BREAKING NEWS

‘ഇത് സംസ്ഥാനത്തെ ഉന്നത കോടതിയാണ്, വില്ലേജ് ഓഫീസല്ല’; എസ് ശ്രീജിത്തിനെതിരായ ഹർജിയിൽ ഹാജരായ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ വിമർശനം

· · 1 min read
Share: Copied!

കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ വിമർശനം. നേരിട്ട് ഹാജരാകണമെന്ന കോടതി ഉത്തരവിനെതിരെ കീഴുദ്യോഗസ്ഥൻ മുഖേന അവധി ആവശ്യപ്പെട്ട നടപടിയിലാണ് ജസ്റ്റിസ് ബദറുദ്ദീൻ രൂക്ഷമായി പ്രതികരിച്ചത്.

‘ഇത് സംസ്ഥാനത്തെ ഉന്നത കോടതിയാണ്, വില്ലേജ് ഓഫീസല്ല’ എന്നായിരുന്നു കോടതിയുടെ പരാമർശം. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലമിനോടാണ് കോടതി വിമർശനം നടത്തിയത്. ഇത്തരം നടപടി ആവർത്തിച്ചാൽ കോടതി അലക്ഷ്യ നടപടി സ്വീകരിക്കുകയോ പിഴ ചുമത്തുകയോ ചെയ്യുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

എസ്. ശ്രീജിത്തിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട ഹർജിയിൽ തീരുമാനമെടുത്ത വിവരം കോടതിയെ അറിയിക്കാത്തതിനെ തുടർന്നാണ് ആഭ്യന്തര വകുപ്പ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചത്. പരാതിക്കാരനെ കേട്ട ശേഷം മൂന്നാഴ്ചയ്ക്കകം തീരുമാനമെടുത്ത് അറിയിക്കണമെന്നായിരുന്നു നേരത്തേ കോടതി നിർദേശിച്ചിരുന്നത്.

എന്നാൽ കോടതി നിർദേശം പാലിക്കാത്ത സാഹചര്യത്തിലാണ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ നേരിട്ട് വിളിച്ചുവരുത്തിയത്. ഇതിനിടെയാണ് നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാകാൻ കീഴുദ്യോഗസ്ഥൻ മുഖേന അവധി അപേക്ഷ നൽകിയത്. ഇതാണ് കോടതിയുടെ വിമർശനത്തിന് ഇടയാക്കിയത്.

അതേസമയം, എസ്. ശ്രീജിത്തിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ പുതിയ പെറ്റീഷൻ സമർപ്പിക്കാൻ ഹൈക്കോടതി ഹർജിക്കാരനായ ദിപിൻ എടവനയോട് നിർദേശിച്ചു.

മുൻകൂർ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതടക്കമുള്ള വിഷയങ്ങളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടാണ് ദിപിൻ എടവന ഹൈക്കോടതിയെ സമീപിച്ചത്. യൂണിഫോം ധരിച്ച് യുഎഇയിൽ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തെന്നും ഗതാഗത കമ്മീഷണറായിരിക്കെ അഴിമതി നടത്തിയെന്നുമടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്.

ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. വിഷയത്തിൽ സർക്കാരിന്റെ നിലപാടും തുടർ നടപടികളും കോടതി പരിശോധിക്കും.

ചെന്നൈയിൽ വിജയുമായി കൂടിക്കാഴ്ച നടത്തി വി.ഡി. സതീശൻ; ഒപ്പം കുഞ്ഞാലിക്കുട്ടിയും; അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള നദീജല പങ്കിടൽ ചർച്ചയാകും

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026