BREAKING NEWS

ജയിൽ വിരുദ്ധ പ്രവർത്തനം നടത്തി, ജയിലിൽവച്ച് തനിക്കെതിരെ റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥനെ ചാല മാർക്കറ്റിലിട്ട് വെട്ടാൻശ്രമം; മുങ്ങിയ പ്രതിയെ രണ്ടുമാസത്തിനിപ്പുറം വീടുവളഞ്ഞ് പിടികൂടി

· · 1 min read
Share: Copied!

തിരുവനന്തപുരം: ജയിൽശിക്ഷാവേളയിൽ തനിക്കെതിരേയുള്ള റിപ്പോർട്ട് നൽകിയ ജയിൽവകുപ്പ് ഉദ്യോഗസ്ഥനെ ചാല മാർക്കറ്റിൽവെച്ച് വധിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. പൂജപ്പുര ജയിലിലെ അസി. പ്രിസൺ ഓഫീസർ പ്രജിത്തിനെ ആക്രമിച്ച കേസിലെ പ്രതി കിള്ളിപ്പാലം സ്വദേശി ആശിഷിനെയാണ് രണ്ടുമാസത്തിനുശേഷം വീടുവളഞ്ഞ് പോലീസ് അറസ്റ്റ് ചെയ്തത്.

രണ്ടുമാസം മുൻപ് പ്രജിത് ഭാര്യയോടൊപ്പം ചാല മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ എത്തിയപ്പോൾ ആശിഷ് പ്രജിത്തിനെ ആക്രമിക്കുകയായിരുന്നു. പ്രതി ജയിലിൽ കിടന്നപ്പോൾ പ്രജിത്ത് ഇയാൾക്കെതിരേ ജയിൽ വിരുദ്ധ പ്രവർത്തനം നടത്തിയെന്ന്‌ കാണിച്ച്‌ സൂപ്രണ്ടിന് റിപ്പോർട്ട് നൽകിയിരുന്നു. ഈ വൈരാഗ്യമായിരുന്നു ആക്രമണത്തിന് കാരണം. പ്രജിത്തിന്റെ ഭാര്യ ബഹളംവെച്ചതോടെ പ്രതി കടന്നുകളഞ്ഞു.

കേരളത്തിൽനിന്ന് മുങ്ങിയ ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ മധുരയിലേക്കും അവിടെനിന്ന് ബെംഗളൂരുവിലേക്കും പിന്നീട്‌ ഹൈദ്രാബാദിലേക്കും കടന്നതായി വിവരം കിട്ടി. എന്നാൽ കഴിഞ്ഞ ഞായറാഴ്ച ഇയാൾ പുത്തൻകോട്ടയിലെ വീട്ടിലെത്തിയെന്ന രഹസ്യവിവരത്തെത്തുടർന്ന് ഫോർട്ട് സ്റ്റേഷൻ ഇൻസ്പെക്ടർ ആർ.എസ്. ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സംഘം വീട് വളഞ്ഞ് പിടികൂടുകയായിരുന്നു.

ജനറൽ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച കേസിലും വഞ്ചിയൂർ കോടതിയിലെ ഉദ്യോഗസ്ഥയെ ആക്രമിച്ച കേസിലും മണക്കാട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ബാങ്ക് മാനേജരെ ഭീഷണിപ്പെടുത്തിയ കേസിലുമടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. കൂടാതെ മണക്കാട് വലിയ പള്ളിയിൽ ബോംബ് വെച്ചിട്ടുണ്ടെന്നുള്ള വ്യാജ ഫോൺ സന്ദേശം നൽകിയതിനും ഇയാൾക്കെതിരേ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

ശബരിമല സ്വർണക്കൊള്ള കേസ് പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് മാലയിട്ട് സ്വീകരണം, പോറ്റിയെത്തിയത് ശ്രീറാംപുര അയ്യപ്പക്ഷേത്രത്തില്‍

BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026