BREAKING NEWS

ശുചിമുറിയിൽ കയറി വിദ്യാർഥിനികളെ മടിയിൽ പിടിച്ചിരുത്തി, പരീക്ഷയ്ക്കിടെ ഉത്തരക്കടലാസും ചോദ്യപേപ്പറും വാങ്ങാൻ ഓഫിസ് റൂമിലെത്തിയ വിദ്യാർഥിനിയെ കയറിപ്പിടിച്ചു, ശരീരഭാ​ഗങ്ങളിൽ സ്പർശിച്ചു, സ്കൂൾ പ്രധാനാധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

· · 1 min read
Share: Copied!

പട്ന: ബിഹാറിലെ നവാഡയിലുള്ള സർക്കാർ സ്‌കൂളിലെ ശൗചാലയത്തിൽ വിദ്യാർഥിനികളോട് അതിക്രമം കാണിച്ച സംഭവത്തിൽ സ്‌കൂൾ ഹെഡ്മാസ്റ്റർ അറസ്റ്റിൽ. സ്കൂളിലെ ശുചിമുറിയിൽ കയറി വിദ്യാർഥിനികളെ ലൈം​ഗിക ഉദ്ദേശത്തോടെ സ്പർശിച്ചെന്നാണ് കുട്ടികളുടെ ആരോപണം.

കോൺഗ്രസ് നേതാവ് പവൻ ഖേര ചൊവ്വാഴ്ച പങ്കുവച്ച വീഡിയോയിലാണ് വിദ്യാർഥിനികൾ കരഞ്ഞുകൊണ്ട് പ്രധാനാധ്യാപകനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്. പ്രധാനാധ്യാപകൻ ശുചിമുറിയിൽ കയറി ചില വിദ്യാർഥിനികളെ എടുത്ത് മടിയിൽ ഇരുത്തിയെന്നും കുട്ടികൾ ആരോപിച്ചു.

പരീക്ഷയ്ക്കിടെ ഉത്തരക്കടലാസും ചോദ്യപേപ്പറും വാങ്ങാൻ പ്രധാനാധ്യാപകന്റെ ഓഫീസിലെത്തിയപ്പോൾ ഒരു വിദ്യാർഥിനിയെ അദ്ദേഹം ദേഹത്തു പിടിച്ചതായും അനുചിതമായി സ്പർശിച്ചതായും പെൺകുട്ടികൾ വെളിപ്പെടുത്തി. സംഭവം പുറത്തറിഞ്ഞതോടെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. പ്രധാനാധ്യാപകനെ ഓഫീസിനുള്ളിൽ പൂട്ടിയിട്ടതായും റിപ്പോർട്ടുകളുണ്ട്. തുടർന്ന് 52കാരനായ പ്രധാനാധ്യാപകനെപോക്‌സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു.

സെപ്റ്റംബർ 18നാണ് സംഭവം പുറത്തറിഞ്ഞത്. ഇതിന് പിന്നാലെ സെപ്റ്റംബർ 19ന് ജമുയിയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ ഒരു സംഘം ആളുകൾ ഉപദ്രവിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായി ആരോപണമുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ പ്രധാന പ്രതിയെ ഏറ്റുമുട്ടലിന് പിന്നാലെ അറസ്റ്റ് ചെയ്തിരുന്നു.

കേരളത്തിൽ നടക്കുന്നത് മോദി- ഇ.ഡി- വി.ഡി കോക്കസ്!! അത്രത്തോളം വിശാലമനസ്കരായ സ്പോൺസർമാർ ഉണ്ടെങ്കിൽ സാധാരണക്കാർക്ക് ഇൻവെർട്ടർ സ്പോൺസർ ചെയ്യിപ്പിക്കാൻ കഴിയുമോ? ഒജെ ജനീഷ് നീറോ ചക്രവർത്തി, ജനപ്രതിനിധികൾ ആദ്യം പ്രാധാന്യം നൽകേണ്ടത് ജനങ്ങളുടെ ആവശ്യത്തിന് – ചിന്താ ജെറോം

 

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026