BREAKING NEWS

സൗദി അറേബ്യയ്ക്കുനേരെ ഹൂതി വിമതരുടെ ആക്രമണം, ഇന്ത്യക്കാരനുൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു, 10 പേർക്ക് പരുക്ക്, ഹോർമൂസ് കടലിടുക്കിൽ ഏഴ് ചരക്ക് കപ്പലുകൾക്ക് നേരെയും ആക്രമണം… നയതന്ത്ര ഉദ്യോഗസ്ഥരോടും കുടുംബങ്ങളോടും സൗദി വിടാൻ അമേരിക്കയുടെ നിർ​ദേശം!! യെമനിൽ സൈന്യവും ഹൂതികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 285 ഹൂതികൾ കൊല്ലപ്പെട്ടു, 835 പേർക്ക് പരുക്ക്

· · 1 min read
Share: Copied!

റിയാദ്: സൗദി അറേബ്യയ്ക്കുനേരെ വീണ്ടും ഹൂതി വിമതരുടെ ആക്രമണം. ദമാം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും അരാംകോയുടെ ഷൈബ എണ്ണപ്പാടത്തിലേക്കും നടത്തിയ ആക്രമണങ്ങളിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ നാലുപേർ കൊല്ലപ്പെടുകയും 10 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

ദമാം വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിലാണ് ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ഇവിടെ കൊല്ലപ്പെട്ട മറ്റൊരാൾ ഏത് രാജ്യക്കാരനാണെന്നു വ്യക്തമല്ല. എട്ടുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഷൈബ എണ്ണപ്പാടത്ത് നടന്ന ആക്രമണത്തിൽ രണ്ട് പേർ (ഫിലിപ്പീൻസ്, നേപ്പാൾ പൗരന്മാർ) കൊല്ലപ്പെടുകയും ഇന്ത്യക്കാരനും പാക്കിസ്ഥാൻ പൗരനും പരുക്കേൽക്കുകയും ചെയ്തതായി സൗദി ഊർജ്ജ മന്ത്രാലയം അറിയിച്ചു.

ആക്രമണത്തെ തുടർന്ന് സൗദിക്ക് നേരെ അയച്ച ആറ് ഡ്രോണുകൾ പ്രതിരോധ സേന തകർത്തതായി സൗദി അധികൃതർ വ്യക്തമാക്കി. കൂടാതെ ഹോർമൂസ് കടലിടുക്കിൽ ഏഴ് ചരക്ക് കപ്പലുകൾക്ക് നേരെയും ആക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മേഖലാ തലത്തിൽ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ, നയതന്ത്ര ഉദ്യോഗസ്ഥരോടും കുടുംബങ്ങളോടും സൗദി വിടാൻ അമേരിക്ക നിർദ്ദേശം നൽകിയിട്ടുണ്ട്.

യെമനിൽ സൈന്യവും ഹൂതികളും തമ്മിൽ നടന്ന ശക്തമായ ഏറ്റുമുട്ടലിൽ 285 ഹൂതികൾ കൊല്ലപ്പെട്ടതായും 835 പേർക്ക് പരിക്കേറ്റതായും യെമൻ സർക്കാർ അറിയിച്ചു. തായിസ്, മരീബ് എന്നിവിടങ്ങളിൽ ഹൂതികളും സൈന്യവും ഏറ്റുമുട്ടി.

ഓഫിസിൽ പലരും വരും, എല്ലാ കാര്യങ്ങളും അറിയാൻ താൻ ഡോക്ടറല്ല, നാറ്റ്കോ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയില്‍ വിശദീകരണവുമായി കെ മുരളീധരന്‍

BREAKING NEWS
‘സിസ തോമസ്, സർവകലാശാല വിസി ആയിരിക്കുവാൻ നിങ്ങൾക്ക് എന്ത് യോഗ്യത?, നാണമില്ലേ അർഹതയില്ലാത്ത സ്ഥാനത്ത് ഇരുന്നുകൊണ്ട് വിദ്യാർഥികളുടെ പഠനത്തെയും അച്ചടക്കത്തെയുംകുറിച്ച് ഗീർവാണം മുഴക്കാൻ? നിങ്ങളുടെ ഏക ക്വാളിഫിക്കേഷൻ സംഘപരിവാർ ദാസ്യം മാത്രം, വിദ്യാർഥികളുടെ ക്ഷമ അധികം പരീക്ഷിക്കരുത്, അവരോടൊപ്പം ഞങ്ങളെല്ല...
11 Nov 2026
BREAKING NEWS
അമ്മയുടെ അവിഹിത ബന്ധത്തെ മകൻ എതിർത്തു, വൈരാ​ഗ്യത്തിൽ കാമുകനുമായി ചേർന്ന് മകനെ കൊല്ലാൻ പദ്ധതിയിട്ടു, രാജ്യോത്സവ ആഘോഷങ്ങൾ കാണാൻ പോകാനെന്ന പേരിൽ കൂട്ടിക്കൊണ്ടുപോയി ശീതളപാനീയത്തിൽ ഉറക്ക​ഗുളിക കലർത്തിക്കൊടുത്തു, പിന്നാലെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പടുത്തി, മകനെ കൊന്നത് കാമുകന്റേയും നാല് സുഹൃത്തുക്കളുട...
11 Nov 2026
BREAKING NEWS
വിവാഹിതയായ യുവതിയേയും 14 കാരൻ ആൺസുഹൃത്തിനേയും തെറ്റായ രീതിയിൽ റൂമിൽ കണ്ടു, പ്രണയബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണി, 15 കാരനെ കൂട്ടിക്കൊണ്ടുപോയി കളനാശിനി കലർത്തിയ ശീതളപാനീയം നൽകി കൊലപ്പെടുത്തി- 19 കാരിയും 14 കാരനും അറസ്റ്റിൽ
11 Nov 2026
BREAKING NEWS
കുൽഗാമിൽ സിആർപിഎഫ് ചെക്ക് പോസ്റ്റിന് നേരെ ഭീകരാക്രമണം, ബൈക്കിലെത്തിയ ഭീകരൻ ജവാന്മാർക്ക് നേരെ വെടിയുതിർത്തു, മൂന്നുപേർക്ക് പരിക്ക്, ഒരാളുടെ ഇടതുകാലിനും മറ്റൊരാളുടെ വയറിനും നട്ടെല്ലിനും വെടിയേറ്റു, ഭീകരർക്കായി വ്യാപക തെരച്ചിൽ, ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം
11 Nov 2026