BREAKING NEWS

തലയും നെഞ്ചും മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിച്ചതിന്റെ പാടുകൾ… ആഭരണ വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം ഡ്രമ്മിനുള്ളിലാക്കി പുഴയിലൂടെ ഒഴിക്കിവിട്ടു- കൊലപാതമെന്ന് പോലീസ്!! ബം​ഗ്ലാദേശിൽ ഹിന്ദുവിനെ ലക്ഷ്യം വച്ച് വീണ്ടും ആക്രമണം

· · 1 min read
Share: Copied!

ധാക്ക: ബംഗ്ലാദേശിൽ മൈമെൻസിങ് ജില്ലയിലെ ബെഗുൻബാരി മേഖലയിൽ സ്ലൂയിസ് ഗേറ്റിന് സമീപം വെള്ളത്തിൽ ഒഴുകിനിന്ന ഡ്രമ്മിനുള്ളിൽ 50 കാരന്റെ മൃതദേഹം കണ്ടെത്തി. വ്യാപാരിയായ നിരഞ്ജൻ ചന്ദ്ര സൂത്രധാറാണ് കൊല്ലപ്പെട്ടത്. മൈമെൻസിങ്ങിലെ ആതർബാരി ബിൽഡിങ് പ്രദേശത്ത് പങ്കാളിത്ത ഉടമസ്ഥതയിലുള്ള ആഭരണക്കട നടത്തിയിരുന്നയാളാണ് നിരഞ്ജൻ. ഇയാളെ കൊലപ്പെടുത്തിയതാരാണെന്നും കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. വെള്ളിയാഴ്ച വരെ കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ബംഗ്ലാദേശിലെ പ്രമുഖ ബംഗാളി ദിനപത്രമായ ദ ഡെയ്‌ലി ഇറ്റെഫാഖ് റിപ്പോർട്ട് ചെയ്തു.

കൊത്വാലി മോഡൽ പോലീസ് സ്റ്റേഷൻ ഒ.സി മുഹമ്മദ് ഷിബിറുൽ ഇസ്‌ലാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൃതദേഹം പരിശോധിച്ചതിൽ നിന്ന് തലയും നെഞ്ചും മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിച്ചതിന്റെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. നിരഞ്ജനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒരു ഡ്രമ്മിനുള്ളിലാക്കി വെള്ളത്തിൽ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

അതേസമയം മൃതശരീരത്തിന്റെ പാന്റിന്റെ പോക്കറ്റിൽ നിന്ന് മൈമെൻസിങ് ഹിന്ദു കോഓപ്പറേറ്റീവ് ക്രെഡിറ്റ് യൂണിയൻ ലിമിറ്റഡ് നൽകിയ ടോക്കൺ കണ്ടെത്തിയതാണ് ആളെ തിരിച്ചറിയാൻ പോലീസിനെ നയിച്ചത്. ടോക്കൺ ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥാപനവുമായി ബന്ധപ്പെടുകയായിരുന്നു. ടോക്കൺ പരിശോധിച്ച സ്ഥാപനത്തിലെ ജീവനക്കാർ മൃതദേഹം നിരഞ്ജൻ ചന്ദ്രയുടേതാണെന്ന് തിരിച്ചറിഞ്ഞു. പിന്നീട് ഭാര്യ സുമിത റാണി സൂത്രധാറും മകൻ ജോയ് സൂത്രധാറും മൃതദേഹം തിരിച്ചറിഞ്ഞു.

കഴിഞ്ഞ ദിവസമാണു ബെഗുൻബാരി മേഖലയിലെ സ്ലൂയിസ് ഗേറ്റിന് സമീപം വെള്ളത്തിൽ ഒരു ഡ്രം ഒഴുകിനടക്കുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇവർ വിവരം പോലീസിനെ അറിയിച്ചതിനെ തുടർന്ന് ബുധനാഴ്ച രാവിലെ പേലീസ് സ്ഥലത്തെത്തി ഡ്രം പുറത്തെടുത്ത് പരിശോധിക്കുകയായിരുന്നു.

മൃതശരീരത്തിൽ കണ്ടെത്തിയ പരെക്കുകളുടെ സ്വഭാവം കണക്കിലെടുത്ത് കൊലപാതകത്തിന് മൂർച്ചയേറിയ ആയുധം ഉപയോഗിച്ചിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാൽ കൊലപാതകത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, നിരഞ്ജൻ ചന്ദ്ര സൂത്രധാറിന്റെ കൊലപാതകത്തിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്താനും പ്രതികളെ പിടികൂടാനുമുള്ള അന്വേഷണം പൊലീസ് ശക്തമാക്കിയിട്ടുണ്ട്.

ഏറെക്കാലമായി ഒരുമിച്ച് താമസം, പങ്കാളി ഹോം നഴ്സിങ് ജോലിക്ക് പോകുന്നത് ഇഷ്ടമല്ല, വാക്കേറ്റത്തിനിടെ യുവതിയുടെ ദേഹത്ത് തിന്നർ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം, മുഖത്തും കഴുത്തിന്റെ ഭാഗങ്ങളിലും നെഞ്ചിലും ​ഗുരുതരമായി പൊള്ളലേറ്റു, വധശ്രമത്തിനു ആൺസുഹൃത്ത് അറസ്റ്റിൽ

BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026
BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
സിഎംആർഎൽ - എക്‌സാലോജിക് കേസിൽ പിണറായി വിജയന് ആശ്വാസം, വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026