BREAKING NEWS

‘ആ ചെയ്തത് ഒട്ടും ശരിയായിരുന്നില്ല, അത് എന്റെ മാത്രം പിഴവാണ്, ഞാനും മനുഷ്യനല്ലേ, ദൈവമൊന്നുമല്ലല്ലോ’… 17 വർഷങ്ങൾക്കു മുൻപ് കളിക്കളത്തിൽ ശ്രീശാന്തിനെതിരെ തനിക്കുപറ്റി തന്റെ തെറ്റ് വീണ്ടും വീണ്ടും ഏറ്റുപറഞ്ഞ് പറഞ്ഞ് ഹർഭജൻ- വീഡിയോ

· · 1 min read
Share: Copied!

ന്യൂഡൽഹി: ഐപിഎലിന്റെ ആരംഭകാലത്ത് കളിക്കളത്തിൽ നടന്ന ഒരു സംഭവം അന്നു കളികണ്ടവരോ ആ വാർത്ത വായിച്ചവരോ, ഒരിക്കലും മറക്കാൻ സാധ്യതയില്ല. 2008- അന്ന് കിങ്സ് ഇലവൻ പഞ്ചാബിന്റെ (ഇന്ന് പഞ്ചാബ് കിങ്സ്) താരമായിരുന്നു ശ്രീശാന്ത്. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായിരുന്നു ഹർഭജൻ സിങ്, മത്സരത്തിനു പിന്നാലെ താരങ്ങൾ ഹസ്തദാനം നടത്തുമ്പോഴാണ് ഹർഭജൻ കൈ ഉയർത്തി ശ്രീശാന്തിനെ തല്ലിയത്. തുടർന്ന് കണ്ണീരണിഞ്ഞ ശ്രീശാന്തിനെ സഹതാരങ്ങളായ കുമാർ സംഗക്കാര ഉൾപ്പെടെയുള്ളവർ ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

കേരളത്തിലെ മയക്കുമരുന്ന് വിതരണക്കാരിൽ മുഖ്യകണ്ണിയായ നൈജീരിയ സ്വദേശി പൊലീസ് പിടിയിൽ

സംഭവം ഗൗരവത്തോടെ കണ്ട ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ), സീസണിലെ തുടർന്നുള്ള മത്സരങ്ങളിൽനിന്ന് ഹർഭജൻ സിങ്ങിന് വിലക്ക് ഏർപ്പെടുത്തി. ഈ സംഭവത്തിനു ശേഷം ഒട്ടേറെത്തവണയാണ് തനിക്കു തെറ്റു പറ്റിയതായി ഏറ്റുപറഞ്ഞ് ഹർഭജൻ സിങ് ക്ഷമ ചോദിച്ചത്. ഇതിനു പിന്നാലെയാണ്, സമൂഹമാധ്യമങ്ങളിൽ ആരാധകരിൽ ഒരാൾ പോസ്റ്റ് ചെയ്ത വീഡിയോ പങ്കുവച്ച് ഹർഭജൻ വീണ്ടും തെറ്റ് ഏറ്റുപറഞ്ഞത്.

പെണ്ണുങ്ങൾ ഇക്കാലം കൊണ്ടു ചാടിക്കടന്ന ഹഡിൽസ് ഒന്ന് ഓർക്കുക… ഇയാളൊക്കെ മൂക്കു കൊണ്ട് ക്ഷ ണ്ണ ട്ട ട്ട ട്ഢ ടഢ ടഢ എണ്ണുന്ന ആ കാലം അടുത്തടുത്ത് വരുന്നത് കണ്ട് ആനന്ദതുന്ദിലയാകുകയാണ് ഞാൻ- ബി ഗോപാലകൃഷ്ണനെ പരിഹസിച്ച് എൻ ശാരദക്കുട്ടി

അന്ന് സംഭവിച്ച കാര്യങ്ങളിൽ തനിക്കു പിഴവു സംഭവിച്ചതായി ഹർഭജൻ സിങ് വീണ്ടും തുറന്നു സമ്മതിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ ഒരാൾ പോസ്റ്റ് ചെയ്ത വീഡിയോ പങ്കുവച്ചാണ്, അന്ന് തനിക്ക് പാളിച്ച സംഭവിച്ചതായി ഹർഭജൻ വീണ്ടും ഏറ്റുപറഞ്ഞത്. താൻ ദൈവമല്ലെന്നും മനുഷ്യനാണെന്നും ഹർഭജൻ കുറിച്ചു. ‘‘ആ ചെയ്തത് ഒട്ടും ശരിയായിരുന്നില്ല. അത് എന്റെ മാത്രം പിഴവാണ്. അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു. ഞാനും മനുഷ്യനല്ലേ, ദൈവമൊന്നുമല്ലല്ലോ’ – ഹർഭജൻ കുറിച്ചു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026