BREAKING NEWS

‘ഐസിസി നമുക്കു നേരെ ഒരു കണ്ണാടി തിരിച്ചുവച്ചിരിക്കുകയാണ്, ക്രിക്കറ്റിൽ നമ്മുടെ പ്രകടനം മോശമാണെങ്കിൽ ഇത്രയൊക്കെ പരിഗണനയേ കിട്ടൂ, നിങ്ങൾക്കു വേണ്ടി മാത്രം കളിച്ചാൽ ഒരു ബഹുമാനവും കിട്ടാൻ പോകുന്നില്ല’- മുൻ പാക്ക് താരം

· · 1 min read
Share: Copied!

ലഹോർ: പാക്കിസ്താനു യോഗ്യതയില്ലാത്തതു കൊണ്ടാണ് പിസിബി പ്രതിനിധിയെ ചാംപ്യൻസ് ട്രോഫി സമ്മാനദാന വേദിയിൽ നിർത്താതിരുന്നതെന്ന് മുൻ പാക്ക് താരം കമ്രാൻ അക്മൽ. ചാംപ്യൻസ് ട്രോഫി വിജയികൾക്കുള്ള സമ്മാനദാനത്തിന്റെ സമയത്ത് ആതിഥേയരായ പാക്കിസ്താന്റെ പ്രതിനിധി വേദിയിലേക്കു വിളിക്കാത്തതിൽ വിവാദം തുടരുന്നതിനിടെയായിരുന്നു ഒരു യൂട്യൂബ് ചാനലിലൂടെ കമ്രാൻ അക്മലിന്റെ പ്രതികരണം. സമ്മാനദാനത്തിൽനിന്ന് പാക്കിസ്താനെ ഒഴിവാക്കിയതിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ മറുപടി നൽകണമെന്ന് നേരത്തെ പാക്ക് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടിരുന്നു.

അങ്ങ് യുഎസ് തേടുന്ന രാജ്യാന്തര കുറ്റവാളി ഇങ്ങ് കേരളാ പോലീസിന്റെ പിടിയിൽ, പിടിയിലായത് കുടുംബത്തോടൊപ്പം അവധിക്കാലം ചെലവഴിക്കാൻ വർക്കലയിലെത്തിയപ്പോൾ

കമ്രാൻ അക്ബറിന്റെ പ്രതികരണം ഇങ്ങനെ- ‘‘ഐസിസി നമുക്കു നേരെ ഒരു കണ്ണാടി തിരിച്ചുവച്ചിരിക്കുകയാണ്. ചാംപ്യൻസ് ട്രോഫിയുടെ ഡയറക്ടർ അവിടെയുണ്ടായിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹത്തെ ക്ഷണിക്കാതിരുന്നത്. കാരണം പാക്കിസ്താന് അവിടെ നിൽക്കാനുള്ള അർഹതയില്ല. നമ്മൾ മികച്ച പ്രകടനമല്ല നടത്തുന്നത്. പാക്കിസ്താൻ ഈ ടൂർണമെന്റ് എങ്ങനെയാണു നടത്തിയതെന്ന് ആരും ചർച്ച ചെയ്തിട്ടില്ല. ക്രിക്കറ്റിൽ നമ്മുടെ പ്രകടനം മോശമാണെങ്കിൽ ഇത്രയൊക്കെ പരിഗണനയേ കിട്ടൂ. നിങ്ങൾക്കു വേണ്ടി മാത്രം കളിച്ചാൽ ഒരു ബഹുമാനവും കിട്ടാൻ പോകുന്നില്ല.’’

‘പാക് ടീമിൽ കളിക്കുമ്പോൾ എനിക്ക് ധാരാളം വിവേചനം നേരിടേണ്ടിവന്നു, എന്റെ കരിയർ നശിപ്പിക്കപ്പെട്ടു, ഷാഹിദ് അഫ്രീദി മതംമാറാൻ നിരന്തരം നിർബന്ധിച്ചുകൊണ്ടിരുന്നു, തന്റെ കൂടെ ഭക്ഷണം പോലും കഴിക്കില്ലായിരുന്നു, ഇൻസമാമും അക്തറും തന്നെ പിന്തുണച്ചു’- ഡാനിഷ് കനേരിയ

ദുബായിൽ നടന്ന ചാംപ്യൻസ് ട്രോഫി സമാപനച്ചടങ്ങിൽ പങ്കെടുക്കാൻ പിസിബി ചെയർമാൻ മൊഹ്‍സിൻ നഖ്‍വിക്കു പകരം സിഇഒ ആയ സുമൈർ അഹമ്മദ് ദുബായിലെത്തിയിരുന്നു. എന്നാൽ സുമൈർ അഹമ്മദിനെ വേദിയിലേക്കു ക്ഷണിച്ചില്ലെന്നായിരുന്നു പാക്ക് ബോർഡിന്റെ പരാതി. അതേസമയം നഖ്‍വിക്കു പകരം സുമൈർ സമാപന പരിപാടികളിൽ പങ്കെടുക്കുമെന്ന് പാക്ക് ബോർഡ് ഐസിസിയെ അറിയിച്ചിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഇക്കാര്യത്തിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ‌ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

BREAKING NEWS
ഹോട്ടലിൽ വച്ച് മദ്യം നൽകി അവശയാക്കി, പിന്നീട് ക്രൂരമായി പീഡിപ്പിച്ചു, നഗ്ന ദൃശ്യങ്ങള്‍ പകര്‍കത്തിയതായി സംശയം, ഡോക്ടര്‍ക്കെതിരെ പരാതിയുമായി നടി അതുല്യയുടെ ബന്ധു
06 Nov 2026
BREAKING NEWS
"ആദ്യം പരസ്യമായി താറടിച്ചു കാണിക്കുക, അതിനുശേഷം വന്ന് മാപ്പ് പറയുക", ചീഫ് ജസ്റ്റിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റ്, മുഴുവൻ കെപിസിസി ഭാരവാഹികൾക്കും സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്
06 Nov 2026
BREAKING NEWS
കുഞ്ഞിന്റെ തല ഭിത്തിയില്‍ ആഞ്ഞ് ഇടിപ്പിച്ചു, രണ്ട് കവിളുകളിലും രക്തം കല്ലിച്ചപ്പാടുകള്‍, ശരീരത്തില്‍ മുറിവേറ്റപ്പാടുകള്‍, പെരുമ്പാവൂരില്‍ മരിച്ച മൂന്നു വയസുകാരനെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദിച്ചിരുന്നതായി അമ്മ
06 Nov 2026
BREAKING NEWS
വാടവീട്ടില്‍ ഒറ്റയ്ക്ക് താമസം, ഡിപ്രഷന്‍ കാരണം ജീവിതം മടുത്തു, അധ്യാപകന്‍ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു
06 Nov 2026