തിരുവനന്തപുരം: സ്കൂളിൽ വിദ്യാർഥി കൊണ്ടുവന്ന പൗഡൽ ദേഹത്തുവീണ് സഹപാഠികൾക്ക് ദേഹാസ്വാസ്ഥ്യം. വട്ടപ്പാറ LMS സ്‌കൂളിൽ ക്‌ളാസ് നടക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. അസ്വസ്ഥത അനുഭവപ്പെട്ട 9 വിദ്യാർത്ഥികളെ ആശുപത്രിയിലേക്ക് മാറ്റി. ഒരു കുട്ടി കൊണ്ട് വന്ന പൗഡർ ദേഹത്ത് വീണുണ്ടായ ബുദ്ധിമുട്ടെന്ന് പ്രാഥമിക വിവരം. കുട്ടികളിൽ ആരുടേയും നില ഗുരുതരമല്ല. കുട്ടികളെ പേരൂർക്കട ആശുപത്രിയിലേക്ക് മാറ്റി.














































