BREAKING NEWS

സിജെപി പ്രതിഷേധത്തിനിടെ വിദ്യാര്‍ത്ഥികളെയും സ്ത്രീകളെയും സംഘം ചേര്‍ന്ന് മര്‍ദിച്ചു, ഹിന്ദു രക്ഷാ ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

· · 1 min read
Share: Copied!

ന്യൂഡൽഹി: സിജെപി ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിനിടെ വിദ്യാർഥികളെയും സ്ത്രീകളെയും മർദിച്ച കേസിൽ തീവ്ര വലതുപക്ഷ സംഘടനയായ ഹിന്ദു രക്ഷാദളിന്റെ നാല് പ്രവർത്തകരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 10-ന് നടന്ന പ്രതിഷേധത്തിനിടെ ദീൻ ദയാൽ ഉപാധ്യായ മാർഗിൽ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് പൊലീസ് നടപടി. രാമൻ സെയ്നി (50), വിവേകാനന്ദ് എന്ന വിവേക് (32), കപിൽ കുമാർ (27), രവീന്ദർ സിങ് എന്ന ഗോവിന്ദ് ഹിന്ദു (35) എന്നിവരാണ് അറസ്റ്റിലായത്. ഇവർ തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു രക്ഷാദളിലെ അംഗങ്ങളാണെന്ന് അവകാശപ്പെട്ടതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കമലാ മാർക്കറ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പ്രതിഷേധത്തിന്റെ ആദ്യ ദിനമായ ഒക്ടോബർ 10-ന് വിവിധയിടങ്ങളിൽ സംഘടിക്കാനെത്തിയ വിദ്യാർഥികൾക്ക് നേരെയാണ് അക്രമം അഴിച്ചുവിട്ടത്.

പെൺകുട്ടികളടക്കമുള്ള വിദ്യാർഥികളെ തള്ളിയിടുകയും മർദിക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. യൂണിഫോമിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാണ് അക്രമം നടക്കുന്നതെന്നും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

BREAKING NEWS
‘ഡ്രൈവർമാർ റോഡിലെ ഉടയോന്മാരല്ല, കാലന്മാർ; സുരക്ഷിതമായി വീട്ടിലെത്തുമെന്ന് എന്താണ് ഉറപ്പ്?’; സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷ വിമർശവുമായി ഹൈക്കോടതി
06 Nov 2026
BREAKING NEWS
വിനോദസഞ്ചാരികളുടെ വേഷത്തിൽ ലഷ്കർ ഭീകരർ; കടൽയുദ്ധ പരിശീലനം; കറാച്ചിക്ക് സമീപം രഹസ്യ പരിശീലന കേന്ദ്രം, ജാഗ്രതയിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ
06 Nov 2026
BREAKING NEWS
'വോട്ടർപട്ടികയിൽനിന്ന് ആരും പുറത്താകരുത്'; നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ; ഫോമുകൾ വാട്സ്ആപ്പിലും ഇമെയിലിലും എത്തിക്കും; താമസം മാറിയവർക്ക് പ്രത്യേക ഇളവ്
06 Nov 2026
BREAKING NEWS
ഫോണിൽ കോൾ കണക്ട് ചെയ്ത് വീട്ടിൽവെച്ചു, കൊലപാതകം നടത്തി മടങ്ങി; ഉമറിന്റെ ബുദ്ധി പാളിയത് കാമുകിയുടെ മൊഴിയിൽ
06 Nov 2026