BREAKING NEWS

ഓൺലൈൻ വഴി പാക് വനിതാ ഏജന്റുമായി സൗഹൃദം, പിന്നാലെ ഹണി ട്രാപ്പിൽ കുരുക്കി നാവിക താവളവുമായി ബന്ധപ്പെട്ട തന്ത്രപ്രധാന നാവിക സംവിധാനങ്ങൾ, കപ്പൽവ്യൂഹങ്ങളുടെ നീക്കങ്ങൾ, പ്രവർത്തന സംവിധാനങ്ങൾ… സെൻസിറ്റീവ് വിവരങ്ങൾ ചോർത്തി!! നാവികസേന ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

· · 1 min read
Share: Copied!

കോയമ്പത്തൂർ: പാക് ചാരസംഘടനയിലെ വനിതാ ഏജന്റിന് പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ചോർത്തിയെന്നാരോപിച്ച് ഇന്ത്യൻ നാവികസേനാ ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ. 31കാരനായ പ്രദീപ് മുഖർജിയെയാണ് ആന്ധ്രപ്രദേശ് പോലീസിന്റെ കൗണ്ടർ ഇന്റലിജൻസ് (സിഐ) സെൽ ശനിയാഴ്ച കോയമ്പത്തൂരിൽ അറസ്റ്റ് ചെയ്തത്.

പശ്ചിമ ബംഗാൾ സ്വദേശിയായ പ്രദീപ് മുഖർജി കോയമ്പത്തൂരിലെ റെഡ് ഫീൽഡ്സിലുള്ള നാവികസേനയുടെ പ്രമുഖ നേതൃത്വ പരിശീലന സ്ഥാപനമായ ഐഎൻഎസ് അഗ്രണിയിൽ മാനേജ്മെന്റ് ഡെവലപ്മെന്റ് കോഴ്സിൽ പങ്കെടുക്കുന്നതിനിടെയാണ് പിടിയിലായത്. 2014ൽ നാവികസേനയിൽ സെയിലറായി നിയമിതനായ പ്രദീപ് വിശാഖപട്ടണം ആസ്ഥാനമായ ഈസ്റ്റേൺ നേവൽ കമാൻഡിന് കീഴിലാണ് ജോലി ചെയ്തിരുന്നത്.

തുടർന്ന് മാനേജ്മെന്റ് ഡെവലപ്മെന്റ് കോഴ്സിൽ പങ്കെടുക്കുന്നതിനായി ഒരാഴ്ച മുമ്പാണ് പ്രദീപ് ഐഎൻഎസ് അഗ്രണിയിലെത്തിയത്. ഏതാനും മാസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിലൂടെയാണ് പാക്കിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുള്ളതായി സംശയിക്കുന്ന വനിത ഇയാളുമായി അടുപ്പത്തിലാകുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. സൗഹൃദം സ്ഥാപിച്ച ശേഷം യുവതിയുടെ നേതൃത്വത്തിലുള്ള ഓൺലൈൻ ഹണിട്രാപ്പിൽ പ്രദീപ് കുടുങ്ങുകയായിരുന്നു.

തുടർന്ന് വിശാഖപട്ടണം നാവിക താവളവുമായി ബന്ധപ്പെട്ട തന്ത്രപ്രധാന നാവിക സംവിധാനങ്ങൾ, കപ്പൽവ്യൂഹങ്ങളുടെ നീക്കങ്ങൾ, പ്രവർത്തന സംവിധാനങ്ങൾ എന്നിവയെക്കുറിച്ചുള്ള സെൻസിറ്റീവ് വിവരങ്ങൾ ഇയാളിൽനിന്ന് ശേഖരിച്ചതായാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.

ഭീകര ശൃംഖലകൾ, അതിർത്തി കടന്നുള്ള ചാരപ്രവർത്തനങ്ങൾ, ഉയർന്ന സുരക്ഷാ ഭീഷണികൾ എന്നിവ നേരിടുന്നതിനുള്ള ആന്ധ്രപ്രദേശ് പോലീസിന്റെ പ്രത്യേക വിഭാഗമാണ് കൗണ്ടർ ഇന്റലിജൻസ് സെൽ. സംശയാസ്പദമായ ഡിജിറ്റൽ ഇടപെടലുകൾ കണ്ടെത്തിയതിനെ തുടർന്ന് പ്രദീപിനെ സിഐ സെൽ നിരീക്ഷണത്തിലാക്കിയിരുന്നു.

ക്ലാസിഫൈഡ് വിവരങ്ങൾ കൈമാറുന്നതിൽ ഇയാളുടെ പങ്ക് സ്ഥിരീകരിച്ചതിന് പിന്നാലെ നാവികസേനാ അധികൃതരിൽനിന്ന് അറസ്റ്റിനുള്ള അനുമതി അന്വേഷണ സംഘം നേടിയെന്നാണ് റിപ്പോർട്ട്. തുടർന്ന് പ്രത്യേക സിഐ സംഘം ശനിയാഴ്ച രാവിലെ ഐഎൻഎസ് അഗ്രണിയിലെത്തി പ്രദീപിനെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് സംബന്ധിച്ച് പ്രാദേശിക പോലീസ് ഉദ്യോഗസ്ഥരെയും ഔദ്യോഗികമായി അറിയിച്ചു. തുടർന്ന് പ്രദീപിനെ പ്രാദേശിക മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. വൈകുന്നേരത്തോടെ ഇയാളെ വിജയവാഡയിലെ കൗണ്ടർ ഇന്റലിജൻസ് ആസ്ഥാനത്തേക്ക് കൊണ്ടുപോയി. ഇവിടെ വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്.

രോഗികൾക്ക് ചികിത്സയ്ക്കാവശ്യമായ പഞ്ഞിപോലും ഇല്ല, എന്നിട്ടും മന്ത്രിയുടെ വായാടിത്തത്തിന് യാതൊരു കുറവുമില്ല, രം ‘യുഡിഎഫ്-ബിജെപി ടീമി’ന്റെ ഭരണമാണ് നടക്കുന്നത്, വിമര്‍ശനവുമായി എം വി ജയരാജന്‍

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026