BREAKING NEWS

ഭാര്യയെ കൊലപ്പെടുത്താൻ ജനൽ ചില്ല് തകർത്ത് മുറിക്കുള്ളിലേക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തി, ഇതിനിടെ ഭർത്താവിന് ദേഹത്തേക്കും തീ ആളിപ്പടർന്നു, ​ഗുരുതരാവസ്ഥയിൽ, ഉറങ്ങിക്കിടന്ന ഭാര്യയും പേരക്കുട്ടിയും പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു

· · 1 min read
Share: Copied!

കാസർകോട്: ഭാര്യയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച ഭർത്താവ് പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. രാജപുരത്ത് കഴിഞ്ഞദിവസം രാത്രി ഒൻപതരയോടെയാണ് സംഭവം. ഭാര്യയുമായി അകന്ന് ചെമ്പേരിയിൽ താമസിക്കുന്ന പാണത്തൂർ നെല്ലിക്കുന്നിലെ ജോസഫിനാണ് (71) ​ഗുരുതരമായി പൊള്ളലേറ്റത്. ഭാര്യ സിസിലിയെയാണ് ഇയാൾ കൊല്ലാൻ ശ്രമിച്ചത്.

ഇതിനായി സിസിലി ഉറങ്ങിക്കിടന്ന മുറിയുടെ ജനൽ ചില്ല് പുറത്തുനിന്ന് തകർത്ത് മുറിക്കുള്ളിലേക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പക്ഷെ അബദ്ധത്തിൽ തീ ജോസഫിന്റെ ദേഹത്തേക്ക് പടർന്നു. മുറിയിലെ സാധനസാമഗ്രികൾ കത്തിനശിച്ചെങ്കിലും സിസിലിയും ഒപ്പമുണ്ടായിരുന്ന പേരക്കുട്ടിയും പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. ബഹളം കേട്ടെത്തിയ നാട്ടുകാർ രാജപുരം പോലീസിൽ വിവരമറിയിക്കുകയും ജോസഫിനെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. നില ഗുരുതരമായതിനാൽ ഇയാളെ പിന്നീട് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്വത്തുതർക്കമാണ് കൊലപാതകശ്രമത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026