BREAKING NEWS

പതിനെട്ടാംപടിക്ക് സമീപത്തെ റൂഫിനു മുകളിൽ പച്ചില പാമ്പ്; ശബരിമല സന്നിധാനത്ത് പാമ്പിനെ പിടികൂടി

· · 1 min read
Share: Copied!

ശബരിമല: സന്നിധാനത്ത് നിന്ന് പച്ചില പാമ്പിനെ പിടികൂടി. പതിനെട്ടാംപടിക്ക് സമീപത്തെ റൂഫിനു മുകളിലായാണ് ഇന്നലെ പുലർച്ചെ രണ്ടരയോടെ ഭക്തരിൽ ചിലർ പച്ചില പാമ്പിനെ കണ്ടത്. സ്നേക്ക് റസ്ക്യൂ വിഭാഗം എത്തി മുകളിൽ കയറി പച്ചില പാമ്പിനെ നീക്കം ചെയ്തു.

ആദ്യംസുരക്ഷാ ജീവനക്കാരത്തി വെള്ളം പമ്പ് ചെയ്തു പാമ്പിനെ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് സ്നേക്ക് റസ്ക്യൂ വിഭാഗം എത്തി മുകളിൽ കയറി പച്ചില പാമ്പിനെ നീക്കം ചെയ്തു. അതേസമയം ശബരിമലയില്‍ 24 മണിക്കൂറും സുരക്ഷാ വലയം തീര്‍ത്തു ഭക്തര്‍ക്ക് കരുതലൊരുക്കുകയാണ്
ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഫോഴ്സ്. സോപാനം, മാളികപ്പുറം, ഭസ്മക്കുളം, നടപ്പന്തല്‍, ശരംകുത്തി, മരക്കൂട്ടം, പാണ്ടിത്താവളം, കെ.എസ്.ഇ.ബി, കൊപ്രാക്കളം എന്നിങ്ങനെവിവിധ സ്ഥലങ്ങളാണ് ഫയര്‍ പോയിന്റുകളായി പ്രവര്‍ത്തിക്കുന്നത്.

ഇതോടൊപ്പം അരവണ കൗണ്ടറിനടുത്ത് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വിഭാഗത്തിന്റെ പ്രധാന കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നു. ഫയര്‍ പോയിന്റുകളില്‍ സ്ഥാപിച്ചിട്ടുള്ള ഫയര്‍ ഹൈഡ്രന്റുകളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കിയിട്ടുണ്ട്. 86 പേരടങ്ങുന്ന സംഘത്തെയാണ് മരക്കൂട്ടം മുതല്‍ സന്നിധാനം വരെ വിന്യസിച്ചിട്ടുള്ളത്. ഓരോ ഫയര്‍പോയിന്റിലും ആറു മുതല്‍ 10 ജീവനക്കാരുടെ സേവനം ലഭ്യമാണ്.

 

BREAKING NEWS
കോഴിക്കോട് നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയെന്ന് സംശയം; മരണകാരണവും പരിശോധിക്കും, പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും
29 Oct 2026
BREAKING NEWS
ബ്രാ ധരിക്കാതെ ഷർട്ടിന്റെ ബട്ടൺസ് അഴിച്ചിട്ട് അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു, ഷൂട്ടിന്റെ രണ്ടാ ദിവസം വന്ന് ഈ ഭാഗം കാണിക്കാമോ, അത് കാണിക്കാമോ എന്നൊക്കെ ചോദിക്കും, നഗ്‌നത ആവശ്യമാണെങ്കിൽ ആദ്യമേ പറയണം, അല്ലാതെ അവസാന നിമിഷമല്ല പറയേണ്ടത്- രാധിക ആപ്തേ
29 Oct 2026
BREAKING NEWS
ഒരാൾ ടോർച്ച് തെളിച്ചുകൊടുത്തു; മറ്റേയാൾ അടിച്ചുമാറ്റി; ശേഷം ഇരുവരും മുങ്ങി; ഭിത്തിയിലെ വിടവിലൂടെ കമ്പിയിട്ട് കള്ളുകുപ്പി മോഷ്ടിച്ചു; പൊൻകുന്നത്തെ ഷാപ്പിലെ ദൃശ്യങ്ങൾ പുറത്ത്
29 Oct 2026
BREAKING NEWS
തെറ്റിദ്ധാരണയെ വീണ്ടും കുത്തിപ്പൊക്കി മമ്മൂട്ടിയെ വേട്ടയാടുന്നു, അദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കുന്ന വ്യക്തിയല്ല, ഇത്തരം വ്യക്തിഹത്യകൾക്ക് നേതൃത്വം കൊടുക്കുന്നത് ആരായാലും അത് ഇടതുപക്ഷ രാഷ്ട്രീയമല്ല- പി ജയരാജന്‍
29 Oct 2026