LATEST UPDATES

വീട്ടുമുറ്റത്ത് മുത്തച്ഛനൊപ്പം കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരന്റെ ചെവി തെരുവുനായ കടിച്ചുപറിച്ചു, പ്ലാസ്റ്റിക് സർജറി നടത്താനാവാത്തതിനാൽ കുട്ടിയുടെ ചെവി തുന്നിപ്പിടിപ്പിക്കാനുള്ള ശ്രമത്തിൽ ഡോക്ടർമാർ

· · 1 min read
Share: Copied!

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ രണ്ടരവയസുകാരന് നേരെയുണ്ടായ തെരുവ്നായ ആക്രമണത്തിൽ ഒരു ചെവിക്ക് ​ഗുരുതര പരുക്ക്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിന്റെ ചെവി തെരുവുനായ കടിച്ചെടുക്കുകയായിരുന്നു.

പടനായർകുളങ്ങര വടക്ക് കുമരേത്ത് പടിഞ്ഞാറെ തറയിൽ സംഗീതയുടെയും ശ്യാംകുമാറിന്റെയും മകൻ ആദിനാഥിനെയാണ് തെരുവ് നായ ആക്രമിച്ചത്. മുത്തച്ഛനൊപ്പം വീടിന് സമീപം കളിച്ചുകൊണ്ട് നിന്ന കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ നെറ്റിക്കും കഴുത്തിലും മുറിവുകളുണ്ട്.

ഉള്‍വിളി ഉണ്ടായപ്പോൾ കുഞ്ഞിനെ കൊന്നു…!!! കൊല്ലണമെന്ന് തോന്നിയപ്പോൾ കൊന്നു… ഞെട്ടിക്കുന്ന മൊഴിയുമായി പ്രതി ഹരികുമാർ…!!! അന്ധവിശ്വാസത്തിന് തെളിവില്ലെന്നും

കുട്ടിക്കൊപ്പം ഉണ്ടായിരുന്ന മുത്തച്ഛൻ ഉടൻ തന്നെ നായയെ കല്ലെറിഞ്ഞ് ഓടിച്ചു എങ്കിലും നായയെ പൂർണമായും പിൻതിരിപ്പിക്കാനായില്ല. പരുക്കേറ്റ കുട്ടിയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സ നൽകിയ ശേഷം ചെവി പ്ലാസ്റ്റിക് സർജറി ചെയ്യാൻ വേണ്ടി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മുത്തച്ഛന്റെ പീഡനം സഹിക്കാതെ 10 വയസുകാരിയുടെ ആത്മഹത്യ, മരണത്തിനു മൂന്നു ദിവസം മുൻപുവരെ ലൈം​ഗിക പീഡനത്തിനിരയായി, മൃതദേഹത്തിൽ 22 മുറിവുകൾ, 13 കാരിയും പീഡനത്തിനിര… കുണ്ടറ പീഡനക്കേസിൽ പ്രതിക്കു മൂന്നു ജീവപര്യന്തം തടവ്

എന്നാൽ ഇവിടെ പ്ലാസ്റ്റിക് സർജറി ചെയ്യുന്ന ഡോക്ടർ ഇല്ലാതിരുന്നതിനാൽ കുട്ടിയെ അവിടെ നിന്നും കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അനസ്തേഷ്യ നൽകുന്നതിലെ തടസം മൂലം പ്ലാസ്റ്റിക് സർജറി നടത്താൻ സാധിച്ചില്ല. ഇതോടെ ചെവിയുടെ ഭാഗം തുന്നിച്ചേർക്കാനുള്ള ശ്രമത്തിലാണ് ഡോക്ടർമാർ. ‌

BREAKING NEWS
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 17.5 ലക്ഷമാക്കി; പാമ്പുകടിയേറ്റുള്ള മരണത്തിന് അഞ്ചുലക്ഷം
25 Oct 2026
BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026