BREAKING NEWS

“അ​വ​ർ ത​മ്മി​ൽ യാ​തൊ​രു പ്ര​ശ്ന​ങ്ങ​ളു​മി​ല്ല, എ​ന്ത് സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് അ​വ​ൾ സം​സാ​രി​ച്ച​ത്, പി​ന്നെ​ന്ത് സം​ഭ​വി​ച്ചു​വെ​ന്ന് അ​റി​യു​ന്നി​ല്ല… പക്ഷെ അ​വ​ൾ എ​ന്തെ​ങ്കി​ലും ക​ടും​കൈ ചെ​യ്താ​ൽ ഞാ​ൻ ജീ​വി​ച്ചി​രി​ക്കി​ല്ലെ​ന്ന് അ​മ​ൽ പ​റ​ഞ്ഞി​രു​ന്നു!! ചൊവ്വാഴ്ച രാത്രിയും അനുശ്രീ വിളിച്ചിരുന്നു, അവളെ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് അമലാണ് അറിയിച്ചത്, പിന്നാലെ അവനേയും കിട്ടാതായി”…

· · 1 min read
Share: Copied!

കാ​സ​ർ​ഗോ​ഡ്: വരുന്ന ഡി​സം​ബ​റി​ൽ വി​വാ​ഹം ന​ട​ക്കേ​ണ്ടി​യി​രു​ന്ന എ​സ്ബി​ഐ ജീ​വ​ന​ക്കാ​രാ​യ പ്ര​തി​ശ്രു​ത​വ​ധൂ​വ​ര​ന്മാ​ർ ജീ​വ​നൊ​ടു​ക്കി​യ​തി​ൻറെ ഞെ​ട്ട​ലി​ലാ​ണ് ഇരു വീ​ട്ടു​കാ​രും. “അ​വ​ർ ത​മ്മി​ൽ യാ​തൊ​രു പ്ര​ശ്ന​ങ്ങ​ളു​മി​ല്ല. എ​ന്ത് സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് അ​വ​ൾ സം​സാ​രി​ച്ച​ത്. പി​ന്നെ​ന്ത് സം​ഭ​വി​ച്ചു​വെ​ന്ന് അ​റി​യു​ന്നി​ല്ല,”-ക​ഴി​ഞ്ഞ​ദി​വ​സം ഹു​ൻ​സൂ​രി​ൽ ആ​ത്മ​ഹ​ത്യ​ചെ​യ്ത അ​നു​ശ്രീ​യു​ടെ അ​ച്ഛ​ൻ ച​ന്ദ്ര​ൻ ഓർത്തെടുക്കുന്നു.

അതുപോലെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞ​ത് മു​ത​ൽ അ​മ​ൽ അനുശ്രീയുടെ വീ​ട്ടി​ലേ​ക്ക് വി​ളി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും എ​ല്ലാ​വ​രോ​ടും സ്നേ​ഹ​പൂ​ർ​വ​മാ​ണ് പെ​രു​മാ​റി​യി​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ഓർക്കും. ര​ണ്ടു​പേ​ർ​ക്കു​മി​ട​യി​ൽ ചെ​റി​യൊ​രു സൗ​ന്ദ​ര്യ​പ്പി​ണ​ക്ക​മു​ണ്ടാ​യെ​ന്നു​പോ​ലും ക​രു​താ​നാ​കി​ല്ല. അങ്ങനെയൊരു സൂചന പോലും കിട്ടിയിട്ടില്ല, പക്ഷെ അ​വ​ൾ എ​ന്തെ​ങ്കി​ലും ക​ടും​കൈ ചെ​യ്താ​ൽ ഞാ​ൻ ജീ​വി​ച്ചി​രി​ക്കി​ല്ലെ​ന്ന് അ​മ​ൽ പ​റ​ഞ്ഞി​രു​ന്നു- അ​ദ്ദേ​ഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇ​രി​ട്ടി വി​ള​മ​ന അ​മ്പ​ല​ത്ത​ട്ടി​ലെ വി. ​അ​മ​ലും കാ​ഞ്ഞ​ങ്ങാ​ട് പൂ​ച്ച​ക്കാ​ട് കി​ഴ​ക്കേ​ക്ക​ര കാ​ട്ടാ​മ്പ​ള്ളി​യി​ലെ പി. ​അ​നു​ശ്രീ​യെ (25) ആ​ത്മ​ഹ​ത്യ ചെ​യ്ത​ നിലയിൽ കണ്ടെത്തിയത്. സ്റ്റേ​റ്റ് ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഇ​രു​വ​രും അ​നു​ശ്രീ ക​ർ​ണാ​ട​ക ഹു​ൻ​സൂ​രി​ലെ താ​മ​സ​സ്ഥ​ല​ത്തും അ​മ​ൽ എ​റ​ണാ​കു​ള​ത്തെ ലോ​ഡ്ജി​ലു​മാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

എ​ല്ലാ ദി​വ​സ​വും രാ​വി​ലെ​യും രാ​ത്രി​യും വീ​ട്ടി​ലേ​ക്ക് വി​ളി​ക്കു​ന്ന പ​തി​വു​ണ്ടാ​യി​രു​ന്ന അ​നു​ശ്രീ, ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യും വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചി​രു​ന്നു. എ​ന്നാ​ൽ പി​റ്റേ​ന്ന് ബു​ധ​നാ​ഴ്ച രാ​വി​ലെ അ​നു​ശ്രീ ഫോ​ണെ​ടു​ക്കു​ന്നി​ല്ലെ​ന്ന് കാ​ണി​ച്ച് അ​മ​ലാ​ണ് ച​ന്ദ്ര​നെ വി​ളി​ച്ച​റി​യി​ച്ച​ത്. തു​ട​ർ​ന്ന് അ​നു​ശ്രീ​യു​ടെ വീ​ട്ടു​കാ​ർ ഹു​ൻ​സൂ​രി​ലെ അ​യ​ൽ​വാ​സി​ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഹു​ൻ​സൂ​രി​ൽ​നി​ന്നു​ള്ള ദു​ർ​വാ​ർ​ത്ത അ​റി​ഞ്ഞ ഉ​ട​ൻ ച​ന്ദ്ര​ൻ അ​മ​ലി​നെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കി​ട്ടി​യി​ല്ല. തു​ട​ർ​ന്ന് ച​ന്ദ്ര​ൻ അ​മ​ലി​ന്റെ വീ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ക്കു​ക​യും, അ​വ​രു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം എ​റ​ണാ​കു​ള​ത്തെ സു​ഹൃ​ത്തു​ക്ക​ൾ ലോ​ഡ്ജി​ൽ ചെ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് അ​മ​ലി​നെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മീൻ വറുത്തു നല്‍കാന്‍ വിസമ്മതിച്ച ഭാര്യയെ ക്രൂരമായി മര്‍ദിച്ചു, യുവാവിനെതിരെ കേസ്

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026