BREAKING NEWS

സ്വർണക്കൊള്ളയ്ക്ക് പിന്നിൽ അന്താരാഷ്ട്ര മാഫിയ; സ്വർണം പുരാവസ്തുവായി വിറ്റു, മൂല്യം 500 കോടിയെന്ന് രമേശ് ചെന്നിത്തല

· · 1 min read
Share: Copied!

കോട്ടയം: ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ നിര്‍ണായകമായ ചില വിവരങ്ങള്‍ ലഭിച്ചെന്ന അവകാശവാദവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മോഷ്ടിച്ച സ്വര്‍ണം പുരാവസ്തുവായി വിറ്റതായി ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. 500 കോടി രൂപയുടെ മൂല്യമുണ്ട് അതിന്. വിവരം തന്ന വ്യക്തി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പേര് പറയരുതെന്ന് പറഞ്ഞിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘത്തോട് സംസാരിക്കാന്‍ അദ്ദേഹം തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എസ്‌ഐടിക്ക് കത്ത് നല്‍കുമെന്ന് ചെന്നിത്തല പറഞ്ഞു. സ്വര്‍ണക്കൊള്ളയ്ക്കു പിന്നില്‍ അന്താരാഷ്ട്ര പുരാവസ്തു മാഫിയാ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്ക് അന്തര്‍ദേശീയ കള്ളക്കടത്തുകാരന്‍ സുഭാഷ് കപൂറുമായി ബന്ധമുണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട്. വിവരം നല്‍കിയയാള്‍ എസ്‌ഐടി ചോദിച്ചാല്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തില്‍ തന്റെ പക്കല്‍ തെളിവില്ലെന്നും അതിനാലാണ് കൂടുതല്‍ വിശദീകരിക്കാത്തതെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍ വിവരം നല്‍കിയ വ്യക്തിയുടെ കൈയില്‍ തെളിവുകളുണ്ട്. ഇദ്ദേഹം രാഷ്ട്രീയക്കാരനല്ല, വ്യവസായിയാണ്. എസ്‌ഐടി ചോദിച്ചാല്‍ ഇദ്ദേഹം കാര്യങ്ങള്‍ വിശദീകരിക്കും. എസ്‌ഐടി അന്വേഷണം ആ രീതിയില്‍ പോയാല്‍ വമ്പന്‍ സ്രാവുകള്‍ പിടിയിലാവുമെന്നും ചെന്നിത്തല പറഞ്ഞു. ജോണ്‍ ബ്രിട്ടാസ് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്കിടയിലെ പാലമല്ല, ദല്ലാളാണെന്നും അദ്ദേഹം പറഞ്ഞു.

 

BREAKING NEWS
സ്ഥലമുള്ളത് കൊണ്ടാണ് കണ്ണൂരിൽ ഭൂമി ഏറ്റെടുത്തത്!! കണ്ണൂർ എന്ന് കേൾക്കുമ്പോൾ എന്താണ് ഒരു പ്രത്യേക വിഷമം? എന്താ കണ്ണൂർ കേരളത്തിലല്ലേ? ഇതിനെല്ലാം കടുത്ത വാക്കുകളിൽ മറുപടി പറയേണ്ടതാണ്, കിഫ്ബിയുടെ മേശ വലിപ്പിൽ നിന്നല്ല പണമെടുത്ത് നൽകുന്നത്- പിണറായി... കണ്ണൂർ പാക്കിസ്ഥാനിലാണോ? വി.ഡി സതീശൻ പറഞ്ഞത് ആനമണ...
18 Oct 2026
BREAKING NEWS
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ സ്പായിലെത്തിച്ചു, പിന്നാലെ ലൈംഗിക പീഡനം, രണ്ടുപേര്‍ അറസ്റ്റില്‍
18 Oct 2026
BREAKING NEWS
യുഡിഎഫ് സര്‍ക്കാര്‍ ആര്‍എസ്എസ് താല്‍പ്പര്യം വാശിയോടെ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്, ഇത്രയും മാസത്തിനുള്ളില്‍ അതാണ് വ്യക്തമാകുന്നത്- പിണറായി വിജയന്‍
18 Oct 2026
BREAKING NEWS
ഫ്രാൻസിൽ തെരുവുയുദ്ധം... തെരുവുലിറങ്ങിയത് ഏകദേശം 5.5 ലക്ഷം പേർ, അക്രമാസക്തരായ ജനങ്ങൾ കെട്ടിടങ്ങൾക്കും കടകൾക്കും തീയിട്ടു, പ്രതിഷേധം നിയന്ത്രിക്കുന്നതിനിടെ 150 പോലീസുകാർക്ക് പരുക്ക്, സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് യുവാവിന്റെ കൈ തകർന്നു
18 Oct 2026