BREAKING NEWS

ജാമുയിക്ക് പിന്നാലെ സമസ്തിപുരിലും പെൺകുട്ടിക്കുനേരെ കൂട്ടയാക്രമണം; ഫോട്ടോയെടുക്കുന്നതിനായി വാഹനം നിർത്തിയപ്പോൾ കടന്നുപിടിച്ച് യുവാക്കൾ; വൃത്തികെട്ട വാക്കുകളുപയോ​ഗിച്ച് അധിക്ഷേപം, ശാരീരിക ഉപദ്രവം; വീഡിയോ പുറത്ത്

· · 1 min read
Share: Copied!

പട്ന: ജാമുയിയിലെ സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപേ ബിഹാറിൽ വീണ്ടും പെൺകുട്ടിക്കുനേരെ അതിക്രമം. സമസ്തിപുരിലെ ജഗത്സിംഗ്പുർ ഗ്രാമത്തിലെ ബൈപ്പാസ് റോഡിലാണ് പെൺകുട്ടിയെ ഒരു സംഘം ആളുകൾ വളഞ്ഞ് ഉപദ്രവിച്ചെന്ന പരാതി. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പെൺകുട്ടിയെ സംഘം വളയുന്നതും മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിക്കുന്നതും ശാരീരികമായി ഉപദ്രവിക്കുന്നതുമുൾപ്പെടെയുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ഫോട്ടോയെടുക്കുന്നതിനായി പെൺകുട്ടിയും സുഹൃത്തും ബൈപ്പാസ് റോഡിൽ വാഹനം നിർത്തിയപ്പോഴാണ് പ്രദേശവാസികളായ യുവാക്കൾ ഇവരെ സമീപിച്ചതെന്നാണ് റിപ്പോർട്ട്. തുടർന്ന് പെൺകുട്ടിയെ സംഘം വളഞ്ഞ് അധിക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ആരോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.

ജാമുയിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയും പെൺകുട്ടിയെയും ഒരു സംഘം യുവാക്കൾ തടഞ്ഞുനിർത്തി ഉപദ്രവിച്ച സംഭവത്തിന് പിന്നാലെയാണ് സമസ്തിപുരിലെ സംഭവവും പുറത്തുവരുന്നത്. സെപ്റ്റംബർ 19ന് നടന്ന ജാമുയി സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുന്നതിനിടെയാണ് അടുത്ത സംഭവം.

പരമ്പരാഗതമായ ഗാന്ധിയൻ മൂല്യങ്ങളും ആധുനിക തലമുറയുടെ യുക്തിചിന്തയും തമ്മിലുള്ള മാറ്റുരയ്ക്കൽ: ഇഴകൾക്കപ്പുറം ഒക്ടോബർ 2ന് .

BREAKING NEWS
’എഫ്‌ഐആറിൽ പ്രതിയുടെ പേര് ഉൾപ്പെടുത്താതിരുന്നത് എന്തുകൊണ്ട്?’; നെടുമ്പാശ്ശേരി വാഹനാപകട കേസിൽ മുഖ്യമന്ത്രിയും വിശദീകരണം തേടി; നിയമസഭയിൽ മറുപടിയുമായി ചെന്നിത്തല
14 Oct 2026
BREAKING NEWS
'രാത്രിയിൽ പപ്പ ബെൽറ്റ് കൊണ്ട് അമ്മയെ അടിച്ചു, അമ്മ ബാത്ത്റൂമിൽ വീണു'... പിതാവിനെതിരെ മൊഴി നൽകി മകൻ... കാണാതായ പോലീസുകാരി വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ, കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണോയെന്ന സംശയത്തിൽ പോലീസ്, ഭർത്താവ് അറസ്റ്റിൽ
14 Oct 2026
BREAKING NEWS
റിയാദിൽ നഴ്‌സായ മലയാളി യുവതിയെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായതായി പരാതി
14 Oct 2026
BREAKING NEWS
പത്മശ്രീ ജേതാവ് ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ
14 Oct 2026