MEDIA

പരമ്പരാഗതമായ ഗാന്ധിയൻ മൂല്യങ്ങളും ആധുനിക തലമുറയുടെ യുക്തിചിന്തയും തമ്മിലുള്ള മാറ്റുരയ്ക്കൽ: ഇഴകൾക്കപ്പുറം ഒക്ടോബർ 2ന് .

· · 1 min read
Share: Copied!

ഗാന്ധിജിയെ കേവലമൊരു ആരാധനാപാത്രമായി കാണാതെ, വിമർശനാത്മകമായി വിലയിരുത്താൻ ശ്രമിക്കുന്ന ‘ഇഴകൾക്കപ്പുറം’ എന്ന സിനിമ ഒക്ടോബർ 2ന് തിയേറ്ററുകളിലെത്തുന്നു.
​
​വിശ്വാസങ്ങളും സംശയങ്ങളും തമ്മിലുള്ള ഒരു തലമുറമാറ്റത്തിന്റെ നേർക്കാഴ്ചയാണ് വേണു നായർ രചനയും സംവിധാനവും നിർവ്വഹിച്ച് നിർമ്മിച്ച ‘ഇഴകൾക്കപ്പുറം’ സമ്മാനിക്കുന്നത്.

ഒരു വശത്ത് ഗാന്ധിമാർഗ്ഗത്തെ സ്വന്തം ജീവശ്വാസമായി കൊണ്ടുനടക്കുന്ന ഡോ. ആനന്ദ് ശിവൻ എന്ന പിതാവ്, മറുവശത്ത് ചരിത്രത്തെ ചോദ്യം ചെയ്യുന്ന കാർത്തി എന്ന മകൾ. ഗാന്ധിയൻ ഡോക്യുമെന്ററിയുടെ പശ്ചാത്തലത്തിൽ, അച്ഛന്റെ അന്ധമായ ആരാധനയ്ക്ക് മുന്നിലേക്ക് കാർത്തി എറിയുന്നത് ഗാന്ധിജിയുടെ വ്യക്തിജീവിതത്തെയും നിലപാടുകളെയും കുറിച്ചുള്ള മൂർച്ചയേറിയ ചോദ്യങ്ങളാണ്. ഉത്തരം മുട്ടിപ്പോകുന്ന അച്ഛന്റെ മൗനത്തിലൂടെയും, യുക്തിഭദ്രമായ മകളുടെ വാദങ്ങളിലൂടെയും മഹാത്മാവ് എന്ന വലിയ ബിംബത്തിന്റെ മറഞ്ഞുപോയ ഇഴകൾ അഴിഞ്ഞുവീഴുന്നു.

ദിനേശ് പണിക്കർ, ഗൗതമി, വഞ്ചിയൂർ പ്രവീൺ കുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.

ബാനർ -വേണു നായർ പ്രൊഡക്ഷൻസ്, കഥ, തിരക്കഥ, സംഭാഷണം, നിർമ്മാണം, സംവിധാനം – വേണു നായർ, എക്സി: പ്രൊഡ്യൂസർ- ജിജോ ജോണി ചെറുവത്തൂർ, ഛായാഗ്രഹണം – പുഷ്പൻ ദിവാകരൻ, എഡിറ്റിംഗ് – പ്രദീപ് ചന്ദ്രൻ, സംഗീതം, പശ്ചാത്തല സംഗീതം -വേണു നായർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-അരുൺ നായർ, ഗാനരചന – ശ്രീ ലക്ഷ്മണാചാര്യ, ആലാപനം – സരിത രാജീവ്, സൗണ്ട് ഡിസൈൻ – വേണു നായർ, കല – അരുൺ രഘു ആനാട്, കോസ്‌റ്റ്യും രൂപകല്പന – വി എൻ, കോസ്റ്റ്യും – ശ്രീജിത്ത്, ചമയം – രാജേഷ് വെള്ളനാട്, കളറിസ്റ്റ് – അരുൺകുമാർ എം, പിആർഓ – അജയ് തുണ്ടത്തിൽ …..

BREAKING NEWS
മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി സിമന്റ് നിറച്ച നീല ഡ്രമ്മിലിട്ടു; 'ബ്ലൂ ഡ്രം കൊലപാതകക്കേസിൽ' ഭാര്യക്കും കാമുകനും വധശിക്ഷ; 'അവനെ താൽപര്യമില്ലായിരുന്നെങ്കിൽ പിരിയാമായിരുന്നല്ലോ? എന്തിനീ ക്രൂരത ചെയ്തു';കൊല്ലപ്പെട്ട സൗരഭിന്റെ അമ്മ
14 Oct 2026
BREAKING NEWS
’എഫ്‌ഐആറിൽ പ്രതിയുടെ പേര് ഉൾപ്പെടുത്താതിരുന്നത് എന്തുകൊണ്ട്?’; നെടുമ്പാശ്ശേരി വാഹനാപകട കേസിൽ മുഖ്യമന്ത്രിയും വിശദീകരണം തേടി; നിയമസഭയിൽ മറുപടിയുമായി ചെന്നിത്തല
14 Oct 2026
BREAKING NEWS
ഷൂട്ടിങ്ങിനിടെ വൻ അപകടം; ക്രെയിനിൽനിന്ന് കാർ വാനിലേക്ക് പതിച്ചു, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഇമ്രാൻ ഹാഷ്മി
14 Oct 2026
BREAKING NEWS
'രാത്രിയിൽ പപ്പ ബെൽറ്റ് കൊണ്ട് അമ്മയെ അടിച്ചു, അമ്മ ബാത്ത്റൂമിൽ വീണു'... പിതാവിനെതിരെ മൊഴി നൽകി മകൻ... കാണാതായ പോലീസുകാരി വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ, കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണോയെന്ന സംശയത്തിൽ പോലീസ്, ഭർത്താവ് അറസ്റ്റിൽ
14 Oct 2026