BREAKING NEWS

ഇംഗ്ലണ്ടിൽ പഠിക്കാൻ പോയ മകളെക്കുറിച്ച് രണ്ടുവർഷമായി വിവരമില്ല, മാതാപിതാക്കളുടെ ഹർജി; ഹൈക്കമ്മീഷനോട് അന്വേഷിക്കാൻ ഹൈക്കോടതി

· · 1 min read
Share: Copied!

കൊച്ചി: ഇംഗ്ലണ്ടിൽ പഠനത്തിനായി പോയ മകളെക്കുറിച്ച് രണ്ടുവർഷത്തിലേറെയായി വിവരമില്ലെന്ന മാതാപിതാക്കളുടെ ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി. യുവതിയുടെ നിലവിലെ സ്ഥിതി അന്വേഷിച്ച് വിവരം അറിയിക്കാൻ ഇന്ത്യൻ ഹൈക്കമ്മീഷനോട് കോടതി നിർദേശിച്ചു. കോഴിക്കോട് സ്വദേശികളായ മാതാപിതാക്കൾ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

മകൾ ഇംഗ്ലണ്ടിൽ മറ്റൊരാളോടൊപ്പം കഴിയുകയാണെന്നും യുവതി സുരക്ഷിതയാണോ, എവിടെയാണ് താമസിക്കുന്നത്, സ്വന്തം ഇഷ്ടപ്രകാരമാണോ അവിടെ കഴിയുന്നത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വേണമെന്നും ആവശ്യപ്പെട്ടാണ് മാതാപിതാക്കൾ കോടതിയെ സമീപിച്ചത്.

2024 ജനുവരി എട്ടിനാണ് യുവതി എം.ബി.എ. പഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോയത്. ഹർഷ്ദീപ് സിങ് എന്നയാൾ മകളെ നിയമവിരുദ്ധമായി തടഞ്ഞുവച്ചിരിക്കുകയാണെന്നാണ് മാതാപിതാക്കളുടെ ആരോപണം. ഇതുസംബന്ധിച്ച് അവർ ഇന്ത്യൻ ഹൈക്കമ്മീഷനിൽ പരാതി നൽകിയിരുന്നു.

എന്നാൽ, യുവതിയും ഹർഷ്ദീപ് സിങ്ങും സന്തോഷത്തോടെ ഒരുമിച്ച് താമസിക്കുകയാണെന്ന മറുപടിയാണ് ലഭിച്ചതെന്ന് ഹർജിയിൽ പറയുന്നു. മകളുടെ സുരക്ഷയും നിലവിലെ താമസസ്ഥലവും സംബന്ധിച്ച് വ്യക്തത തേടിയാണ് മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്.

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026