BREAKING NEWS

വിവാഹത്തലേന്നു അത്താഴമൂട്ട് ചടങ്ങിൽ ശാരീരികാസ്വസ്ഥത, ആശുപത്രിയിൽ പ്രവേശിപ്പിച്ച നവവരൻ വിവാഹ നാൾ മരണപ്പെട്ടു, വരൻ ആശുപത്രിയിലായതോടെ വിവാഹം മറ്റൊരു ദിവസത്തേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല

· · 1 min read
Share: Copied!

കൊച്ചി: വിവാഹം നടക്കാനിരുന്ന ദിവസം വരൻ മരണപ്പെട്ടു. തൃപ്പൂണിത്തുറ ചാത്താരി വിളങ്ങാട്ടിൽ ജോണിന്റെ (സെയ്ന്റ് ആന്റണീസ് ഫോട്ടോസ്റ്റാറ്റ്, കിഴക്കേക്കോട്ട) മകൻ ജസ്റ്റിൻ വി ജോൺ (32) ആണ് വിവാഹ ദിവസം മരണപ്പെട്ടത്. ഇന്നലെ തൃപ്പൂണിത്തുറ സെയ്ന്റ് മേരീസ് ഫൊറോന പള്ളിയിൽ വിവാഹം നടക്കാനിരിക്കെയായിരുന്നു മരണം.

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം വിവാഹത്തിന് മുന്നോടിയായ അത്താഴമൂട്ട് ചടങ്ങ് നടത്തിയിരുന്നു. പരിപാടിക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ജസ്റ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. ജസ്റ്റിൻ ആശുപത്രിയിലായതോടെ വിവാഹം മറ്റൊരു ദിവസത്തേക്ക് മാറ്റിയിരുന്നു.

ജസ്റ്റിൻ നേരത്തെ കരൾ രോഗത്തിന് ചികിത്സ തേടിയിരുന്നതായാണ് വിവരം. മാതാവ്: എൽസമ്മ. സഹോദരി: ജിനു മരിയ (ഓസ്ട്രേലിയ). സംസ്കാരം നാളെ 3 മണിക്ക് തൃപ്പൂണിത്തുറ സെയ്ൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും.

‘വി.ഡി. സതീശൻ പിആർ പണി അവസാനിപ്പിക്കണം; രമേശ്ജിയെ പോലെയുള്ള സീനിയർ നേതാക്കളെ താറടിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി ആകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ല’ – പ്രതിപക്ഷ നേതാവിനെതിരെ എറണാകുളം ഡിസിസിക്ക് മുന്നിൽ ഫ്‌ളക്‌സുകൾ

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026