BREAKING NEWS

വൻ തോതിൽ മദ്യം വാങ്ങി സൂക്ഷിക്കും, ആവശ്യക്കാർ വിളിച്ചാൽ സ്പോട്ടിലെത്തിച്ച് നൽകും!! കുടുംബക്ഷേത്രത്തിനുള്ളിലെ വിഗ്രഹങ്ങളുടെ അറയിലും ഫോട്ടോകൾക്കിടയിലും മദ്യക്കുപ്പികൾ, ഇലക്ഷൻ പ്രമാണിച്ച് വിൽക്കാൻ സൂക്ഷിച്ചിരുന്ന 30 ലിറ്റർ മ​ദ്യം പിടികൂടി, ഒരാൾ അറസ്റ്റിൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രമാണിച്ച് വിൽക്കാൻ സൂക്ഷിച്ചിരുന്ന 30 ലിറ്റർ മ​ദ്യം പിടികൂടി. കുടുംബക്ഷേത്രത്തിനുള്ളിലെ വിഗ്രഹങ്ങൾക്കും ഫോട്ടോകൾക്കും ഇടയിൽ സൂക്ഷിച്ചിരുന്ന 30 ലിറ്റർ മദ്യം നെയ്യാറ്റിൻകര എക്‌സൈസ് സംഘമാണ് പിടികൂടിയത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ആരാധനാലയത്തിന്റെ മറവിൽ മദ്യക്കച്ചവടം നടക്കുന്നതായി കണ്ടെത്തിയത്.

സംഭവത്തിൽ നെയ്യാറ്റിൻകര പുന്നക്കാട് സ്വദേശി പോറ്റി എന്നറിയപ്പെടുന്ന അർജുനനെ എക്‌സൈസ് പിടികൂടി. ഇയാൾ വൻതോതിൽ മദ്യം ശേഖരിക്കുകയും ആവശ്യക്കാർക്ക് സ്ഥലത്ത് എത്തിച്ചുകൊടുക്കുകയും ചെയ്തിരുന്നതായി എക്‌സൈസ് അറിയിച്ചു. എക്‌സൈസ് ഇൻസ്‌പെക്ടർ എ.കെ.അജയകുമാർ, പ്രിവൻറീവ് ഓഫീസർ എം.എസ്‌. അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

പ്രതി മേയർ ആര്യാ രാജേന്ദ്രന്റെ സഹോദരൻ മാത്രം!! നടുറോഡിൽ സ്വകാര്യവാഹനമുപയോ​ഗിച്ച് കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ എംഎൽഎ സച്ചിൻ ദേവ്, മേയർ, സഹോദര ഭാര്യ എന്നിവരെ ഒഴിവാക്കി പോലീസ് കുറ്റപത്രം… മേയറെ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് ‍ഡ്രൈവർ യദു വീണ്ടും കോ‌ടതിയിൽ

BREAKING NEWS
’യമുനയിലെ മലിനീകരണം കുറഞ്ഞു’; അവകാശവാദത്തിന് പിന്നാലെ നദിയിൽ മുങ്ങിക്കുളിച്ച് വെള്ളം കുടിച്ച് മനോജ് തിവാരി, രാഹുൽ ഗാന്ധിയുംഅരവിന്ദ് കെജ്രിവാളും വന്നു കുളിക്കൂവെന്നും തിവാരി
30 Oct 2026
BREAKING NEWS
അഭിനയ മോഹത്തിന് വീട്ടുകാര്‍ എതിരുനിന്നു, നിര്‍ബന്ധത്തിന് വഴങ്ങി ബിബിഎയ്ക്ക് ചേര്‍ന്നു, 19-ാം നിലയില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി
30 Oct 2026
BREAKING NEWS
രണ്ട് വർഷമായി പ്രണയത്തിൽ, കാമുകിയെ കാണാനെത്തിയ 31 കാരന്റെ കൈ-കാലുകൾ ബന്ധിച്ച് പുളിമരത്തിൽ കെട്ടിയിട്ടു, വടികളും അടിക്കോലുകളും ഉപയോഗിച്ച് ക്രൂര മർദനം, വിവരമറിഞ്ഞ് യുവാവിന്റെ പിതാവെത്തുമ്പോൾ കണ്ടത് ഇരുമ്പുകട്ടിലിൽ കിടത്തി ചാക്കുപോലുള്ള ഒരു പുതപ്പ് ഉപയോഗിച്ച് മൂടിയ മകന്റെ മൃതദേഹം!! യുവതിയുടെ അമ്മയും...
30 Oct 2026
BREAKING NEWS
പാതിരാത്രി എംഎസ്എഫ് നേതാവിന്റെ വീടിന് നേരെ പെട്രോള്‍ ബോംബേറ്, കേസെടുത്ത് പൊലീസ്
30 Oct 2026