BREAKING NEWS

എന്റെ പൊന്നേ… സ്വർണം അതിന്റെ വിജയക്കുതിപ്പ് തുടരുന്നു, ഗ്രാമിന് 10,000 കടന്നു, പവന് 80,880 രൂപ, ഒറ്റ ദിവസം കൊണ്ട് ഉയർന്നത് 1,000 രൂപ,

· · 1 min read
Share: Copied!

കൊച്ചി: സ്വർണം അതിന്റെ വിജയക്കുതിപ്പ് തുടരുന്നു. പവന്റെ വില ചരിത്രത്തിലാദ്യമായി 80,000 കടന്ന് 80,880 രൂപയായി. ഒരൊറ്റ രാത്രി കൊണ്ട് കൂടിയത് 1,000 രൂപയാണ്. ഗ്രാമിന് 10,000 പിന്നിട്ട് 10,110 രൂപയായി. 9,985 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഗ്രാമിന്റെ വില.

അതേസമയം 24 കാരറ്റ് സ്വർണത്തിന് കിലോഗ്രാം ബാങ്ക് നിരക്ക് ഒരുകോടി 15 ലക്ഷം രൂപയായി. ഇന്നലെ രാവിലെ സ്വർണ്ണവില ഗ്രാമിന് 10 രൂപ കുറയുകയും, ഉച്ചയ്ക്കുശേഷം 50 രൂപ വർദ്ധിക്കുകയുമാണുണ്ടായത്.

 

ഇതുവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ 2022 ഡിസംബർ 29ന് ഗ്രാമിന് 5,005 രൂപയു, പവന് 40,040 രൂപയുമായിരുന്നു വില. അന്ന് അന്താരാഷ്ട്ര സ്വർണ വില 1811 ഡോളറിൽ ആയിരുന്നു. രൂപയുടെ വിനിമയ നിരക്ക് 82.84 ലായിരുന്നു. എന്നാൽ മൂന്നുവർഷത്തിനുള്ളിലാണ് സ്വർണ്ണവില പതിനായിരം രൂപ കടക്കുന്നത്. ഇന്ന് അന്താരാഷ്ട്ര സ്വർണ്ണവില 3645 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 88 ആണ്.

ഭൗമരാഷ്ട്ര സംഘർഷങ്ങൾ, പ്രസിഡൻറ് ട്രംപിന്റെ താരിഫ് നിരക്ക് വർദ്ധന, യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകൾ തുടങ്ങിയ കാരണങ്ങളെല്ലാം സ്വർണം സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ ഉപഭോക്താക്കളുടെ ആത്മവിശ്വാസം വർദ്ധിക്കുന്നതാണ് വില വർദ്ധനവിന്റെ പ്രധാന കാരണം.

കൂടാതെ ഓൺലൈൻ ട്രേഡിങ്ങിലെ നിക്ഷേപകർ ഇപ്പോഴും ഹോൾഡ് ചെയ്യപ്പെടുന്നതും വിലവർധനവിന് കാരണമായി. അന്താരാഷ്ട്ര സ്വർണ്ണവില 3670 കടന്ന് മുന്നോട്ട് പോയാൽ 3700 ഡോളറും കടന്ന് 3800 ഡോളറിലേക്ക് എത്തുമെന്നുള്ള സൂചനകളാണ് പുറത്തുവരുന്നതെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്.അബ്ദുൽ നാസർ പറഞ്ഞു.

പൊലീസാണ് ഇതെല്ലാം ചെയ്യിപ്പിച്ചത്…നൂറുവട്ടം കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല, കുടിവെള്ളം പോലും തരാതെ പീഡിപ്പിച്ചു, അവർക്ക് പണമുള്ളത് കൊണ്ടാണ് പോലീസ് കൂടെനിന്നത്, ക്രൈം ബ്രാഞ്ച് റിപ്പോർട്ടിന് പിന്നാലെ പൊട്ടിക്കരഞ്ഞ് ബിന്ദു

BREAKING NEWS
'മോദിയെ വിമർശിച്ച് അധികാരം നേടാനാവില്ല; ഇന്ത്യയുടെ കുറ്റവും കുറവും ലോകം മുഴുവൻ പറഞ്ഞ് നടന്നിട്ടും കാര്യമില്ല; വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ, അല്ലെങ്കിൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് ഊഴമില്ല': രാഹുൽ ഗാന്ധിയോട് അമിത് ഷാ
15 Nov 2026
BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026
BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026