BREAKING NEWS

അനാഥമായത് മൂന്നുമക്കൾ!! പൂർവവൈരാ​ഗ്യം, ദസറ കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന യുവാവിനെ കാറിടിച്ചു വീഴ്ത്തിയ ശേഷം കൈകൾ രണ്ടുവശത്തേക്കുമാക്കി വാഹനത്തിനു മുകളിൽ കെട്ടിയിട്ട് 1.5 കിലോമീറ്ററോളം വലിച്ചിഴച്ചു, പിന്നാലെ നിലത്തുവീഴ്ത്തി കാർ ദേഹത്തുകൂടി കയറ്റിയിറക്കി… 37കാരന് ദാരുണാന്ത്യം

· · 1 min read
Share: Copied!

ഉത്തർപ്രദേശ്: കാൻപുരിൽ പൂർവ വൈരാഗ്യത്തെത്തുടർന്ന് 37കാരനെ കാറിന്റെ മുകളിൽ കൈകൾ കെട്ടിയിട്ട് ഒന്നര കിലോമീറ്ററോളം വലിച്ചിഴച്ചശേഷം റോഡിലേക്ക് തള്ളിയിട്ട് കാർ കയറ്റിയിറക്കി ക്രൂരമായി കൊലപ്പെടുത്തിയതായി പരാതി. ദസറ ആഘോഷരാത്രിയിൽ ഒക്ടോബർ 20ന് രാത്രി 10.30ഓടെയാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

കാൻപുരിലെ അര്ര സ്വദേശിയായ ബിരു സിങ് (37) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഭക്ഷ്യോൽപ്പന്നങ്ങൾ വിൽക്കുന്ന കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു ബിരു. കുടുംബാംഗങ്ങൾ നൽകിയ വിവരമനുസരിച്ച്, രാജ്‌വീർ, മേവാലാൽ എന്നീ രണ്ടുപേരുമായി ബിരുവിന് നേരത്തെ വാക്കുതർക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് കുടുംബത്തിന്റെ ആരോപണം. ദസറ മേളയിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബിരുവിനെ മേവാലാലും രാജ്‌വീറും മറ്റ് മൂന്നുപേരും ചേർന്ന് തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിനിടെ രക്ഷപ്പെടാൻ ശ്രമിച്ച ബിരുവിനെ പ്രതികൾ കാറിടിച്ചുവീഴ്ത്തി. തുടർന്ന് കാറിന്റെ മുകളിൽ കിടത്തിയശേഷം ഇരുവശങ്ങളിലെയും ജനലുകൾക്കിടയിൽ കൈകൾ കെട്ടിയിട്ടു. പിന്നീട് കാർ ഓടിച്ച് ഏകദേശം ഒന്നര കിലോമീറ്ററോളം ഇയാളെ വലിച്ചിഴച്ചു. അതിനുശേഷം റോഡിലേക്ക് തള്ളിയിട്ട് ശരീരത്തിലൂടെ കാർ കയറ്റിയിറക്കിയെന്നും കുടുംബം ആരോപിക്കുന്നു.

സംഭവസ്ഥലത്തുകൂടി കടന്നുപോയ ദേവേന്ദ്ര സിങ് ചൗഹാൻ എന്ന പ്രദേശവാസിയാണ് ബിരുവിനെ തിരിച്ചറിഞ്ഞത്. ഉടൻതന്നെ ഇയാൾ ബിരുവിന്റെ കുടുംബത്തെ വിവരമറിയിച്ചു. ഗുരുതരമായി പരുക്കേറ്റ ബിരുവിനെ ആദ്യം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നില അതീവ ഗുരുതരമായതിനാൽ പിന്നീട് ഹാലറ്റ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

ബിരുവിന്റെ ഭാര്യ റീന സിങ് സംഭവത്തെ അപകടമായി കാണാനാകില്ലെന്നും ഭർത്താവിനെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തിയതാണെന്നും ആരോപിച്ചു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ മുകളിൽ ഒരാൾ കിടക്കുന്നതായി കാണുന്നുണ്ടെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ യഥാർഥ സാഹചര്യം കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങളും പരാതിയിലെ ആരോപണങ്ങളും പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.

കാൻപുരിലെ നൗബസ്ത അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ അഭിഷേക് കുമാർ രാഹുൽ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അറിയിച്ചു. ബിരുവിന്റെ മൂത്ത സഹോദരൻ കുൽദീപ് സിങ് ഭദൗരിയ നൽകിയ പരാതിയിൽ, ബിരുവിനെ കാർ ഇടിച്ചുവീഴ്ത്തിയെന്നാണ് ആരോപിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം മരിച്ച ബിരുവിന് രണ്ട് പെൺമക്കളും ഒരു മകനുമുണ്ട്. സെവി, ഇഷാനി എന്നിവരാണ് പെൺമക്കൾ. വിരാജ് ആണ് മകൻ.

സൗദി അറേബ്യയ്ക്കുനേരെ ഹൂതി വിമതരുടെ ആക്രമണം, ഇന്ത്യക്കാരനുൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു, 10 പേർക്ക് പരുക്ക്, ഹോർമൂസ് കടലിടുക്കിൽ ഏഴ് ചരക്ക് കപ്പലുകൾക്ക് നേരെയും ആക്രമണം… നയതന്ത്ര ഉദ്യോഗസ്ഥരോടും കുടുംബങ്ങളോടും സൗദി വിടാൻ അമേരിക്കയുടെ നിർ​ദേശം!! യെമനിൽ സൈന്യവും ഹൂതികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 285 ഹൂതികൾ കൊല്ലപ്പെട്ടു, 835 പേർക്ക് പരുക്ക്

BREAKING NEWS
കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുധാകരനെ മാറ്റിയത് ഇന്നലെയല്ല, നീരസം പ്രകടിപ്പിക്കാൻ നേരത്തെ അവസരങ്ങൾ ഉണ്ടായിരുന്നു, അച്ചടക്കലംഘനം നടത്തിയവർക്കെതിരെ നടപടിയില്ലെങ്കിൽ തങ്ങളും പരസ്യമായി പ്രതികരിക്കും- രാജ്മോഹന്‍ ഉണ്ണിത്താന്‍
22 Oct 2026
BREAKING NEWS
സൗദി അറേബ്യയ്ക്കുനേരെ ഹൂതി വിമതരുടെ ആക്രമണം, ഇന്ത്യക്കാരനുൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു, 10 പേർക്ക് പരുക്ക്, ഹോർമൂസ് കടലിടുക്കിൽ ഏഴ് ചരക്ക് കപ്പലുകൾക്ക് നേരെയും ആക്രമണം... നയതന്ത്ര ഉദ്യോഗസ്ഥരോടും കുടുംബങ്ങളോടും സൗദി വിടാൻ അമേരിക്കയുടെ നിർ​ദേശം!! യെമനിൽ സൈന്യവും ഹൂതികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ...
22 Oct 2026
BREAKING NEWS
ഓഫിസിൽ പലരും വരും, എല്ലാ കാര്യങ്ങളും അറിയാൻ താൻ ഡോക്ടറല്ല, നാറ്റ്കോ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയില്‍ വിശദീകരണവുമായി കെ മുരളീധരന്‍
22 Oct 2026
BREAKING NEWS
പ്രധാനമന്ത്രിയുടെ ഫോട്ടോയിൽ ചവിട്ടി നൃത്തം ചെയ്തു, അധിക്ഷേപ മുദ്രാവാക്യങ്ങളും, പതിനഞ്ച് വിദ്യാർഥികൾക്കെതിരെ കേസ്
22 Oct 2026