BREAKING NEWS

പി വിജയനോട് അജിത് കുമാറിനുള്ളത് പ്രഫഷണൽ വൈരാ​ഗ്യമോ? സ്വർണക്കടത്തിൽ പി വിജയന് ബന്ധമുണ്ടെന്ന് ഡിജിപിക്കു നൽകിയ മൊഴി കള്ളം, നിഷേധിച്ച് സുജിത് ദാസ്!! സിവിലായും ക്രിമിനലായും കേസെടുക്കാമെന്ന് ഡിജിപി

· · 1 min read
Share: Copied!

തിരുവനന്തപുരം: വ്യാജ മൊഴി നൽകിയ സംഭവത്തിൽ എഡിജിപി എംആർ അജിത്‌കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി. അജിത് കുമാറിനെതിരെ സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കാമെന്നാണ് ഡിജിപിയുടെ ശുപാർശ. സ്വർണക്കടത്തിൽ എഡിജിപി പി വിജയന് ബന്ധമുണ്ടെന്ന് അജിത്‌കുമാ‌ർ മൊഴി നൽകിയിരുന്നു. തന്നോട് എസ്പി സുജിത് ദാസ് പറഞ്ഞുവെന്നായിരുന്നു ഡിജിപിക്ക് നൽകിയ മൊഴി. എന്നാൽ സുജിത് ദാസ് ഇക്കാര്യം നിഷേധിച്ചു. പിന്നാലെ പി വിജയൻ നിയമനടപടി ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിൽ ഡിജിപിയോട് സർക്കാർ അഭിപ്രായം ചോദിച്ചതിനു മറുപടിയായാണ് കേസെടുക്കാമെന്ന നിർദ്ദേശം ഡിജിപി മുന്നോട്ടുവച്ചത്.

അതേസമയം കോഴിക്കോട്ട് ട്രെയിനിലെ തീവയ്‌പ്പിൽ പ്രതിയുടെ വിവരങ്ങൾ ചോർത്തിയെന്ന അജിത് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2023ൽ പി വിജയന് അന്വേഷണ വിധേയമായി സസ്‌പെൻഷൻ ലഭിച്ചിരുന്നു. എന്നാൽ അന്വേഷണത്തിൽ ഉന്നത ഉദ്യോഗസ്ഥർ അജിത് കുമാറിന്റെ റിപ്പോർട്ട് തള്ളിയതോടെയാണ് വിജയൻ സർവീസിൽ തിരിച്ചെത്തിയത്.

സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന് മുന്നിൽ അജിത്‌കുമാർ നൽകിയ മൊഴി കള്ളമാണെന്ന് പറഞ്ഞ് നേരത്തെ പി വിജയൻ ഡിജിപിക്ക് പരാതിയിൽ സമർപ്പിച്ചിരുന്നു. നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. അജിത് കുമാറിനെതിരെ പി വി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടത്താൻ ഡിജിപി എസ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. ഈ സമിതിക്ക് മുന്നിലാണ് പി വിജയനെതിരെ അജിത് കുമാർ മൊഴി നൽകിയത്.

മദ്യം വാങ്ങാൻ ബെവ്കോ ഔട്ട്‌ലെറ്റിൽ പ്രായപൂർത്തിയാകാത്ത മകളെ ക്യൂ നിർത്തി, പിതാവിനോട് പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശം

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026