BREAKING NEWS

‘വിവാഹ വാഗ്ദാനം നൽകി,നോയ്ഡയിലെ ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു’; ഇന്ത്യൻ ക്രിക്കറ്റ് വിപ്രജ് നിഗമിനെതിരെ യുവതിയുടെ പരാതി; വീട്ടിലെത്തി പ്രതിഷേധം

· · 1 min read
Share: Copied!

ലക്നൗ∙ ഇന്ത്യൻ യുവ ക്രിക്കറ്റ് താരം വിപ്രജ് നിഗമിനെതിരെ പീഡന പരാതിയുമായി യുവതി. ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അംഗമാണ് വിപ്രജ് നിഗം. കഴിഞ്ഞ വർഷം ജൂലൈയിൽ നോയ്ഡയിലെ ഹോട്ടലിൽ വിളിച്ചുവരുത്തി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണു യുവതിയുടെ പരാതി. ക്രിക്കറ്റ് താരത്തിന്റെ ഉത്തർപ്രദേശിലെ വീട്ടിലെത്തിയ ഹൈദരാബാദ് സ്വദേശിനി, താരത്തെ കാണണമെന്ന ആവശ്യവുമായി മണിക്കൂറുകളോളമാണ് പ്രതിഷേധിച്ചത്. ഏഷ്യൻ ഗെയിംസിനായി ജപ്പാനിലുള്ള ഇന്ത്യ ടീം ക്യാംപിനൊപ്പമാണ് വിപ്രജ് നിഗം ഇപ്പോഴുള്ളത്.

യുവതിയോടു സംസാരിച്ച വിപ്രജിന്റെ പിതാവ്, ഒരാഴ്ചയ്ക്കു ശേഷം താരത്തെക്കൊണ്ട് വിളിപ്പിക്കാമെന്ന ഉറപ്പു നൽകിയതോടെയാണ് ‘സമരം’ അവസാനിച്ചത്. യുവതിയും വിപ്രജ് നിഗമും നേരത്തേ തന്നെ പൊലീസിനെ സമീപിച്ചിട്ടുണ്ട്. വിവിധ നമ്പരുകളിൽനിന്നു വിളിച്ച് വ്യാജകേസിൽ കുടുക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തിയെന്ന പരാതിയാണ് വിപ്രജ് നിഗം ഉയർത്തിയത്. എന്നാൽ താരത്തിനെതിരെ പീഡന പരാതിയുമായി യുവതി ഗൗതം ബുദ്ധനഗർ പൊലീസിനെയും സമീപിച്ചു. കഴിഞ്ഞ വർഷം സമൂഹമാധ്യമത്തിലൂടെ ഇരുവരും പരിചയപ്പെടുകയും വിപ്രജ് നിഗം ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ പരാതിയിലുള്ളത്.

22 വയസ്സുകാരനായ വിപ്രജ് നിഗം ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന്റെ താരമാണ്. കഴിഞ്ഞ ഐപിഎൽ ലേലത്തിൽ 50 ലക്ഷം രൂപയ്ക്കാണ് താരം ഡൽഹിയിൽ ചേർന്നത്. ലക്നൗവിനെതിരായ അരങ്ങേറ്റ മത്സരത്തിൽ 1 വിക്കറ്റ് വീഴ്ത്തിയ താരം 39 റൺസും സ്കോർ ചെയ്തിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ ഉത്തർപ്രദേശിന്റെ താരമാണ്. ഈ വർഷം നടന്ന ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യ എ ടീമിന്റെ ജഴ്സിയിൽ താരം തിളങ്ങിയിരുന്നു.

ആ തീരുമാനമെത്തി… പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം!! എഫ്ഐആർ രജിസ്റ്റർ ചെയ്യണമോ എന്നതിൽ ഡിജിപി തീരുമാനമെടുക്കും, ആവശ്യമെങ്കിൽ എഫ്ഐആറിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്താനും നിയമോപദേശം

BREAKING NEWS
'നീ നോക്കിക്കോടി, അനുഭവിക്കുമെടി, എനിക്കെന്റെ കൂടപ്പിറപ്പിനെയാടി നഷ്ടമായത്'...  ശാപവാക്കുകളും പിന്നാലെ തെറിയഭിഷേകവും!! സ്വത്ത് എഴുതി നൽകിയില്ല- രാജു എഡ്വേഡിനെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനെത്തിച്ച ലേഖ മേരിക്കു നേരെ ചീമുട്ടയേറ്, നാട്ടുകാർക്കു മുന്നിലൂടെ നടന്നു നീങ്ങി...
14 Oct 2026
BREAKING NEWS
മിനി കൂപ്പർ വാഹനാപകടത്തിൽ സുഹൈൽ ഉൾപ്പെടെയുള്ള പ്രതികൾ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റ‍ഡിയിൽ!! പ്രതികൾക്ക് മദ്യം വിളമ്പിയ ബാറുകൾക്കും പണികിട്ടി, മൂന്ന് ബാറുകളുടേയും ലൈസൻസ് റദ്ദാക്കി... മരണപ്പെട്ടവരുമായി പ്രതികൾക്ക് മുൻകാല ബന്ധമുണ്ടോയെന്നതും അന്വേഷണ പരിധിയിൽ
14 Oct 2026
BREAKING NEWS
സൗദിയിൽ കാണാതായ വയനാട് സ്വദേശിനി പോലീസ് കസ്റ്റഡിയിൽ, ബാ​ഗിൽ നിന്ന് നിരോധിത മരുന്നുകൾ കണ്ടെത്തി, കസ്റ്റഡിയിലെടുത്തത് ഡ്രഗ്​ കൺട്രോൾ വിഭാഗമെന്ന് സ്ഥിരീകരണം!! വിഷയത്തിൽ ഇടപെട്ട് റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും
14 Oct 2026
BREAKING NEWS
മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി സിമന്റ് നിറച്ച നീല ഡ്രമ്മിലിട്ടു; 'ബ്ലൂ ഡ്രം കൊലപാതകക്കേസിൽ' ഭാര്യക്കും കാമുകനും വധശിക്ഷ; 'അവനെ താൽപര്യമില്ലായിരുന്നെങ്കിൽ പിരിയാമായിരുന്നല്ലോ? എന്തിനീ ക്രൂരത ചെയ്തു';കൊല്ലപ്പെട്ട സൗരഭിന്റെ അമ്മ
14 Oct 2026