തിരുവനന്തപുരം: സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ച് സർക്കാർ. പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. 18 അധ്യാപക തസ്തികകളിലെ റാങ്ക് പട്ടികകളാണ് നീട്ടുക. ആറ് മാസത്തേക്കാണ് കാലാവധി നീട്ടുന്നത്.
മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി.ഡി. സതീശൻ. 2026 സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള കാലയളവിൽ കാലാവധി അവസാനിക്കുന്ന റാങ്ക് പട്ടികകളാണ് നീട്ടാൻ തീരുമാനിച്ചിരിക്കുന്നത്.






