BREAKING NEWS

മോഷണം കണ്ടതെ പിന്നിൽ പണിയറിയാവുന്നവരെന്ന് പോലീസ്!! ഒരു പള്ളിയിൽ നിന്ന് മോഷ്ടിച്ച് അടുത്ത പള്ളിയിൽ കൊണ്ടുപോയി വിൽക്കും, ഗ്രാനൈറ്റുകൾക്ക് ക്ഷാമം നേരിട്ടതോടെ രാത്രി കാലങ്ങളിൽ കല്ലറകളിൽ കക്കാനിറങ്ങും!! കല്ലറ കള്ളൻമാർ പോലീസ് വലയിൽ

· · 1 min read
Share: Copied!

പത്തനംതിട്ട: മല്ലപ്പള്ളി മേഖലയിൽ സെമിത്തേരികളിയിൽ നിന്ന് ഗ്രാനൈറ്റ് മോഷണം വന്നിരുന്ന കള്ളന്മാർ ഒടുവിൽ പിടിയിൽ. തമിഴ്നാട് സ്വദേശി ജലാൽ സുന്ദർ, ബംഗാൾ സ്വദേശി സുർജിത്, മല്ലപ്പള്ളി പാടിമൺ സ്വദേശി സജിത്ത് എന്നിവരാണ് പിടിയിലായത്. ഇവർ മല്ലപ്പള്ളിയിൽ ഗ്രാനൈറ്റ് വിൽപന നടത്തുന്നവരാണ്. ഗ്രാനൈറ്റ് ക്ഷാമം വന്നതോടെയാണ് രാത്രി കാലങ്ങളിൽ പള്ളി സെമിത്തേരികളിൽ നിന്ന് മോഷണം തുടങ്ങിയത്. ഒരു പള്ളിയിൽ നിന്ന് മോഷ്ടിച്ച് അടുത്ത പള്ളിയിൽ മരണാനന്തര ചടങ്ങുകൾക്ക് നൽകുന്നതായിരുന്നു ഇവരുടെ രീതി. മല്ലപ്പള്ളി ഭാഗത്തെ മൂന്ന് പള്ളികളിലെ കല്ലറകളിലാണ് ഇവർ‌ മോഷണം നടത്തിയത്.

അതേസമയം ഗ്രാനൈറ്റ് പണികൾ കൃത്യമായി അറിയുന്നവരാകാം മോഷണത്തിനു പിന്നിലെന്ന് പോലീസിനു നേരത്തെ സംശയമുണ്ടായിരുന്നു. കട്ടികുറഞ്ഞ ഗ്രാനൈറ്റ് പാളികൾക്ക് കേടുപാടുകൾ വരുത്താതെ മോഷണം നടത്തിയിരുന്നതാണ് പോലീസിന് സംശയമുണ്ടാകാൻ കാരണം. കൂടാതെ ഭാരമേറിയ ഗ്രാനൈറ്റ് സ്ലാബുകൾ വാഹനങ്ങളുടെ സഹായമില്ലാതെ കൊണ്ടുപോകാൻ കഴിയില്ലെന്നതിനാൽ മോഷണത്തിനു ഒരു സംഘം ഉണ്ടെന്നും പോലീസ് ഉറപ്പിച്ചു. സിസിടിവി ക്യാമറകൾ ഇല്ലാത്ത സെമിത്തേരി പരിസരത്തിലൂടെ കടന്നുപോയ വാഹനങ്ങൾ കേന്ദ്രീകരിച്ചും കല്ലറ നിർമാണ കരാറുകാരെ കേന്ദ്രീകരിച്ചും ആണ് പോലീസ് അന്വേഷണം നടത്തിയത്.

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026