BREAKING NEWS

ഇടതുകൈയ്ക്ക് അസാധാരണ കരുത്ത്!! ഒരു വീപ്പ നേരത്തെയുണ്ടായിരുന്നത് മതിലിനു സമീപം, ചെറിയ മതിൽ ചാടിക്കടന്നത് രണ്ട് വീപ്പ ഉപയോ​ഗിച്ച്, സ്ഥിരം പ്രശ്നക്കാരനായ ​ഗോവിന്ദച്ചാമിയെ ആരും സഹായിക്കില്ല, രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് ജയിൽ സൂപ്രണ്ടിനടക്കം വീഴ്ച സംഭവിച്ചു- റിപ്പോർട്ട്

· · 1 min read
Share: Copied!

തിരുവനന്തപുരം: ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാൻ അകത്തുനിന്നു ആരുടെയും സഹായം ലഭിച്ചില്ലെന്ന് ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട്. റിപ്പോർട്ട്‌ ജയിൽ ഡിജിപിക്ക് കൈമാറി. ജയിലിലെ സ്ഥിരം പ്രശ്നക്കാരനും തലവേദനയുമായ ഗോവിന്ദച്ചാമിയെ ആരും സഹായിക്കാൻ ഇടയില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മാത്രമല്ല ജീവനക്കാരോ തടവുകാരോ സഹായിച്ചതിനു തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

അതുപോലെ ഗോവിന്ദച്ചാമിയുടെ ഇടതു കൈയ്ക്ക് സാധാരണ ഒരു കൈയുടെ കരുത്തുണ്ട്. ഒരാളെ ഇടിക്കാൻ പോലും ഈ കൈ കൊണ്ട് കഴിയും. അതിനാൽ അയാൾക്ക് എളുപ്പത്തിൽ വടത്തിൽ പിടിച്ചുകയറാൻ ആ കയ്യുടെ സഹായം മാത്രം മതി. എന്നാൽ ജയിലിൽ സുരക്ഷയുടെ കാര്യത്തിൽ വീഴ്ചയുണ്ടായി. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് ജയിൽ സൂപ്രണ്ടിനടക്കം ഇക്കാര്യത്തിൽ വീഴ്ച വരുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.

നേരത്തെ സെല്ലിൽ എലി കടിക്കുന്നത് തടയാൻ ഗോവിന്ദച്ചാമി തുണി ചോദിച്ചെങ്കിലും ജയിൽ അധികൃതർ നൽകിയിരുന്നില്ലായെന്നും റിപ്പോർട്ടിലുണ്ട്. അതിനാൽ റിമാൻഡ് തടവുകാർ അലക്കി ഉണക്കാനിട്ടപ്പോഴാകാം പ്രതി തുണി സംഘടിപ്പിച്ചത് എന്നാണ് നിഗമനം. ആദ്യത്തെ ചെറുമതിൽ ചാടിക്കടക്കാൻ രണ്ട് വീപ്പകളാണ് ഗോവിന്ദച്ചാമി ഉപയോഗിച്ചത്. ഒരു വീപ്പ നേരത്തേ മതിലിനു സമീപത്തുണ്ടായിരുന്നു. പൊക്കം കൂട്ടാൻ മറ്റൊരെണ്ണം കൂടെ ജയിൽ വളപ്പിൽ നിന്ന് എടുക്കുകയായിരുന്നുവെന്നും ജയിൽ ഡിഐജി, ജയിൽ ഡിജിപിക്കു കൈമാറിയ റിപ്പോർട്ടിൽ പറയുന്നു.

മതപരിവർത്തനം തിരിച്ചറിഞ്ഞതു ആധാർ കാർഡിലെ പേര്, നെറ്റിയിലെ സിന്ദൂരം കണ്ടിട്ട്!! ഹിന്ദുക്കളെ മതം മാറ്റുന്നവരെ ഇനിയും തല്ലും, ഇതു പോലീസിന്റെ മാത്രമല്ല ഹിന്ദു ധർമ പ്രവർത്തകരുടേത് കൂടെ ഉത്തരവാദിത്വം- തീവ്ര ഹിന്ദു സംഘടന നേതാവ്

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026