BREAKING NEWS

ലോകകപ്പ് ഫൈനൽ മത്സരം ബിഗ് സ്ക്രീനിൽ കാണാൻ നിന്നവർക്കിടയിലേയ്ക്ക് യൂണിഫോമിൽ മദ്യപിച്ചെത്തി ; എസ്‌ഐയെയും ഡ്രൈവറെയും തടഞ്ഞ് നാട്ടുകാർ; പോലീസ് വാഹനത്തിൽ നിന്ന് മദ്യക്കുപ്പികളും നിരോധിത പുകയില ഉൽപ്പന്നങ്ങളും ചീട്ടും കണ്ടെടുത്തു

· · 1 min read
Share: Copied!

ഇടുക്കി: കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ റോയ് സുകുമാരനെയും ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവറെയും ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തിയെന്ന പരാതിയെ തുടർന്ന് നാട്ടുകാർ തടഞ്ഞുവെച്ചു. തൊടുപുഴ മങ്ങാട്ടുകവലയിൽ ലോകകപ്പ് ഫൈനൽ മത്സരം ബിഗ് സ്ക്രീനിൽ കാണാൻ ആളുകൾ ഒത്തുകൂടിയ സ്ഥലത്തായിരുന്നു സംഭവം.

നാട്ടുകാരും ഡി.വൈ.എഫ്.ഐ പ്രവർത്തകരും ചേർന്നാണ് ഔദ്യോഗിക വാഹനം തടഞ്ഞത്. ഉദ്യോഗസ്ഥർ മദ്യപിച്ച നിലയിലാണെന്ന സംശയം ഉയർന്നതിനെ തുടർന്ന് വാഹനത്തിൽ നടത്തിയ പരിശോധനയിൽ മദ്യക്കുപ്പികളും ചീട്ടും നിരോധിത പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയതായി ആരോപണമുണ്ട്.

സംഭവവിവരം ലഭിച്ചതിനെ തുടർന്ന് തൊടുപുഴ പോലീസ് സ്ഥലത്തെത്തി എസ്.ഐയെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. പരിശോധനാഫലം ലഭിച്ച ശേഷമായിരിക്കും തുടർനിയമനടപടികൾ സ്വീകരിക്കുകയെന്ന് തൊടുപുഴ എസ്.എച്ച്.ഒ അറിയിച്ചു.

അതേസമയം, പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനത്തിൽ നിന്ന് മദ്യക്കുപ്പികളും മറ്റ് വസ്തുക്കളും കണ്ടെത്തിയെന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. വൈദ്യപരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വകുപ്പുതല നടപടികളുൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

‘പ്ലീസ്… സർക്കാർ ഏറ്റെടുക്ക്; കിലോമീറ്ററിന് 55 രൂപ നൽകിയാൽ ചെലവുകൾ ഉടമകൾ വഹിക്കാം; നിലവിൽ ഒരു ബസിന് പ്രതിമാസം 90,000 രൂപയുടെ നഷ്ടം‘: പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് പറയാൻ ഏറെയുണ്ട്

BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026
BREAKING NEWS
ചാലക്കുടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ കോച്ചിൽ തീപിടിത്തം, യാത്രക്കാരെ പുറത്തിറക്കി
25 Oct 2026