BREAKING NEWS

മകൾ രണ്ടു വർഷം മുൻപ് മരണപ്പെട്ടു, ഹൃദയാഘാതത്തിന്റെ രൂപത്തിൽ ജീവിതത്തിൽ പ്രതീക്ഷയായിരുന്ന ഏക മകനും മരണത്തിനു കീഴടങ്ങി!! ആശുപത്രിയിൽ നിന്ന് അമ്മ നേരെ പോയത് പുഴക്കരയിലേക്ക്… മകൻ മരിച്ച് മണിക്കൂറുകൾക്കുള്ളിൽ പുഴയിൽ ചാടി അമ്മയും ജീവനൊടുക്കി, 14 കാരന്റെ മരണം പ്രഭാത ഓട്ടത്തിനിടെ തളർന്നു വീണ്

· · 1 min read
Share: Copied!

ഉത്തരാഖണ്ഡ്: പിത്തോറഗഢ് ജില്ലയിൽ കുടുംബത്തെയും ഒരു ഗ്രാമത്തെയും കണ്ണീരിലാഴ്ത്തി അമ്മയുടെയും മകന്റെയും ദാരുണാന്ത്യം. 14കാരനായ മകൻ ഹൃദയാഘാതത്തെ തുടർന്ന് അപ്രതീക്ഷിതമായി മരിച്ച് മണിക്കൂറുകൾക്കുള്ളിൽ അമ്മ സരയൂ നദിയിൽ ചാടി സ്വയം ജീവനൊടുക്കുകയായിരുന്നു. പിത്തോറഗഢ് ജില്ലാ ആസ്ഥാനത്തിന് സമീപമുള്ള മഡെ ഗ്രാമത്തിലാണ് സംഭവം.

മഡെ സ്വദേശിയായ 14കാരൻ ജതിൻ ജോഷി ശനിയാഴ്ച രാവിലെ ആറുമണിയോടെ പതിവ് പ്രഭാത ഓട്ടത്തിനായി ഝൗൽഖേത് സ്പോർട്സ് ഗ്രൗണ്ടിലെത്തിയിരുന്നു. ഓട്ടം പൂർത്തിയാക്കിയതിന് പിന്നാലെ ജതിൻ ഗ്രൗണ്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അമ്മ പൂനം ജോഷി മകനെ പിത്തോറഗഢ് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ആശുപത്രിയിലെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പ്രാഥമിക വിവരങ്ങൾ പ്രകാരം ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്.

ഏകമകനായ ജതിന്റെ അപ്രതീക്ഷിത മരണം പൂനത്തെ കടുത്ത ആഘാതത്തിലാക്കിയെന്ന് ബന്ധുക്കൾ പറയുന്നു. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിന് പകരം അവർ ഗംഗോലിഹട്ടിലേക്ക് പോകുന്ന ടാക്സിയിൽ കയറി. പിത്തോറഗഢിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ ഘാട്ടിന് സമീപമെത്തിയപ്പോൾ ടാക്സി നിർത്താൻ ആവശ്യപ്പെട്ടു. തുടർന്ന് പെട്ടെന്ന് സരയൂ നദിയിലേക്ക് ചാടുകയായിരുന്നു.

സംഭവം കണ്ട ടാക്സി ഡ്രൈവറും പ്രദേശവാസികളും ഉടൻ രക്ഷാപ്രവർത്തനത്തിന് ശ്രമിക്കുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. പോലീസ്, സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് (SDRF) സംഘങ്ങൾ സ്ഥലത്തെത്തി നദിയിൽ തിരച്ചിൽ നടത്തി. പിന്നീട് പൂനത്തിന്റെ മൃതദേഹം നദിയിൽ നിന്ന് കണ്ടെത്തി.

പൂനത്തിന് നേരത്തെ തന്നെ മറ്റൊരു വലിയ ദുരന്തം നേരിടേണ്ടിവന്നിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. രണ്ട് വർഷം മുമ്പ് അവരുടെ മകളും മരിച്ചിരുന്നു. മകളുടെ മരണത്തിന് പിന്നാലെ ഏകമകനെയും നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലാണ് മണിക്കൂറുകൾക്കുള്ളിൽ പൂനവും മരിച്ചത്.

ഒരേ ദിവസം അമ്മയെയും മകനെയും നഷ്ടപ്പെട്ടതോടെ കുടുംബം തകർന്നിരിക്കുകയാണ്. മഡെ ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും സംഭവം വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചതായി പോലീസ് അറിയിച്ചു. സംഭവത്തിൽ തുടർ നിയമനടപടികളും ആരംഭിച്ചു.

പ്രതിപക്ഷം പോയതുപോലെയല്ല ഞങ്ങള്‍ പോയത്, മന്ത്രിമാര്‍ക്ക് സ്വകാര്യ നിമിഷങ്ങള്‍ പാടില്ലേ?? എന്റെ വയസ്സ് 37 ആണ്, തന്തവൈബ് പിടിക്കാന്‍ ഉദ്ദേശിക്കുന്നില്ല, വിദേശയാത്രാ വിവവീദത്തില്‍ മന്ത്രി ഒ ജെ ജനീഷ്

 

BREAKING NEWS
നെതന്യാഹുവിന്റെ ഉന്നം ട്രംപിനെ മുന്നിൽ നിർത്തി രാഷ്ട്രീയ വിജയമോ? തിരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ വീണ്ടും ആക്രമിക്കാൻ ട്രംപും നെതന്യാഹുവും ആലോചിച്ചു, നടപടി ഇറാൻ ആണവ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടി, ആദ്യം അനുകൂലിച്ചെങ്കിലും പി...
14 Oct 2026
BREAKING NEWS
'രാത്രിയിൽ പപ്പ ബെൽറ്റ് കൊണ്ട് അമ്മയെ അടിച്ചു, അമ്മ ബാത്ത്റൂമിൽ വീണു'... പിതാവിനെതിരെ മൊഴി നൽകി മകൻ... കാണാതായ പോലീസുകാരി വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ, കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണോയെന്ന സംശയത്തിൽ പോലീസ്, ഭർത്താവ് അറസ്റ്റിൽ
14 Oct 2026
BREAKING NEWS
കീഴ്വഴക്കങ്ങൾ മാറാനുള്ളത്!! ഇക്കുറി നിയമസഭാ ചർച്ചയിൽ ചോദ്യകർത്താവായി സ്പീക്കറും....വേമ്പനാട്ടുകായലിലേക്ക് അഞ്ച് നദികളാണ് എത്തുന്നത്, അത്രയും വെള്ളം ഉൾക്കൊള്ളാൻ കായലിനു കഴിയുന്നില്ല, പലയിടത്തും ഒഴുക്ക് തടസപ്പെട്ടു... വകുപ്പു മന്ത്രിമാരുമായി ആലോചിച്ച് സമഗ്രമായ പദ്ധതിയുണ്ടാക്കി ഈ പ്രദേശത്തെ രക്ഷിക്ക...
14 Oct 2026
BREAKING NEWS
‘കഴുത്തറക്കൽ അനുവദിക്കില്ല; ആശുപത്രി ബില്ലിൽ മരുന്നുകളുടെ വാങ്ങൽവിലയും എംആർപിയും രേഖപ്പെടുത്തണം‘; കൊള്ളലാഭം തടയാൻ കർണാടക സർക്കാരിന്റെ പുതിയ ഉത്തരവ്
14 Oct 2026