BREAKING NEWS

ഓഫിസിൽ പലരും വരും, എല്ലാ കാര്യങ്ങളും അറിയാൻ താൻ ഡോക്ടറല്ല, നാറ്റ്കോ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയില്‍ വിശദീകരണവുമായി കെ മുരളീധരന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: എസ്.എം.എ ബാധിച്ച കുഞ്ഞുങ്ങൾക്ക് പുതിയ മരുന്ന് നൽകിയതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ നടക്കുന്നതിനിടെ, ആരോഗ്യമന്ത്രി നാറ്റ്കോ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതിൽ വിശദീകരണവുമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. നാറ്റ്കോ കമ്പനി പ്രതിനിധികളുമായി പ്രത്യേകമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും ഓഫിസിൽ പലരും സന്ദർശനത്തിനെത്തുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പലരും തങ്ങളുടെ ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങളും രേഖകളും കൈമാറാറുണ്ടെന്നും അക്കാര്യങ്ങളൊന്നും വിദഗ്ധരുമായി ചർച്ച ചെയ്യാതെ ഒരു തീരുമാനവും ആരോഗ്യവകുപ്പ് എടുക്കാറില്ലെന്നും മന്ത്രി വ്യക്തമാക്കി. തന്നെ കാണാൻ നിരവധി പേർ ഓഫിസിൽ വരാറുണ്ട്.

എന്നാൽ അത്തരം കൂടിക്കാഴ്ചകൾ മരുന്നുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനങ്ങളുമായി ബന്ധമില്ലെന്നത് ഓർക്കണം. എസ്.എം.എ ബാധിച്ച കുഞ്ഞുങ്ങൾക്ക് പല സംസ്ഥാനങ്ങളിലും ഇതേ മരുന്ന് നൽകിയിട്ടുണ്ടെന്നും എല്ലാ കാര്യങ്ങളും അറിയാൻ താൻ ഡോക്ടറല്ല -കെ. മുരളീധരൻ പറഞ്ഞു. മന്ത്രി കെ. മുരളീധരനും നാറ്റ്കോ പ്രതിനിധികളും മന്ത്രിയുടെ ഓഫിസിൽ കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പുതിയ മരുന്നിനുള്ള ഫയല്‍ നീക്കത്തിനിടെയായിരുന്നു കൂടിക്കാഴ്ച.

എന്നാൽ, സി.എസ്.ആർ സഹായവുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ചയെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. എന്നാല്‍ എസ്.എം.എ മരുന്നുമായി ബന്ധപ്പെട്ട ഒരു കൂടിക്കാഴ്ചയല്ല നടന്നതെന്നും മന്ത്രി കെ. മുരളീധരനും കമ്പനി പ്രതിനിധികള്‍ക്കൊപ്പം ഉണ്ടായിരുന്ന എസ്.എ.ടി സൂപ്രണ്ട് ഡോ. ഐ. റിയാസും ചീഫ് ഫാര്‍മസിസ്റ്റ് എ. ബിജുവും പറഞ്ഞിരുന്നു. അതേസമയം ക്ലിനിക്കൽ ട്രയൽ എന്നെഴുതിയ മരുന്നുകൾ വിതരണം ചെയ്തതിൽ ഡോക്ടേഴ്സിന് വീഴ്ചയുണ്ടായെന്ന് വിലയിരുത്തൽ. ക്ലിനിക്കൽ ട്രയൽ എന്ന് രേഖപ്പെടുത്തി നൽകിയ മരുന്നുകൾ അടിയന്തരമായി ആശുപത്രിയിൽ തിരികെ എത്തിക്കണം എന്ന് നിർദേശം നൽകിയിരുന്നു. ഡോ. മിനിക്ക് മാത്രമേ മരുന്നുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് അറിയൂ എന്നായിരുന്നു മന്ത്രി കെ മുരളീധരന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

BREAKING NEWS
‘സിസ തോമസ്, സർവകലാശാല വിസി ആയിരിക്കുവാൻ നിങ്ങൾക്ക് എന്ത് യോഗ്യത?, നാണമില്ലേ അർഹതയില്ലാത്ത സ്ഥാനത്ത് ഇരുന്നുകൊണ്ട് വിദ്യാർഥികളുടെ പഠനത്തെയും അച്ചടക്കത്തെയുംകുറിച്ച് ഗീർവാണം മുഴക്കാൻ? നിങ്ങളുടെ ഏക ക്വാളിഫിക്കേഷൻ സംഘപരിവാർ ദാസ്യം മാത്രം, വിദ്യാർഥികളുടെ ക്ഷമ അധികം പരീക്ഷിക്കരുത്, അവരോടൊപ്പം ഞങ്ങളെല്ല...
11 Nov 2026
BREAKING NEWS
അമ്മയുടെ അവിഹിത ബന്ധത്തെ മകൻ എതിർത്തു, വൈരാ​ഗ്യത്തിൽ കാമുകനുമായി ചേർന്ന് മകനെ കൊല്ലാൻ പദ്ധതിയിട്ടു, രാജ്യോത്സവ ആഘോഷങ്ങൾ കാണാൻ പോകാനെന്ന പേരിൽ കൂട്ടിക്കൊണ്ടുപോയി ശീതളപാനീയത്തിൽ ഉറക്ക​ഗുളിക കലർത്തിക്കൊടുത്തു, പിന്നാലെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പടുത്തി, മകനെ കൊന്നത് കാമുകന്റേയും നാല് സുഹൃത്തുക്കളുട...
11 Nov 2026
BREAKING NEWS
വിവാഹിതയായ യുവതിയേയും 14 കാരൻ ആൺസുഹൃത്തിനേയും തെറ്റായ രീതിയിൽ റൂമിൽ കണ്ടു, പ്രണയബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണി, 15 കാരനെ കൂട്ടിക്കൊണ്ടുപോയി കളനാശിനി കലർത്തിയ ശീതളപാനീയം നൽകി കൊലപ്പെടുത്തി- 19 കാരിയും 14 കാരനും അറസ്റ്റിൽ
11 Nov 2026
BREAKING NEWS
കുൽഗാമിൽ സിആർപിഎഫ് ചെക്ക് പോസ്റ്റിന് നേരെ ഭീകരാക്രമണം, ബൈക്കിലെത്തിയ ഭീകരൻ ജവാന്മാർക്ക് നേരെ വെടിയുതിർത്തു, മൂന്നുപേർക്ക് പരിക്ക്, ഒരാളുടെ ഇടതുകാലിനും മറ്റൊരാളുടെ വയറിനും നട്ടെല്ലിനും വെടിയേറ്റു, ഭീകരർക്കായി വ്യാപക തെരച്ചിൽ, ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം
11 Nov 2026