BREAKING NEWS

മക്കളെ മുറിയിലിട്ടു പൂട്ടിയ ശേഷം ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി!! കഴുത്തിൽ കുരുക്കിട്ട് മരത്തിൽ നിന്നു ചാടി, വിഷം കഴിച്ച ശേഷം കൈയ്യുടെ ഞരമ്പ് മുറിച്ചു! ഒടുവിൽ മരത്തടി മുറിക്കുന്ന യന്ത്രം ഉപയോ​ഗിച്ചും കൈഞരമ്പ് മുറിച്ച് ഭർത്താവിന്റെ ആത്മഹത്യാ ശ്രമം, ​ഗുരുതരാവസ്ഥയിൽ

· · 1 min read
Share: Copied!

കൽപറ്റ: പനമരം കേണിച്ചിറ കേളമംഗലത്ത് യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഫോണിന്റെ ചാർജിങ് കേബിൾ കൊണ്ട് കഴുത്തിൽ മുറുക്കി കേണിച്ചിറ കേളമംഗലം മാഞ്ചിറ ലിഷ (35)യെയാണ് ഭർത്താവ് കൊലപ്പെടുത്തിയത്. തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് ജിൽസനെ (42) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെയാണ് സംഭവം.

ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടു മക്കളെയും മുറിയിൽ അടച്ചിട്ട ശേഷമാണ് ജിൽസൻ ലിഷയെ കൊലപ്പെടുത്തിയത്. പിന്നാലെ തൂങ്ങിമരിക്കാനായി ജിൽസൻ മരത്തിൽ കുരുക്കിട്ട് കയറിയെങ്കിലും താഴെവീണു. ഇതോടെ വിഷം കുടിച്ച ശേഷം ബ്ലേഡ് ഉപയോഗിച്ച് കൈ ഞരമ്പ് മുറിച്ചു. പിന്നാലെ മരത്തടി മുറിക്കുന്ന യന്ത്രം ഉപയോഗിച്ചും കൈമുറിച്ചു. കടബാധ്യതയാണ് കാരണമെന്നാണ് വിവരം. കട ബാധ്യതയുള്ളതിനാൽ മരിക്കാൻ പോവുകയാണെന്നു അർധരാത്രിയോടെ ഇയാൾ സുഹൃത്തുക്കൾക്കു സന്ദേശം അയച്ചിരുന്നു. പുലർച്ചെ ഇതു കണ്ട സുഹൃത്ത് സമീപവാസികളെ വിവരം അറിയിച്ചു. ഇവരെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ നടത്തിവരികയാണ്. വാട്ടർ അതോറിറ്റി പമ്പ് ഓപ്പറേറ്ററാണ് ജിൽസൺ.

പി വിജയനോട് അജിത് കുമാറിനുള്ളത് പ്രഫഷണൽ വൈരാ​ഗ്യമോ? സ്വർണക്കടത്തിൽ പി വിജയന് ബന്ധമുണ്ടെന്ന് ഡിജിപിക്കു നൽകിയ മൊഴി കള്ളം, നിഷേധിച്ച് സുജിത് ദാസ്!! സിവിലായും ക്രിമിനലായും കേസെടുക്കാമെന്ന് ഡിജിപി

BREAKING NEWS
നരേന്ദ്ര മോദിയുടെ അമ്മയ്ക്ക് വേണ്ടി അമ്പലം പണിയും, സമീപം ഗോശാലയും
17 Nov 2026
BREAKING NEWS
സെൻസസ് പോർട്ടലിൽ ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം, ജൈന, ബുദ്ധ, സിഖ് വിഭാ​ഗം മാത്രം; സൂഫി, സുന്നി, ഷിയ, പെന്തക്കോസ്ത്, ഇസ്കോൺ, രാമകൃഷ്ണ പരമഹംസ, രാംദേവ് വിഭാ​ഗങ്ങളെ ഒഴിവാക്കി; ​ കേന്ദ്രത്തിനെതിരെ കോൺഗ്രസ്, വിമർശനവുമായി ജയറാം രമേശ് രം​ഗത്ത്
17 Nov 2026
BREAKING NEWS
സ്റ്റേ വയറിൽനിന്ന് ഷോക്കേറ്റ് 13-കാരൻ മരിച്ച സംഭവം; കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർക്ക് സസ്പെൻഷൻ, കുടുംബത്തിന് 10 ലക്ഷം രൂപ; ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുതതിനെത്തുടർന്നാണ് സ്റ്റേ വയർ നിലത്തുനിന്ന് ഇളകിമാറിയതെന്ന് ഉദ്യോ​ഗസ്ഥൻ
17 Nov 2026
BREAKING NEWS
ജീന്‍സ് പാന്റില്‍ സ്വര്‍ണമിശ്രിതം തേച്ചുപിടിപ്പിച്ചു, ശരീരത്തില്‍ ക്യാപ്സൂളുകളായി ഒളിപ്പിച്ചു, കരിപ്പൂരില്‍ രണ്ട് കോടി രൂപയുടെ സ്വര്‍ണം പിടികൂടി, നാലുപേര്‍ പിടിയില്‍
17 Nov 2026