BREAKING NEWS

ഡയറ്റ് നിർത്തി? കൊടുക്കുന്ന ഭക്ഷണം കൃത്യമായ കഴിക്കുന്നുണ്ട്, നിലവിൽ ശാന്തൻ!! ഇതൊരിടവേള മാത്രം, ഏതു നിമിഷവും സ്വഭാവം മാറും, കനത്ത ജാ​ഗ്രതയിലെന്നു അധികൃതർ

· · 1 min read
Share: Copied!

തൃശൂർ: ജയിൽ ചാടിയതിന്റെ ഷീണത്തിൽ വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ പ്രവേശിപ്പിച്ച ഗോവിന്ദച്ചാമി ബഹളങ്ങളില്ലാതെ ശാന്തനെന്ന് റിപ്പോർട്ട്. ഏറെ പ്രശ്നങ്ങളുണ്ടാക്കിയശേഷം ഒരിടവേളയിൽ ശാന്ത സ്വഭാവം കാണിക്കുന്നതാണ് കൊടും ക്രിമിനലായ ഗോവിന്ദച്ചാമിയുടെ രീതിയെന്ന് ജയിൽ ഉദ്യോഗസ്ഥർ പറയുന്നു. നേരത്തെ ശരീരഭാരം നിയന്ത്രിച്ചായിരുന്നു ​ഗോവിന്ദച്ചാമി ജയിൽ ചാടാൻ സ്വയം ഒരുങ്ങിയത്.

വിയ്യൂർ ജയിലിലെത്തിയ ഗോവിന്ദച്ചാമി കൃത്യമായി ഭക്ഷണം കഴിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. എന്നാൽ ​ഗോവിന്ദച്ചാമിയുടെ ഈ ഭാവം ഏതു നിമിഷവും മാറുമെന്നതിനാൽ കനത്ത ജാഗ്രതയിലാണ് അധികൃതർ. കണ്ണൂർ സെൻട്രൽ ജയിൽ ചാടി പിടിയിലായ ഗോവിന്ദച്ചാമിയെ ഇന്നലെയാണ് വിയ്യൂർ അതിസുരക്ഷാ ജയിലിലേക്കു മാറ്റിയത്. ജയിൽ വകുപ്പു മേധാവിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കണ്ണൂരിലെ സുരക്ഷാ പോരായ്മ കണക്കിലെടുത്താണ് ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് മാറ്റാൻ തീരുമാനിച്ചത്.

അതേസമയം വിയ്യൂരിൽ താഴത്തെ നിലയിൽ ജീവനക്കാരുടെ മുറിയോടു ചേർന്നു സിസിടിവി അടക്കം കർശന സുരക്ഷാ സന്നാഹങ്ങളുള്ള ഒന്നാം നമ്പർ മുറിയിലാണു ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരിക്കുന്നത്. നിലവിൽ ഏകാന്ത തടവിലാണ്. ഒരു തടവുകാരനെ കൂടി ഇയാൾക്കൊപ്പം പാർപ്പിക്കണോ എന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും. ശ‍ുചിമുറി സൗകര്യം സെല്ലിനുള്ളിൽ തന്നെയുള്ളതിനാൽ ഇനി ജയിൽ മാറ്റുന്നതു വരെ പുറത്തിറക്കേണ്ട ആവശ്യമില്ല.

ഗോവിന്ദച്ചാമി സെല്ലിനു പുറത്തിറങ്ങിയിട്ടും ജയിൽ ചാടാൻ താമസിച്ചത് ആരുടേയും സഹായം ലഭിക്കാത്തതിനാൽ, ജയിൽ ചാടുമെന്ന് അറിയുന്നത് നാല് സഹ തടവുകാർക്കു മാത്രം- പോലീസ്

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026