CRIME

തന്റെ എല്ലാ പ്രവൃത്തികളും ഹിന്ദു സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി, ഒരിക്കലും ഭരണഘടനയുടെ അതിര്‍വരമ്പ് ലംഘിച്ചിട്ടില്ല, അതിനാല്‍ എനിക്ക് ഭയമില്ല. അസമിനും ഹിന്ദുക്കള്‍ക്കും വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നത്, മുസ്ലിം വിദ്വേഷ പരാമര്‍ശത്തില്‍ വിശദീകരണവുമായി ഹിമന്ത ബിശ്വ ശര്‍മ്മ

· · 1 min read
Share: Copied!

ഗുവാഹത്തി: തന്റെ പരാമര്‍ശങ്ങള്‍ ഭരണഘടനയുടെ അതിര്‍വരമ്പ് ലംഘിച്ചിട്ടില്ലെന്നും എല്ലാ പ്രവൃത്തികളും ഹിന്ദു സമൂഹത്തിന്റെ നന്മക്ക് വേണ്ടിയാണെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. മുഖ്യമന്ത്രിയുടെ മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്‍ക്കെതിരായ ഹരജി പരിഗണിക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ച സാഹചര്യത്തിലാണ് പ്രതികരണം.

മിയ മുസ്‌ലിംകള്‍ക്കെതിരെ നിരന്തരം വിദ്വേഷ പ്രസ്താവനകള്‍ നടത്തവേയാണ് താന്‍ ഭരണഘടനയുടെ അതിര്‍വരമ്പ് ലംഘിച്ചിട്ടില്ലെന്ന ന്യായീകരണം. ‘ഞാന്‍ എന്ത് പ്രസ്താവന നടത്തിയാലും അത് ഭരണഘടനയുടെ അതിര്‍വരമ്പിനുള്ളില്‍ നിന്നുകൊണ്ടാണ്. അതിനാല്‍ എനിക്ക് ഭയമില്ല. അസമിന് വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നത്. ഹിന്ദു സമുദായത്തിന്റെ നന്മക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. ഒരിക്കലും ഭരണഘടന ലംഘിച്ചിട്ടില്ല’ -ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ഹിമന്ത ബിശ്വ ശര്‍മ്മയുടെ മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രിംകോടതി നിര്‍ദേശിച്ചത്.

ഗുവാഹത്തി ഹൈക്കോടതി വിഷയം പരിഗണിക്കുന്നതാണ് ഉചിതമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞിരുന്നു. അധികാരത്തിലുള്ളിടത്തോളം മിയ മുസ്‌ലിംകളെ ഉപദ്രവിക്കുമെന്നും എന്നാലേ അവര്‍ ഒഴിഞ്ഞുപോകൂവെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞിരുന്നു. മിയ മുസ്‌ലിംകളുടെ ഓട്ടോയില്‍ കയറിയാല്‍ അഞ്ച് രൂപയാണ് ചാര്‍ജെങ്കില്‍ നാലേ കൊടുക്കാവൂ. ബിജെപിയും താനും മിയ മുസ്‌ലിംകളെ ഉപദ്രവിക്കാന്‍ തന്നെയാണ് രംഗത്തുള്ളത്. ബംഗാളി സംസാരിക്കുന്ന മിയ മുസ്‌ലിംകള്‍ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരാണെന്നും അവരെ അസമില്‍ ജോലി ചെയ്ത് ജീവിക്കാന്‍ സമ്മതിക്കില്ലെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞിരുന്നു.

BREAKING NEWS
കടം വീട്ടാന്‍ തൊണ്ടിമുതലായി സൂക്ഷിച്ച എംഡിഎംഎ മോഷ്ടിച്ചു, എസ്ഐക്ക് സസ്പെന്‍ഷന്‍
29 Oct 2026
BREAKING NEWS
കുളിമുറിയിലെ ടാങ്കിൽ മൂന്നും അഞ്ചും വയസുള്ള കുരുന്നുകളെ മുക്കിക്കൊന്നത് അമ്മ തനിച്ചല്ല, മറ്റൊരാൾക്കും പങ്ക്?, രണ്ടാമതൊരാളുടെ പങ്കിനെക്കുറിച്ച് സൂചന പുറത്തുവന്നത് തെളിവെടുപ്പിനിടെ, പ്രതി പറഞ്ഞ കാര്യവും തെളിവുകളും പരിശോധിച്ചെങ്കിൽ മാത്രമേ ഇക്കാര്യം വ്യക്തമാകൂ - അന്വേഷണ ഉദ്യോ​ഗസ്ഥൻ
29 Oct 2026
BREAKING NEWS
കായികമേളയിലെ പുഴു വിവാദം ഒരു കായികാധ്യാപകനും രണ്ട് ചാനലുകാരും കൂടി ഉണ്ടാക്കിയ തിരക്കഥ- വിദ്യാഭ്യാസ മന്ത്രി!! അധ്യാപകൻ അറസ്റ്റിൽ, ജിജോ ജയിംസിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു, അറസ്റ്റ് രേഖപ്പെടുത്തിയത് ഇന്നലെ മുതൽ കരുതൽ തടങ്കലിൽ വച്ച ശേഷം
29 Oct 2026
BREAKING NEWS
’സംഭവ സമയം ഞാൻ ഉറങ്ങുകയായിരുന്നു; മകൻ കാറുമായി പോയത് വീട്ടിലാരും അറിഞ്ഞില്ല; വാഹനം എന്റെ പേരിലാണെന്നതു കൊണ്ട് മാത്രം എനിക്കെതിരെ നരഹത്യാക്കുറ്റം ചുമത്താനാകില്ല; അറസ്റ്റ് ചെയ്യേണ്ട സാഹചര്യവുമില്ല’: ചേരാനല്ലൂർ അപകടക്കേസിൽ അഡീഷണൽ ജഡ്ജി
29 Oct 2026