BUSINESS

‘ഭീമമായ തീരുവ ചുമത്തുന്ന രാജ്യങ്ങളെ, അത് അധികകാലം തുടരാൻ അനുവദിക്കില്ല’- പരോക്ഷ ഭീഷണിയുമായി ട്രംപ്, യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ചില വസ്തുക്കളുടെ ഇറക്കുമതി തിരുവ ഇന്ത്യ കുറച്ചേക്കുമെന്ന് റിപ്പോർട്ട്

· · 1 min read
Share: Copied!

ന്യൂഡൽഹി: യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉയർന്ന വിലയുള്ള ചില സാധനങ്ങളുടെ തീരുവ ഇന്ത്യ കുറച്ചേക്കുമെന്ന് റിപ്പോർട്ട്. പ്രത്യേകതരം സ്റ്റീൽ, വിലകൂടിയ മോട്ടോർസൈക്കിളുകൾ, ഇലക്ട്രോണിക് വസ്തുക്കൾ എന്നിങ്ങനെയുള്ള സാധനങ്ങളുടെ ഇറക്കുമതിത്തീരുവയിൽ ഇന്ത്യ കുറവ് വരുത്തിയേക്കുമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

അതേസമയം ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ രാഷ്ട്രങ്ങളുടെ പേരുകൾ പരാമർശിച്ച് ‘ഭീമമായ തീരുവ ചുമത്തുന്ന രാജ്യങ്ങളെ’ന്ന് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അപലപിച്ചിരുന്നു. മാത്രമല്ല അത് അധികകാലം തുടരാൻ അനുവദിക്കില്ലെന്നും അമേരിക്കയെ ലോകത്തിന്റെ നെറുകയിലെത്തിക്കുമെന്നും ട്രംപ് പ്രസ്താവിച്ചിരുന്നു. മാത്രമല്ല, തങ്ങളെ ഉപദ്രവിക്കുന്ന രാഷ്ട്രങ്ങൾക്കും ജനങ്ങൾക്കും മേൽ നികുതി ചുമത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഡോളറിനെ പൊതു കറൻസിയായി ഉപയോഗിക്കരുതെന്ന ബ്രിക്‌സ് രാജ്യങ്ങളുടെ ചർച്ച അവസാനിപ്പിച്ചില്ലെങ്കിൽ ബ്രിക്‌സ് രാഷ്ട്രങ്ങൾക്ക് നൂറ് ശതമാനം തീരുവ ഏർപ്പെടുത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.

മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം…!!! പരിയാരത്ത് പോസ്റ്റ് മോർട്ടം നടത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നു… ഒരു കാരണവശാലും നടത്തില്ലെന്ന് കലക്ടറും ഉറപ്പുതന്നു… ഇന്നാണെങ്കിൽ കോൾ റെക്കോഡ് ചെയ്യുമായിരുന്നു… നവീൻ്റെ കുടുംബം
‌
ഉയർന്ന വില വരുന്ന 20 ഇനം സാധനങ്ങളാണ് നിലവിൽ ഇന്ത്യ യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്നത്. ഇവയ്ക്ക് നൂറ് ശതമാനത്തിലേറെയാണ് ഇപ്പോൾ നികുതി ചുമത്തുന്നത്. അതേസമയം തീരുവ മുൻനിർത്തിയുള്ള ട്രംപിന്റെ പ്രസ്താവനകളെല്ലാം വ്യക്തമായ സാമ്പത്തിക അജണ്ടയായാണ് വിലയിരുത്തുന്നത്. സ്റ്റീൽ, അർദ്ധചാലകങ്ങൾ, മരുന്നുകൾ, തുടങ്ങിയ പ്രധാന ചരക്കുകളുടെ വില നിശ്ചയിക്കുന്നതിലൂടെ യുഎസിൽ തന്നെ ഉത്പാദനം വർധിപ്പിക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നത്.

പാകിസ്താനുള്ള വിദേശ സഹായവും താൽക്കാലികമായി നിർത്തിവച്ച് യുഎസ്, ട്രംപിന്റെ നീക്കം ബാധിക്കുക ആരോഗ്യം, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ, പല പദ്ധതികളും ഉപേക്ഷിക്കേണ്ടി വരുമെന്നും റിപ്പോർട്ട്

മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളുടെ തീരുവ ഉയരുന്നതോടെ യുഎസിലെ വ്യവസായങ്ങൾക്ക് നികുതിയിളവ് നൽകാനും കൂടുതൽ തൊഴിലവസരങ്ങളും വ്യവസായശാലകളും കൊണ്ടുവരുന്നതിനും അതിലൂടെ യുഎസിനെ നമ്പർ വൺ സാമ്പത്തികമാതൃകയാക്കുന്നതിനുമാണ് ട്രംപ് ശ്രമം. അതിന്റെ ഭാ​ഗമാണ് അമേരിക്കയെ ലോകത്തിന്റെ നെറുകയിലെത്തിക്കുമെന്ന ട്രംപിൻെറ പ്രസ്താവനയെന്നും വിലയിരുത്തപ്പെടുന്നു.

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026