BREAKING NEWS

പുറമേ നിന്നെത്തുന്നവർ അങ്ങനെ അമേരിക്കക്കാരുടെ സമ്പത്തും സൗകര്യങ്ങളും കവരണ്ട; 75 രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ വിസ നിർത്തലാക്കി യു.എസ്; നീക്കം ട്രംപിന്റെ കുടിയേറ്റ നിയന്ത്രണ പദ്ധതിയുടെ ഭാ​ഗമായി

· · 1 min read
Share: Copied!

വാഷിം​ഗ്ടൺ: പാക്കിസ്ഥാൻ, റഷ്യ, ഇറാൻ, സൊമാലിയ, അഫ്ഗാനിസ്ഥാൻ തുടങ്ങി 75 രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റ വീസ നൽകൽ നിർത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ച് യുഎസ്. രാജ്യത്തേയ്ക്ക്ത്തേയ്ക്കുള്ള കുടിയേറ്റ പ്രവാഹം തടയുന്നതിനായാണ് ഈ നീക്കം. ബുധനാഴ്ച യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ നിയന്ത്രണ പദ്ധതിയുടെ ഭാഗമായിട്ടാണ് 75 രാജ്യങ്ങളിൽനിന്നും യുഎസിലേയ്ക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവരുടെ കുടിയേറ്റ വിസ പ്രോസസ്സിംഗ് അനിശ്ചിതമായി മരവിപ്പിക്കാൻ അമേരിക്ക തീരുമാനിച്ചത്. ജനുവരി 21 മുതൽ നിയന്ത്രണം പ്രാബല്യത്തിൽവരും. അതേസമയം ടൂറിസ്റ്റ്, ബിസിനസ് ആവശ്യങ്ങൾക്കുള്ള വീസയിൽ നിയന്ത്രണം ബാധകമല്ല.

വീസ നിയന്ത്രണം ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടിക യുഎസ് സർക്കാർ ഇതുവരെ പരസ്യമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ നിയന്ത്രണം പ്രതീക്ഷിക്കുന്ന രാജ്യങ്ങൾ ഏതൊക്കെയാണെന്ന സൂചന രാജ്യാന്തര മാധ്യമങ്ങൾ പുറത്തുവിട്ടു. ആ പട്ടികയിൽ ഇന്ത്യയുടെ അയൽരാജ്യങ്ങളായ ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ഭൂട്ടാൻ, നേപ്പാൾ, മ്യാൻമർ എന്നിവയും ഉൾപ്പെടുന്നു. ബ്രസീൽ, ഇറാൻ, ഇറാഖ്, ഈജിപ്ത്, നൈജീരിയ, തായ്‌ലൻഡ്, യെമൻ തുടങ്ങിയ രാജ്യങ്ങളും പട്ടികയിലുണ്ട്.

യുഎസ് ഇമിഗ്രേഷൻ നിയമത്തിലെ “പബ്ലിക് ചാർജ്” വ്യവസ്ഥ നടപ്പിലാക്കുന്നത് കർശനമാക്കുന്നതിനുള്ള വിശാല ശ്രമത്തിന്റെ ഭാഗമായി നിലവിലുള്ള നിയമപ്രകാരം വിസ നിരസിക്കാൻ കോൺസുലർ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുജനക്ഷേമ ആനുകൂല്യങ്ങളെ ആശ്രയിക്കാൻ സാധ്യതയുള്ള അപേക്ഷകർക്ക് പ്രവേശനം നിഷേധിക്കുക എന്നതാണ് ഈ നീക്കം ലക്ഷ്യമിടുന്നത്.

‘അവരെ രാഹുൽ ബലാത്സംഗം ചെയ്തു എന്ന വിവരം എനിക്ക് അതിശയമായി തോന്നി, കഴിഞ്ഞ നവംബർ വരെ സംസാരിച്ചുകൊണ്ടിരുന്ന വ്യക്തിയാണ്, സത്യം അറിയാവുന്ന ഞാൻ മുഖ്യധാര മാധ്യമങ്ങളിലെ ചിലരോട് പങ്കുവച്ചു, രാഹുലിന് അനുകൂലമായ കാര്യങ്ങൾ ഉള്ളത് കൊണ്ട് ഒരു മാധ്യമവും അത് ചാനലിൽ കൊടുക്കാൻ തയ്യാറല്ല’- ഫെനി നൈനാൻ

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026