BREAKING NEWS

ഓൺലൈൻ തട്ടിപ്പുകാർ 11 ലക്ഷം തട്ടി, മനോവിഷമത്തിൽ വീടുവിട്ടിറങ്ങിയ വീട്ടമ്മ തിരിച്ചെത്തി, ഇത്രയും ദിവസം കഴിഞ്ഞത് ​ഗുരുവായൂരിൽ

· · 1 min read
Share: Copied!

ശ്രീകൃഷ്ണപുരം: ഓൺലൈൻ തട്ടിപ്പിന് ഇരയായ മനോവിഷമത്തിൽ വീടുവിട്ടിറങ്ങിയ കടമ്പഴിപ്പുറം സ്വദേശിയായ വീട്ടമ്മ വീട്ടിൽ തിരിച്ചെത്തി. ആലങ്ങാട് ചല്ലിക്കൽ വീട്ടിൽ പ്രേമയാണ് ഇന്നലെ രാത്രി പന്ത്രണ്ടോടെ തിരിച്ചെത്തിയത്. ഗുരുവായൂരിലായിരുന്നു ഇത്രയും ദിവസം കഴിഞ്ഞതെന്ന് ബന്ധുക്കൾ പറഞ്ഞു. ഈ മാസം 13ന് അർധരാത്രിയോടെയാണ് പ്രേമ വീടുവിട്ടിറങ്ങിയത്.

15 കോടി രൂപ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും അത് ലഭിക്കാൻ 11 ലക്ഷം രൂപ നൽകണമെന്നും സമൂഹ മാധ്യമം വഴി പരിചയപ്പെട്ടവർ വിശ്വസിപ്പിച്ചിരുന്നു. തട്ടിപ്പുകാർ പറഞ്ഞ മൂന്ന് അക്കൗണ്ടിലേക്ക് ബന്ധു മുഖേന തുക കൈമാറി. വീണ്ടും 5 ലക്ഷം രൂപ ആവശ്യപ്പെട്ടതോടെയാണ് വഞ്ചിക്കപ്പെട്ടുവെന്ന് പ്രേമയ്ക്ക് ബോധ്യമായത്. തുടർന്ന് വീടുവിട്ടിറങ്ങുകയായിരുന്നു.പ്രേമയെ കാണാതായെന്ന പരാതിയിൽ ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് ഓൺലൈൻ തട്ടിപ്പിനും കേസെടുത്തു.

ഗുരുവായൂരിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം നടന്നു വരികയായിരുന്നു. പ്രേമയിൽ നിന്നു വിശദമായ മൊഴി ഇന്നു രേഖപ്പെടുത്തുമെന്ന് ശ്രീകൃഷ്ണപുരം എസ്എച്ച്ഒ എസ്. അനീഷ് അറിയിച്ചു.

BREAKING NEWS
മദ്യപിച്ചെത്തി കെട്ടിടത്തിലെ താമസക്കാരുമായി വഴക്ക്, കലി കയറിയ 24 കാരൻ ​ഗ്യാസ് നിറച്ച സിലിണ്ടറെടുത്ത് മൂന്നാം നിലയിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു, സിലിണ്ടർ പതിച്ചത് ​ഗ്രൗണ്ട് ഫ്ലോറിൽ നിന്ന യുവാവിന്റെ തലയിൽ, 28 കാരന് ​ദാരുണാന്ത്യം
29 Nov 2026
BREAKING NEWS
108ൽ വിളിച്ചിട്ടും ആംബുലൻസ് ലഭിച്ചില്ല; മരിച്ചയാളുടെ മൃതദേഹം ആശുപത്രിയിലെത്തിച്ചത് ഉന്തുവണ്ടിയിൽ; പഞ്ചാബിൽ ആരോഗ്യസംവിധാനത്തിനെതിരെ വിമർശനം
29 Nov 2026
BREAKING NEWS
സ്കൂളിൽ നടന്ന ഫുട്ബോൾ ടൂർണമെന്റുമായി ബന്ധപ്പെട്ട് തർക്കം, ഏഴാം ക്ലാസുകാരനെ ഒമ്പതാം ക്ലാസ് വിദ്യാർഥി ക്രൂരമായി മർദിച്ചു, ശ്വാസകോശത്തിനടക്കം ക്ഷതം, 12 വയസുകാരൻ അതീവ ​ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ
29 Nov 2026
BREAKING NEWS
കൂട്ടുകാരന്റെ കെട്ടുനിറ ചടങ്ങിനെത്തി; പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങി; രണ്ട് ഒൻപതാം ക്ലാസ് വിദ്യാർഥികളെ കാണാതായി
28 Nov 2026