BREAKING NEWS

പ്ലാറ്റ് ഫോം വഴി കുട്ടികളുടെ രൂപമുള്ള സെക്സ് ടോയ്സ് വിറ്റഴിച്ചു, ചൈനീസ് കമ്പനിയായ ഷീനെതിരെ അന്വേഷണം, ‘ഷീൻ’ ഫ്രഞ്ച് ഫാഷൻലോകത്തെ ആട്ടിൻതോലിട്ട ചെന്നായയെന്ന് സിജിടി ലേബർ യൂണിയൻ

· · 1 min read
Share: Copied!

പാരീസ്: ചൈനീസ് ഓൺലൈൻ ഫാഷൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമായ ‘ഷീൻ’-നെ നിരോധിക്കാൻ നടപടിയെടുക്കുമെന്ന് ഫ്രഞ്ച് സർക്കാർ അറിയിച്ചു. കുട്ടികളുമായി രൂപസാദൃശ്യമുള്ള സെക്‌സ് ടോയ്കൾ പ്ലാറ്റ്ഫോമിലൂടെ വിറ്റഴിയുന്നെന്ന ആരോപണമുയർന്ന പശ്ചാത്തലത്തിലാണിത്.
അതിനെതിരേ ഫ്രഞ്ച് പ്രോസിക്യൂട്ടർമാർ അന്വേഷണം തുടങ്ങി.

നിയമപരമായ വസ്തുക്കളെ പ്ലാറ്റ്‌ഫോംവഴി വിറ്റിട്ടുള്ളൂവെന്ന് തെളിയിക്കാൻ കമ്പനിക്ക് സർക്കാർ സമയംനൽകി. ഷീനിന് എതിരായ പരാതികൾ ഗൗരവത്തോടെ കാണുന്നെന്ന് യൂറോപ്യൻ യൂണിയൻ പറഞ്ഞു.ലോക ഫാഷൻ തലസ്ഥാനമെന്നറിയപ്പെടുന്ന പാരീസിൽ ബുധനാഴ്ച ഷീൻ ലോകത്തെ തങ്ങളുടെ ആദ്യ ഫാഷൻ സ്‌റ്റോർ തുറന്നിരുന്നു. തൊട്ടുപിന്നാലെയാണ് പ്ലാറ്റ്ഫോം നിരോധിക്കാൻ സർക്കാർ നീക്കംതുടങ്ങിയത്. സ്റ്റോറിനുമുന്നിൽ ഒരുവിഭാഗം പ്രതിഷേധിക്കുകയും ചെയ്തു. ചൈനീസ് കമ്പനിയായ ഷീനിനെ അധിനിവേശക്കാരായാണ് ആഭ്യന്തര ഫാഷൻ ബ്രാൻഡുകൾ കാണുന്നത്.

ഫ്രഞ്ച് ഫാഷൻലോകത്തെ ആട്ടിൻതോലിട്ട ചെന്നായ എന്നാണ് ‘ഷീനി’നെ ഫ്രഞ്ച് ഇടതുപക്ഷ തൊഴിലാളി യൂണിയനായ സിജിടി ലേബർ യൂണിയൻ വിശേഷിപ്പിച്ചത്. ഒക്ടോബർ ആദ്യമാണ് ബിഎച്ച്‍വി മാളിൽ സ്‌റ്റോർ സ്ഥാപിക്കാൻ ഫ്രഞ്ച് റിയൽ എസ്റ്റേറ്റ് കമ്പനിയായ സൊസൈറ്റി ഡെസ് ഗ്രാൻഡ്സ് മാഗസിൻസ് (എസ്ജിഎം) ഷീനുമായി കരാറൊപ്പിട്ടത്.

 

BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026
BREAKING NEWS
ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടി, ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026