Uncategorized

‘മെലോനി ഡൽഹിയിൽ ഒന്നു മത്സരിച്ച് നോക്കൂ;10 ലക്ഷം വോട്ട് ഉറപ്പ്’: ഇറ്റാലിയൻ പ്രധാനമന്ത്രിയെ ട്രോളി ഉപപ്രധാനമന്ത്രി; മോദിയുടെ നാട്ടിൽ തനിക്കു ലഭിച്ച വമ്പൻ വരവേല്പ് കണ്ടിട്ടുള്ള തമാശയെന്ന് മെലോനി

· · 1 min read
Share: Copied!

റോം: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുടെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട രസകരമായ അനുഭവം പുതിയ പുസ്തകത്തിൽ. ന്യൂഡൽഹിയിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ മെലോനിക്ക് 10 ലക്ഷം വോട്ട് ഉറപ്പായും ലഭിക്കുമെന്ന തമാശ പറഞ്ഞതായി ഇറ്റലിയുടെ ഉപപ്രധാനമന്ത്രി അന്റോണിയോ ടാജനിയെ ഉദ്ധരിച്ചാണ് മെലോനി വെളിപ്പെടുത്തുന്നത്.

‘ജോർജാസ് വിഷൻ’ എന്ന പേരിൽ പുറത്തിറങ്ങുന്ന പുസ്തകത്തിലാണ് 2023-ലെ ഇന്ത്യാ സന്ദർശനത്തിലെ ഓർമകൾ മെലോനി പങ്കുവച്ചിരിക്കുന്നത്.

ഇന്ത്യയിൽ വിമാനമിറങ്ങിയതു മുതൽ തന്നെ തന്റെ ചിത്രം പതിപ്പിച്ച ‘വെൽകം’ പോസ്റ്ററുകൾ നൂറുകണക്കിന് സ്ഥലങ്ങളിൽ കണ്ടുവെന്നാണ് മെലോനി പറയുന്നത്. സന്ദർശനം അവസാനിപ്പിച്ച് മടങ്ങുമ്പോൾ അതേ പോസ്റ്ററുകൾ ‘താങ്ക് യു വിസിറ്റിങ്’ എന്ന സന്ദേശവുമായി മാറിയതും തന്റെ ശ്രദ്ധയിൽപ്പെട്ടതായി അവർ കുറിക്കുന്നു.

ഈ കാഴ്ചകൾ കണ്ട ശേഷമാണ് “മെലോനി ന്യൂഡൽഹിയിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ 10 ലക്ഷം വോട്ട് ഉറപ്പാണ്” എന്ന് അന്റോണിയോ ടാജനി തമാശയായി പറഞ്ഞതെന്നും മെലോനി പുസ്തകത്തിൽ രേഖപ്പെടുത്തുന്നു.

2023-ൽ രണ്ട് തവണയാണ് മെലോനി ഇന്ത്യ സന്ദർശിച്ചത്. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളും വ്യക്തിപരമായ അനുഭവങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത് ജെ.ഡി വാൻസ് ആണ്.

Uncategorized
കേന്ദ്ര സർക്കാരിനോട് ചോദിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കും, സര്‍ക്കാരിനോട് അമിത വിധേയത്വം, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി
25 Oct 2026
Uncategorized
"മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല", കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് ലിവിങ് പങ്കാളി, ഭാര്യയെ ഉപേക്ഷിക്കാനാകില്ല, യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയില്‍ തള്ളി, പിന്നാലെ കാണിനില്ലെന്ന് പരാതി, പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി
18 Oct 2026
Uncategorized
ശുചി മുറി തേടി നടന്നു, ഒടുവില്‍ റെയിൽവേ സ്റ്റേഷനിലെ ഇരുട്ടുമുറിയിലെ ഗര്‍ത്തത്തിലൂടെ 60 അടി താഴേക്ക് പതിച്ചു, 55കാരിക്ക് ദാരുണാന്ത്യം,
15 Oct 2026
Uncategorized
മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചുവെച്ച 30 ലിറ്റർ പെട്രോൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ കടലിൽ പോകാനായി വച്ചിരുന്ന ഇന്ധനം പ്രതി ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ടുപോകുകയായിരുന്നു
11 Oct 2026