LATEST UPDATES

തുടക്കം പാളിയെങ്കിലും ഒടുക്കം ​ഗംഭീരം… ഇന്ത്യയ്ക്ക് 15 റൺസിന്റെ വിജയം, കന്നിയങ്കത്തിൽ മൂന്ന് വിക്കറ്റ് കൊയ്ത് ഹർഷിത് റാണ

· · 1 min read
Share: Copied!

പുണെ: ഇന്ത്യാ- ഇംഗ്ലണ്ട് നാലാം മത്സരത്തിൽ തുടക്കം കൂട്ടത്തകർച്ചയോടെയായിരുന്നു. എന്നാൽ ഒടുക്കമെത്തിയപ്പോഴേക്കും കമ്പപ്പെരയ്ക്ക് തീ കൊടുത്തപോലെയായിരുന്നു. ഇന്ത്യ ഇംഗ്ലണ്ടിനു മുന്നിൽ ഉയർത്തിയത് 182 റൺസ് വിജയലക്ഷ്യവും. ഓപ്പണർമാർ അർധസെഞ്ചറി കൂട്ടുകെട്ടുമായി മികച്ച തുടക്കം സമ്മാനിച്ചിട്ടും അതു മുതലാക്കാനാകാതെ ഇംഗ്ലണ്ട്തകർന്നു പോയതോടെ പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ 15 റൺസിന്റെ ആവേശകരമായ വിജയം കൈപ്പിടിയിലൊതുക്കി ഇന്ത്യ. ഇതോടെ ഒരു മത്സരം ബാക്കിനിൽക്കെ, അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയും ഇന്ത്യ ഉറപ്പാക്കി. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ 3–1ന് പരമ്പരയിൽ മുന്നിലെത്തി.
‘വിദേശത്ത് വിവാഹിതരായവർക്ക് ഇന്ത്യയിൽ വിവാഹം രജിസ്റ്റർ ചെയ്യാനാവില്ല, ചെയ്യേണ്ടത് ഫോറിൻ മാര്യേജ് ആക്ട് പ്രകാരം ഇന്ത്യൻ എംബസിയിലെ മാര്യേജ് ഓഫിസർക്ക് മുമ്പാകെ വിവാഹം റജിസ്റ്റർ ചെയ്യുക’

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 181 റൺസ്. ഇംഗ്ലണ്ടിന്റെ മറുപടി 19.4 ഓവറിൽ 166 റൺസിൽ അവസാനിച്ചു. പരമ്പരയിൽ ആദ്യമായി അർധസെഞ്ചറി നേടിയ ഹാരി ബ്രൂക്കാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ബ്രൂക്ക് 26 പന്തിൽ 51 റൺസെടുത്തു. ഇന്ത്യയ്ക്കായി ശിവം ദുബെയുടെ കൺകഷൻ സബ്ബായി കളത്തിലിറങ്ങിയ ഹർഷിത് റാണയും രവി ബിഷ്ണോയിയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

വരുൺ ചക്രവ‍ർത്തിക്ക് രണ്ടും അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ് എന്നിവർക്ക് ഓരോ വിക്കറ്റും ലഭിച്ചു. അർധസെഞ്ചറി നേടിയ ദുബെയ്ക്ക് ബാറ്റിങ്ങിനിടെ ഹെൽമറ്റിൽ പന്തു കൊണ്ടതോടെയാണ് കൺകഷൻ സബ്ബായി ഹർഷിത് റാണയ്ക്ക് അവസരം ലഭിച്ചത്. താരത്തിന്റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്. മൂന്നു വിക്കറ്റെടുത്ത റാണയുടെ പ്രകടനം ഇന്ത്യൻ വിജയത്തിൽ നിർണായകമാകുകയും ചെയ്തു.

വീട്ടുമുറ്റത്ത് മുത്തച്ഛനൊപ്പം കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരന്റെ ചെവി തെരുവുനായ കടിച്ചുപറിച്ചു, പ്ലാസ്റ്റിക് സർജറി നടത്താനാവാത്തതിനാൽ കുട്ടിയുടെ ചെവി തുന്നിപ്പിടിപ്പിക്കാനുള്ള ശ്രമത്തിൽ ഡോക്ടർമാർ

ഇം​ഗ്ലണ്ട് ബൗളർമാർക്കു മുന്നിൽ പതറിയ ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് രക്ഷകരായി ഹാർദിക് പാണ്ഡ്യയും ശിവം ദുബെയുമെത്തുകയായിരുന്നു. 13 ഓവർ പിന്നിട്ടപ്പോൾ 110/5 എന്ന നിലയിൽ പരുങ്ങലിലായ ഇന്ത്യക്ക് ജീവശ്വാസം പകരുന്നതായിരുന്നു ഇരുവരുടേയും ഇന്നിങ്സ്. ശിവം ദുബെ 52 (33), ഹാർദിക് പാണ്ഡ്യ 53(30) റൺസെടുത്ത് പുറത്താവുമ്പോൾ പൊരുതാവുന്ന സ്കോറിൽ ഇന്ത്യ എത്തിയിരുന്നു. അവസാന അഞ്ച് ഓവറിൽ 68 റൺസാണ് ഇന്ത്യൻ സ്കോർ ബോർഡിൽ എത്തിയത്. നിശ്ചിത ഓവർ അവസാനിക്കുമ്പോൾ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 181 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്.

