BREAKING NEWS

ഇസ്രയേലിന്റെ കൊടുക്രൂരത!! മൂന്നു ദിവസത്തിനിടെ പട്ടിണികിടന്ന് മരിച്ചത് ആറാഴ്ച പ്രായമുള്ള നവജാത ശിശു ഉൾപെടെ 21 കുട്ടികൾ, ഒരാഴ്ചയ്ക്കിടെ മരിച്ചത് 101 പേർ, കൊല്ലുന്ന ഭീകരത അവസാനിപ്പിക്കണം- ബ്രിട്ടൻ, ജപ്പാൻ

· · 1 min read
Share: Copied!

ഗാസ: ​ഗാസയിലെ ഇസ്രയേലിന്റെ കൊടുക്രൂരത തുടർക്കഥയാവുമ്പോൾ ഇരയായി ജീവിതം ഒടുക്കേണ്ടി വരുന്നത് കുരുന്നുകൾക്ക്. ഇസ്രയേൽ അധിനിവേശം നടക്കുന്ന പലസ്തീനിലെ ഗാസയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ പട്ടിണി കിടന്ന് മരിച്ചത് 21 കുഞ്ഞുങ്ങളെന്ന് റിപ്പോർട്ട്. പോഷകാഹാര കുറവും പട്ടിണിയും മൂലമാണ് കുട്ടികൾ മരിച്ചതെന്ന് ഗാസ സിറ്റിയിലെ അൽ ഷിഫ ആശുപത്രി മേധാവി മുഹമ്മദ് അബു സാൽമിയ പറഞ്ഞു. നഗരത്തിലെ മൂന്ന് ആശുപത്രികളാണ് ഈ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം ആറാഴ്ച പ്രായമുള്ള കുഞ്ഞുൾപ്പെടെയാണു മരിച്ചത്.

അഞ്ച് വയസിന് താഴെയുള്ള നിരവധി കുഞ്ഞുങ്ങളാണ് പട്ടിണി ഭീതിയിൽ ഗാസയിലുള്ളതെന്നാണ് റിപ്പോർട്ട്. കുഞ്ഞുങ്ങളും മുതിർന്നവരും ഉൾപ്പെടെ കഴിഞ്ഞാഴ്ച ഗാസയിൽ മരിച്ചത് 101 പേരാണ്. മതിയായ ഭക്ഷണം ലഭിക്കാതെ സന്നദ്ധപ്രവർത്തകരുൾപ്പെടെ കുഴഞ്ഞ് വീഴുന്ന അവസ്ഥയാണെന്ന് ​ഗാസയിലുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇരുപത് ലക്ഷത്തിലധികം പേരാണ് ഭക്ഷണത്തിന്റെയും അവശ്യവസ്തുക്കളുടെയും കടുത്ത ക്ഷാമം നേരിടുന്നത്. ഇതിനിടയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ നിരവധി പേരാണ് കൊല്ലപ്പെടുന്നത്.

അതുപോലെ ഇസ്രയേലിന്റെ ഉപരോധം മൂലം ഭക്ഷണം, ഇന്ധനം, വൈദ്യസഹായം എന്നിവ ലഭിക്കാതെ കഷ്ടപ്പെടുകയാണ് ഗാസയിലെ ജനതയിൽ ഭൂരിഭാ​ഗം പേരും. ചൊവ്വാഴ്ച മാത്രം ഗാസയിൽ നടത്തിയ ആക്രമണങ്ങളിൽ ഇരുപത് പേർ കൊല്ലപ്പെട്ടു. ഭക്ഷണത്തിന് പുറമേ മരുന്നിന്റെ ലഭ്യത കുറവും പട്ടിണിമൂലം അവശരായി എത്തുന്ന കുഞ്ഞുങ്ങളെ ഉൾപ്പെടെ പരിചരിക്കാൻ കഴിയാത്ത സാഹചര്യവും ആശുപത്രികളിലുണ്ട്. ഭക്ഷണം തേടിയെത്തുന്ന കുഞ്ഞുങ്ങളെ അടക്കം കൊല്ലുന്ന ഭീകരത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഇതേ ആവശ്യവുമായി കഴിഞ്ഞ ദിവസം ലിയോ പതിനാലാമൻ മാർപ്പാപ്പയും രം​ഗത്തെത്തിയിരുന്നു.‌

‘കല്ല് കുഞ്ഞ്’; അമ്മയുടെ ശരീരത്തിൽ കാൽസ്യം നിറഞ്ഞ ‘സ്റ്റോൺ ബേബി’, എക്സ് റേ ചിത്രം പങ്കുവച്ച് ഡോക്ടർ, അമ്പരന്ന് ലോകം

BREAKING NEWS
സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഭാര്യയെ ബൈക്കിൽ പിന്തുടർന്ന് വെട്ടിവീഴ്ത്തി ഭർത്താവ്; തലയ്ക്കും കൈകൾക്കും ഗുരുതര പരിക്കേറ്റ് റോഡിൽ വീണ ശേഷവും ആക്രമണം തുടർന്നു; നാട്ടുകാർ ഓടിക്കൂടിയതോടെ ഓടിരക്ഷപ്പെട്ട പ്രതി പിടിയിൽ
31 Oct 2026
BREAKING NEWS
’ഓരോ പ്രതിഷേധത്തിനും ജനാധിപത്യപരമായ മര്യാദ ഉണ്ടായിരിക്കണം; “സഖാവേ ഒരു ചോദ്യം” എന്ന് ഒരു പാർട്ടിക്കാരൻ പറഞ്ഞപ്പോൾ അതങ്ങ് വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന അഹങ്കാരം ഞാൻ കാണിച്ചില്ല; പിണറായിക്കാലമല്ല കേരളത്തിൽ’: എസ്എഫ്ഐ പ്രതിഷേധത്തിൽ പ്രതികരിച്ച് റോജി എം ജോൺ
31 Oct 2026
BREAKING NEWS
’അണ്ണാ സോറി, വൈറലാക്കരുത്; ജീവിതം ചെകുത്താനും കടലിനും ഇടയിലാണ്...സോറി, സോറി, സോറി’; മോഷ്ടിച്ച ഏണി തിരികെ കൊണ്ടുവന്ന് വച്ചു, ഒപ്പം ക്ഷമാപണ കത്തും
31 Oct 2026
BREAKING NEWS
പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സോഷ്യമീഡിയയിലൂടെ പങ്കുവെച്ചു; സി.പി.എം. ഉദുമ ഏരിയ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് മാറ്റി; ആരോഗ്യപരമായ കാരണങ്ങളാലാണ് നടപടിയെന്ന് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വിശദീകരണം
31 Oct 2026