ഏകദിന ചരിത്രത്തിൽ വിൻഡീസ് ആദ്യമായി 400 കടന്നിട്ടും ഒരു കാര്യവുമുണ്ടായില്ല. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ അതിവേഗ mഇരട്ടസെഞ്ചറിയുടെയും രോഹിത് ശർമ്മയുടെ തകർപ്പൻ സെഞ്ചറിയുടെയും കരുത്തിൽ വിൻഡീസ് ഉയർത്തിയ 406 റൺസിന്റെ വിജയലക്ഷ്യം വെറും 43.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ അനായാസം മറികടന്ന് ടീം ഇന്ത്യ.
എട്ട് വിക്കറ്റിന്റെ ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-0 ത്തിന് മുന്നിലെത്തി പരമ്പരയും സ്വന്തമാക്കി. 117 പന്തിൽ നിന്ന് കരിയറിലെ രണ്ടാമത്തെ ഏകദിന ഇരട്ടസെഞ്ചറി തികച്ച ഗിൽ, ഏകദിന ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ ഇരട്ടസെഞ്ചറിയെന്ന റെക്കോർഡും സ്വന്തം പേരിലാക്കി.
ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 405 റൺസെന്ന കൂറ്റൻ സ്കോറാണ് ഇന്ത്യയ്ക്ക് മുന്നിൽ ഉയർത്തിയത്. അവരുടെ ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണിത്. ജോൺ കാംപ്ബെൽ (101), ഷായ് ഹോപ്പ് (104), അമീർ ജംഗൂ (114) എന്നിവരുടെ സെഞ്ചുറികളാണ് വിൻഡീസിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. എന്നാൽ മറുപടി ബാറ്റിംഗിൽ രോഹിത് ശർമ്മയും (101) ശുഭ്മാൻ ഗില്ലും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 255 റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യയ്ക്ക് ഇളക്കം തട്ടാത്ത അടിത്തറയിട്ടു.
രോഹിത് പുറത്തായ ശേഷം വിരാട് കോഹ്‌ലി (29), ഋതുരാജ് ഗെയ്‌ക്‌വാദ് (31*) എന്നിവരെ കൂട്ടുപിടിച്ച് ഗിൽ ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. ഗിൽ 133 പന്തിൽ 223 റൺസുമായി (26 ഫോറും 8 സിക്സും) പുറത്താകാതെ നിന്നു. അതേസമയം ഇന്ത്യൻ ബൗളർമാരിൽ കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, ഗുർനൂർ ബ്രാർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.