ഇം​ഗ്ലണ്ട് ബൗളർമാർക്ക് മുന്നിൽ ഇന്ത്യയുടെ മുൻനിര താരങ്ങളെല്ലാം പതറി. രണ്ടാം ഓവറിൽ തന്നെ പേസർ സഖീദ് മെഹ്മൂദ് ഇന്ത്യയുടെ ടോപ് ഓർഡറിനെ വിറപ്പിച്ചു. സഞ്ജുവിനെ കൂടാതെ തിലക് വർമ (0), സൂര്യകുമാർ യാദവ് (0) എന്നിവരാണ് മെഹ്മൂദിന്റെ രണ്ടാം ഓവറിൽ പുറത്തായത്. ബ്രൈഡാൺ കാർസിന്റെ 11-ാം ഓവറിൽ റിങ്കു സിങും പുറത്തായി.

സഞ്ജു സാംസന് മൂന്നു പന്തിൽ ഒരു റണ്ണ് മാത്രമാണ് സഞ്ജുവിന് നേടാനായത്. പേസർ സഖീദ് മെഹ്മൂദ് എറിഞ്ഞ രണ്ടാം ഓവറിൽ സഞ്ജു അടിച്ച പന്ത് ബ്രൈഡാൺ കാർസിന്റെ കൈകളിലെത്തുകയായിരുന്നു. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്നു കളികളിലും കാര്യമായി ശോഭിക്കാൻ സഞ്ജുവിനായില്ല. 26, 5, 3 എന്നിങ്ങനെയായിരുന്നു പരമ്പരയിലെ ആദ്യ മൂന്നു കളികളിലെ സഞ്ജുവിന്റെ സ്‌കോർ.

BREAKING NEWS
അന്ന് മോണിക്ക ലെവിൻസ്കി വിവാദത്തിന്റെ ചൂട് അൽപ്പം കുറഞ്ഞിരുന്നെങ്കിലും ക്ലിന്റന്റെ പഴയ ശീലങ്ങൾ മാറിയിരുന്നില്ല, ചടങ്ങിൽ എത്തിയിരുന്ന ശ്രദ്ധേയരായ സ്ത്രീകളെ ക്ലിന്റൻ ഇടയ്ക്കിടെ രഹസ്യമായി നോക്കി വിലയിരുത്തുന്നത് താൻ ശ്രദ്ധിച്ചു...ബിൽ ക്ലിന്റന്റെ നോട്ടവും സാർക്കോസിയുടെ അഹങ്കാരവും, ഡയാന രാജകുമാരിയുടെ ...
11 Nov 2026
BREAKING NEWS
ഇറാനെതിരായ യുദ്ധത്തിൽ ട്രംപിനെ പിരികേറ്റിയത് നെതന്യാഹുവോ? ആക്രമണം പുനരാരംഭിക്കാൻ ട്രംപിനുമേൽ നിരന്തരം സമ്മർദം ചെലുത്തി, എല്ലാ ദിവസവും ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു!! വൈറ്റ് ഹൗസിനുള്ളിലും പുറത്തും യുദ്ധം ആഗ്രഹിക്കാത്തവർ ഈ നീക്കത്തെ ചെറുക്കാൻ ശ്രമിച്ചു, നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണം- അറബ് നേതാക്...
10 Nov 2026
BREAKING NEWS
2016ൽ വാരണാസിയിൽ നടന്ന റാലിയിൽ കുഴഞ്ഞുവീണു, വിമാനയാത്രയ്ക്കിടെ ബോധം നഷ്ടപ്പെടുകയും തിരിച്ചുകിട്ടുകയും ചെയ്തുകൊണ്ടിരുന്നു, ഭർത്താവ് രാജീവ് തന്റെ നേരെ കൈ നീട്ടി ആശ്വസിപ്പിക്കുന്നതായി തോന്നി...രണ്ട് തവണ കാൻസർ ഭീഷണി, ശസ്ത്രക്രിയകൾ, മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ, ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപ...
10 Nov 2026
BREAKING NEWS
‘പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചത് തെറ്റാണോ, അതിന് ഞെട്ടിയതെന്തിന്? ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാൾ പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചതാണോ ഞെട്ടിച്ചത്?’; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തിന് മറുപടിയുമായി പ്രണബ് മുഖർജിയുടെ മകൾ
10 Nov 2026