ഇടുക്കി: ഇടുക്കിയിൽ സ്കൂൾ വിദ്യാർത്ഥിനി പ്രസവിച്ച സംഭവത്തിൽ സഹപാഠിക്കെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷം ഇടക്കാല ജാമ്യത്തിൽ വിട്ടയച്ചതായാണ് വിവരം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.
കുട്ടികളുടെ സ്വകാര്യത കണക്കിലെടുത്ത് സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.















































