BREAKING NEWS

പ്രതി മേയർ ആര്യാ രാജേന്ദ്രന്റെ സഹോദരൻ മാത്രം!! നടുറോഡിൽ സ്വകാര്യവാഹനമുപയോ​ഗിച്ച് കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ എംഎൽഎ സച്ചിൻ ദേവ്, മേയർ, സഹോദര ഭാര്യ എന്നിവരെ ഒഴിവാക്കി പോലീസ് കുറ്റപത്രം… മേയറെ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് ‍ഡ്രൈവർ യദു വീണ്ടും കോ‌ടതിയിൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ നേമം സ്വദേശി യദുവിനെ ആക്രമിച്ചെന്ന കേസിൽ മേയർ ആര്യാ രാജേന്ദ്രന്റെ സഹോദരൻ മാത്രം പ്രതിയെന്ന് പോലീസ് കുറ്റപത്രം. മേയർ ആര്യ രാജേന്ദ്രൻ, ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവ്, മേയറുടെ സഹോദരൻ കെ.എം. അരവിന്ദിന്റെ ഭാര്യ ആര്യ എന്നിവരെ ഒഴിവാക്കിയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. നിലവിൽ അരവിന്ദ് മാത്രമാണ് കേസിൽ പ്രതി. മേയറും എംഎൽഎയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തുകയോ അസഭ്യം പറയുകയോ ചെയ്തിട്ടില്ലെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

യദു നൽകിയ സ്വകാര്യ ഹർജി പരിഗണിച്ച് കോടതി നിർദ്ദേശിച്ചത് അനുസരിച്ചാണ് പോലീസ് കേസ് എടുത്തത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അതേസമയം മേയറെ പ്രതി ചേർക്കണം എന്ന് ആവശ്യപ്പെട്ട് യദു വീണ്ടും കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.

2024 ഏപ്രിൽ 27ന് രാത്രി പാളയത്തു വച്ച് മേയറും ഭർത്താവും അടക്കമുളളവർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനം ഉപയോഗിച്ച് കെഎസ്ആർടിസി ബസ് തടയുകയും ഡ്രൈവറുമായി വാക്ക് തർക്കം ഉണ്ടായി എന്നുമാണ് കേസ്. ഹർജിക്കാരന് വേണ്ടി അഡ്വക്കറ്റ് അശോക്. പി. നായർ ഹാജരായി. അതേസമയം കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ കുറ്റപത്രം ഉടൻ സമർപ്പിക്കും. മേയർ നൽകിയ പരാതിയിലെടുത്ത കേസിലാണ് യദുവിനെതിരെ കുറ്റപത്രം നൽകുക മേയറേയും മറ്റുള്ളവരെയും അശ്ലീല ആംഗ്യം കാണിച്ചുവെന്ന പരാതിയിൽ മ്യൂസിയം പോലീസാണ് കുറ്റപത്രം നൽകുന്നത്. ഇതിനിടെ ബസിലെ മെമ്മറി കാർഡ് കാണാതായ കേസിൽ അന്വേഷണം എങ്ങുമെത്തിയിട്ടില്ല.

 

BREAKING NEWS
കോടതിയിലേക്കുള്ള യാത്രക്കിടെ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹവും ആംബുലൻസും കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരുക്ക്, കോൺഗ്രസ് നേതാവ് സുരക്ഷിതൻ!! അപകടം 2018 ൽ ബെംഗളൂരുവിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ ഇന്ന് വിധി വരാനിരിക്കെ
26 Oct 2026
BREAKING NEWS
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം, സുഹൃത്തിന്റെ വാരിയെല്ലൊടിഞ്ഞു
26 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, അഡീഷണൽ സെഷൻസ് ജഡ്ജിയായ പിതാവ് പ്രതി, കേസെടുത്ത് പോലീസ്!! കേസന്വേഷിക്കാൻ എസ്ഐടി... 17 കാരന് ജാമ്യം അനുവദിച്ചത് മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച്
26 Oct 2026
BREAKING NEWS
അഞ്ചുതെങ്ങിലെ പ്രമുഖ ക്രമിനൽ- അസ്വാഭാവിക മരണക്കേസുകളിൽ അന്വേഷണത്തിന് നേതൃത്വം നൽകി, കഴിഞ്ഞവർഷം കുറ്റാന്വേഷണ മികവിനുള്ള മെഡൽ നേടി... പോലീസ് ഉദ്യോഗസ്ഥൻ ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, മരിച്ചത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ ഇൻസ്പെക്ടർ
26 Oct 2026