BREAKING NEWS

ശിവൻകുട്ടി ഇത്രയും പ്രകോപിതനാകാൻ കാരണം എന്താണെന്നറിയില്ല, ഞാൻ പ്രകോപനം ഉണ്ടാക്കാനില്ല; സിപിഐയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി ബിനോയ് വിശ്വം

· · 1 min read
Share: Copied!

തിരുവനന്തപുരം: സിപിഐയ്ക്കെതിരായ പരാമർശത്തിൽ മന്ത്രി വി ശിവൻകുട്ടിക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒരു പ്രകോപനത്തിനും വീഴാൻ സിപിഐ ഇല്ല. വി ശിവൻകുട്ടി ഇത്രയും പ്രകോപിതനാകാൻ കാരണം അറിയില്ലെന്നും ശിവൻകുട്ടിയെ പഠിപ്പിക്കാൻ ആളല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐയ്ക്ക് രാഷ്ട്രീയ ബോധം ഉണ്ടെന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചു.

താൻ പ്രകോപനം ഉണ്ടാക്കാനും പ്രകോപിതാനാകാനും ഇല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. ആരും പ്രകോപനം ഉണ്ടാക്കാൻ പാടില്ലാത്ത സാഹചര്യമാണ്. വി ശിവൻ കുട്ടി ആയാലും പ്രകോപനം ഉണ്ടാക്കരുത്. വി ശിവൻകുട്ടിക്കും അത് ബോധ്യമുണ്ടാകണമെന്ന് അദേഹം പറഞ്ഞു. ആർഎസ്എസിന്റെ വിദ്യാഭ്യാസ അജണ്ടയാണ് പിഎംശ്രീ. ഫണ്ട് കിട്ടാത്തതിന് ഉത്തരവാദിയല്ലെന്ന് പറയുന്ന ശിവൻകുട്ടിയോട് എന്ത് പറയാനാണെന്ന് അദേഹം ചോദിച്ചു.

എസ്എസ്കെയും , പിഎംശ്രീം ഒന്നല്ലെന്നും രണ്ടും കൂട്ടിക്കെട്ടുന്നത് ആർഎസ്എസ് രാഷ്ട്രീയമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. എസ്എസ്കെ ഫണ്ട് തട്ടിപ്പറിക്കാൻ കേന്ദ്രം ശ്രമിച്ചാൽ നിയമപരമായും രാഷ്ട്രീയമായും നേരിടണം. ജയപരാജയങ്ങളുടെ അളവുകോൽ വച്ച് അളക്കുന്നില്ല. എൽഡിഎഫ് ഐക്യത്തിന്റേയും ഐഡിയോളജിയുടേയും വിജയം ആണെന്ന് ബിനോയ് വിശ്വം പറഞ്ഞു.

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026