BREAKING NEWS

മൂക്കുമുട്ടെ ഭക്ഷണവും തട്ടി ബില്ലടക്കാതെ യുവതിയും സുഹൃത്തുക്കളും മുങ്ങി, പിന്നാലെ പിൻതുടർന്ന് പിടികൂടി ഹോട്ടലുടമയും ജീവനക്കാരനും!! കൈയിൽ പണമില്ല, ബില്ല് തുകയായ 10,900 രൂപ സുഹൃത്തിനെ വിളിച്ച് പണം ട്രാൻസ്ഫർ ചെയ്യിക്കാമെന്ന് യുവതി, അറസ്റ്റ് ചെയ്ത് പോലീസ്- വീഡിയോ

· · 1 min read
Share: Copied!

അഹമ്മദാബാദ്∙ ഹോട്ടലിലെത്തി മൂക്കുമുട്ടെ ഭക്ഷണവും തട്ടി ബില്ല് കൊടുക്കാതെ മുങ്ങിയവരെ പിടികൂടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. രാജസ്ഥാനിലെ മൗണ്ട് അബുവിലാണ് സംഭവം. 10,900 രൂപയുടെ ഭക്ഷണം കഴിച്ച ശേഷം യുവതിയും സംഘവും പണം നൽകാതെ ഹോട്ടലിൽനിന്ന് കടന്നുകളയുകയായിരുന്നു.അവധി ആഘോഷമാക്കാൻ ഇറങ്ങിത്തിരിച്ചതായിരുന്നു സംഘം.

ഇടയ്ക്ക് ഹോട്ടലിൽ കയറി ആവശ്യത്തിന് ഓഡർ ചെയ്ത് കഴിച്ചു. പിന്നാലെ ശുചിമുറിയിലേക്ക് കയറിപ്പോയി തിരികെ ഇറങ്ങിയ ശേഷം ഓരോരുത്തരായി കാറിൽ ചെന്നിരുന്നു. പിന്നീട് സ്ഥലത്തു നിന്നു മുങ്ങുകയായിരുന്നു. പണം തരാതെ മുങ്ങിയെന്നറിഞ്ഞതോടെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഹോട്ടലുടമയും ജീവനക്കാരനും ഇവരെ പിന്തുടർന്നു. ഗുജറാത്ത് അതിർത്തിക്ക് സമീപത്ത് വച്ച് യുവാക്കളുടെ കാർ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയതോടെയാണ് ട്വിസ്റ്റ് ഉണ്ടായത്.

ഹോട്ടലുടമ അറിയിച്ചതനുസരിച്ച് പോലീസ് എത്തി യുവതിയടക്കം 5 പേരെയും അറസ്റ്റ് ചെയ്തു. ബില്ലടയ്ക്കാൻ കൈയിൽ പണമില്ലായിരുന്നുവെന്നും സുഹൃത്തിനെ വിളിച്ച് പണം ട്രാൻസ്ഫർ ചെയ്യാമെന്നും ഇവർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026