കോളംബോ: ശ്രീലങ്കയിൽ സ്കൂബ ഡൈവിംഗിനിടെ മലയാളിയായ നവവരൻ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി എം.കെ.മുഹമ്മദ് ഇർഫാദ് ആണ് മരിച്ചത്.വെള്ളിയാഴ്ചയാണ് സംഭവം. സ്കൂബ ഡൈവിംഗ് നടത്തുന്നതിനിടെ കടലിൽവച്ച് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. അവശനിലയിലായ ഇയാളെ ഉടനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം പത്ത് ദിവസം മുമ്പായിരുന്നു ഇർഫാൻറെ വിവാഹം. ഹണിമൂൺ ആഘോഷിക്കാനായി ഭാര്യയ്ക്കൊപ്പം ശ്രീലങ്കയിലെത്തിയതായിരുന്നു യുവാവ്. ഇയാളുടെ സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നതായാണ് വിവരം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേയ്ക്ക് അയയ്ക്കും.

















































