BREAKING NEWS

“തനിക്ക് പിന്നിൽ പാറ പോലെ ഉറച്ചു നിന്നത് അവളാണ്”… നീയില്ലായിരുന്നെങ്കിൽ ഞാൻ ഇവിടെ വരെ എത്തുമായിരുന്നില്ല. നീയാണ് എന്റെ വിജയങ്ങൾ, വികാരധീനനായി റിതേഷ് ദേശ്മുഖ്, വേദിയില്‍ പൊട്ടിക്കരഞ്ഞ് ജനീലിയ

· · 1 min read
Share: Copied!

റിതേഷ് ദേശ്മുഖ് സംവിധാനം ചെയ്ത് നായകനായെത്തുന്ന  രാജാ ശിവജിയുടെ ട്രെയ്‌ലർ ലോഞ്ചിനിടെ വൈകാരിക നിമിഷങ്ങള്‍. ചിത്രം പുറത്തിറക്കാൻ താൻ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് പറഞ്ഞപ്പോഴാണ് സംവിധായകൻ റിതേഷ് വികാരാധീനനായത്.തനിക്ക് പിന്നിൽ പാറ പോലെ ഉറച്ചു നിന്നത് തന്റെ ജീവിതപങ്കാളി ജെനീലിയ ഡിസൂസ മാത്രമാണെന്നും റിതേഷ് പറഞ്ഞു.

റിതേഷിന്റെ ഈ വാക്കുകൾ കേട്ടതോടെ ജെനീലയയും വേദിയിൽ വച്ച് വിതുമ്പി. “ആർക്കും സ്വപ്‌നങ്ങൾ കാണാം. പക്ഷേ, ആ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാൻ കൂടെ നിൽക്കുന്ന ഒരു പങ്കാളിയെ ലഭിക്കുക എന്നത് വലിയൊരു അനുഗ്രഹമാണ്. ഇന്ന് ഞാൻ എന്തായിരിക്കുന്നുവോ, അതിന് കാരണം നീയാണ്. നീയില്ലായിരുന്നെങ്കിൽ ഞാൻ ഇവിടെ വരെ എത്തുമായിരുന്നില്ല. നീയാണ് എന്റെ വിജയങ്ങൾ”.- റിതേഷ് ദേശ്മുഖ് പറഞ്ഞു. തന്നെ നോക്കിയുള്ള റിതേഷന്റെ വാക്കുകൾ കേട്ടതും ജെനീലിയയ്ക്ക് കണ്ണുനീർ പിടിച്ചുനിർത്താനായില്ല.

നിറഞ്ഞ കണ്ണുകളോടെയായിരുന്നു റിതേഷിന്റെ പ്രസംഗം. റിതേഷിന്റെ വാക്കുകൾ കേട്ട ജെനീലിയ പലതവണ കരച്ചിൽ മറച്ചുവെക്കാൻ ശ്രമിച്ചെങ്കിലും വേദിയിൽവെച്ച് വിങ്ങിപ്പൊട്ടിപ്പോയി. ഇതിന്റെ വിഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. താരങ്ങളുടെ ദാമ്പത്യത്തെ ആരാധകർ പ്രശംസിച്ചു. ജിയോ സ്റ്റുഡിയോസും മുംബൈ ഫിലിം കമ്പനിയും ചേർന്ന് നിർമിക്കുന്ന ‘രാജാ ശിവാജി’ ഛത്രപതി ശിവാജിയുടെ ജീവിതകഥയാണ് പറയുന്നത്. ശിവജി എന്ന കഥാപാത്രമായാണ് റിതേഷ് ചിത്രത്തിലെത്തുന്നത്.

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026