BREAKING NEWS

മഹാരാഷ്ട്രയിൽ നിന്ന് കാറിൽ കൊണ്ടുപോകുകയായിരുന്നു ഒന്നര കോടി രൂപ തട്ടിയെടുത്ത് കേരളത്തിലേക്കു കടന്നു, മലയാളികളുൾപ്പെട്ട കവർച്ചാ സംഘം വയനാട്ടിൽ പിടിയിൽ!! പിടിയിലായതു കവർച്ച, വധശ്രമം, ലഹരിക്കടത്ത് എന്നിങ്ങനെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ

· · 1 min read
Share: Copied!

കല്പറ്റ: മഹാരാഷ്ട്രയിൽ നിന്നു വൻ കവർച്ച നടത്തി കേരളത്തിലേക്കു കടന്ന മലയാളി കവർച്ചാ സംഘം വയനാട്ടിൽപിടിയിൽ. മഹാരാഷ്ട്രയിൽനിന്ന് ഒന്നര കോടിയോളം രൂപ കവർച്ച നടത്തി മുങ്ങിയ പാലക്കാട് സ്വദേശികളായ സംഘമാണ് വയനാട്ടിൽ പിടിയിലായത്.

കുമ്മാട്ടർമേട്, ചിറക്കടവ്, ചിത്തിര വീട്ടിൽ നന്ദകുമാർ (32), കാണിക്കുളം, കഞ്ഞിക്കുളം അജിത്കുമാർ (27), പോൽപുള്ളി, പാലാനംകൂറിശ്ശി, സുരേഷ് (47), കാരെക്കാട്ട്പറമ്പ്, ഉഷ നിവാസ്, വിഷ്ണു (29), മലമ്പുഴ, കാഞ്ഞിരക്കടവ്, ജിനു (31), വാവുല്യപുരം, തോണിപാടം, കലാധരൻ (33) എന്നിവരെയാണ് ഹൈവേ പോലീസും കല്പറ്റ പോലീസും സ്‌ക്വാഡും ചേർന്ന് പിടികൂടിയത്.

പ്രതികൾ മഹാരാഷ്ട്രയിലെ സത്തരാ ജില്ലയിലെ ബുഞ്ച് പോലീസ് സ്‌റ്റേഷൻ പരിധിയിൽ ശനിയാഴ്ചയാണ് കവർച്ച നടന്നതെന്നാണ് അറിയുന്നത്. കാറിൽ കൊണ്ടുപോകുകയായിരുന്നു ഒന്നര കോടി രൂപയാണ് രണ്ട് കാറുകളിലായി എത്തിയ സംഘം കവർച്ച നടത്തിയത്. ഇത് സംബന്ധിച്ച് വിവരം ലഭിച്ച മഹാരാഷ്ട്രാ പോലീസ് സംഘത്തെ പിന്തുടരുകയായിരുന്നു. തുടർന്ന് ഇവർ കേരളത്തിലേക്ക് കടന്നതിനെ തുടർന്ന് സംസ്ഥാന പോലീസിന് വിവരം ലഭിച്ചു.

പിന്നീടു ഇവർ വയനാട് ജില്ലയിൽ പ്രവേശിച്ചിട്ടുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എം.എം അബ്ദുൾ കരീമിന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും അലർട്ട് നൽകിയിരുന്നു. പിന്നാലെ ശനിയാഴ്ച രാത്രിയിൽ ഇവർ സഞ്ചരിച്ച കെഎൽ10 എ.ജി 7200 സ്‌കോർപിയോ കൈനാട്ടിയിൽ വച്ച് പിന്തുടർന്ന് പിടികൂടുകയുമായിരുന്നു.

അതേസമയം ഒരു വാഹനത്തിലുണ്ടായിരുന്ന ആറു പേരെയാണ് പിടിയിലായത്. ഒരു ഇന്നോവയിലുള്ളവർകൂടി കവർച്ചയിൽ പങ്കാളികളായിട്ടുണ്ടെന്നാണ് വിവരം. ഇവരെ പിടികൂടാനായിട്ടില്ല. പിടികൂടിയവരെ വൈദ്യ പരിശോധനക്ക് ശേഷം മഹാരാഷ്ട്ര പോലീസിന് കൈമാറി. ഇവരുടെ വാഹനത്തിൽനിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. പിടിയിലായവരെല്ലാം കവർച്ച, വധശ്രമം, ലഹരിക്കടത്ത് എന്നിങ്ങനെ നിരവധി ക്രിമിനൽ കേസുകളിൽപ്പെട്ടവരാണെന്നും പോലീസ് അറിയിച്ചു. സബ് ഇൻസ്പെക്ടർമാരായ വിമൽ ചന്ദ്രൻ, എൻ. വി ഹരീഷ്‌കുമാർ, ഒ.എസ് ബെന്നി, എഎസ്ഐ മുജീബ് റഹ്‌മാൻ, ഡ്രൈവർ എസ് സിപിഒ പിഎം സിദ്ധിഖ്, സിപിഒ എബിൻ, എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

വിക്കറ്റെടുത്തതിനു പിന്നാലെ ബെൻ ഡക്കറ്റിന്റെ കണ്ണിൽ തുറിച്ചുനോക്കി സിറാജിന്റെ ആഹ്ലാദ പ്രകടനം, തോളുകൊണ്ട് തട്ടിമാറ്റി ഡക്കറ്റ്, വിഷയത്തിൽ ഇടപെട്ട് അംപയർ- വീഡിയോ

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026