BREAKING NEWS

മക്കൾ രണ്ടും വിദേശത്ത്, ശസ്ത്രക്രിയയെ തുടർന്ന് വീട്ടിൽ വിശ്രമിക്കുകയായിരുന്ന ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു, പിന്നാലെ മകനെ വിളിച്ച് അറിയിച്ചു, കൊലയ്ക്ക് പിന്നിൽ കുടുംബ വഴക്ക്? ദാരുണ സംഭവം നടന്നത് പുലർച്ചെ രണ്ടു മണിക്ക്

· · 1 min read
Share: Copied!

കോതമംഗലം: വീട്ടമ്മയെ വീടിനുള്ളിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുത്തുകുഴി മാരമംഗലം ഹാപ്പി നഗറിൽ താമസിക്കുന്ന കുഞ്ഞമ്മ (61) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് കുര്യാക്കോസിനെ (65) കോതമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.

കുര്യാക്കോസും കുഞ്ഞമ്മയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇവരുടെ രണ്ട് മക്കളും വിദേശത്താണ്. കഴിഞ്ഞ ഒരു മാസമായി ശസ്ത്രക്രിയയെത്തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു കുര്യാക്കോസ്. കുടുംബവഴക്കാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കൊലപാതകത്തിന് ശേഷം കുര്യാക്കോസ് തന്നെയാണ് വിദേശത്തുള്ള മകനെ ഫോണിൽ വിളിച്ച് അമ്മയെ കൊന്ന വിവരം അറിയിച്ചത്. മകൻ ഉടൻതന്നെ അയൽവാസികളെ വിവരമറിയിക്കുകയും തുടർന്ന് അയൽവാസികൾ പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

പോലീസ് സ്ഥലത്തെത്തുമ്പോൾ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു കുഞ്ഞമ്മയുടെ മൃതദേഹം. വീട്ടിൽ തന്നെയുണ്ടായിരുന്ന കുര്യാക്കോസിനെ കോതമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.

പുറത്ത് ആരും അറിയേണ്ട; മിണ്ടരുത്; മീഡിയക്കാർക്ക് വിവരങ്ങൾ കൈമാറരുത്‘; സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമത്തിന്റെ രൂക്ഷത വ്യക്തമാക്കി ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശബ്ദസന്ദേശം

BREAKING NEWS
കോഴിക്കോട് നഗരമധ്യത്തില്‍ യുവതിയെ കയറിപ്പിടിച്ചു ; 29കാരൻ അറസ്റ്റിൽ, റിമാൻഡ് ചെയ്തു
30 Oct 2026
BREAKING NEWS
കൂടുതൽ കളിച്ചാൽ നിന്നെ ശരിയാക്കി കളയും, പുലര്‍ച്ചെ എംഎല്‍എ ഹോസ്റ്റലിലേക്ക് വിളിച്ചു, രമ്യ ഹരിദാസ് ഫോണ്‍ എടുത്തയുടനെ അസഭ്യ വര്‍ഷവും ഭീഷണിയും, അജ്ഞാതനെതിരെ കേസെടുത്ത് പൊലീസ്
30 Oct 2026
BREAKING NEWS
'അവർ എന്നെ ഇഷ്ടികയ്ക്ക് എറിഞ്ഞു, ഞാൻ അവരെയെല്ലാം വെടിവെച്ചു'... വാഹന പാർക്കിങ്ങിനെ ചൊല്ലി തർക്കം, പട്ടാപ്പകൽ മൂന്നു പേർക്കുനേരെ തുരുതുരാ വെടിയുതിർത്ത് യുവാവ്, രക്ഷിക്കണമെന്ന് അലറിവിളിച്ച് ഇരകൾ... യുവാവ് അറസ്റ്റിൽ, ദൃശ്യങ്ങൾ പുറത്ത്...
30 Oct 2026
BREAKING NEWS
ബാറുകളിൽ മദ്യം നൽകുംമുമ്പ് ആധാർ പരിശോധിക്കണം; 23 വയസ്സ് നിർബന്ധമെന്ന് എക്സൈസ് മന്ത്രി
30 Oct 2026