BREAKING NEWS

എല്ലാ മതങ്ങളും ഒരുപോലെ, എന്നാല്‍ മുസ്ലിം സമുദായത്തോട് കൂടുതല്‍ ഇഷ്ടം- ജി സുകുമാരന്‍ നായര്‍

· · 1 min read
Share: Copied!

കോട്ടയം: എല്ലാ മതങ്ങളോടും ഒരേ സമീപനമാണെന്നും അതിൽ മുസ്‌ലിം സമുദായത്തോട് കൂടുതൽ ഇഷ്ടമുണ്ടെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം.

നാടിന്റെ പൊതുവായ സൗഹൃദ അന്തരീക്ഷം നിലനിർത്താൻ ഒന്നിച്ച് പ്രവർത്തിക്കുമെന്ന് മന്ത്രി ഷംസുദ്ദീനും പ്രതികരിച്ചു. വിദ്യാഭ്യാസ രംഗത്ത് മികച്ച സംഭാവനകൾ നൽകുന്ന എൻഎസ്എസ് പോലുള്ള പ്രസ്ഥാനങ്ങളുടെ നിർദേശങ്ങൾ വകുപ്പിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു. കോട്ടയത്ത് ഡിപ്പാർട്ട്മെന്റിന്റെ ഫയൽ അദാലത്തിനായി എത്തിയ മന്ത്രി എൻ.ഷംസുദ്ദീൻ സുകുമാരൻ നായരെ എൻഎസ്എസ് ആസ്ഥാനത്തെത്തി സന്ദർശിക്കുകയായിരുന്നു.

ചുമതലയേറ്റെടുത്തപ്പോൾ തന്നെ സംസാരിച്ചിരുന്നുവെന്നും കോട്ടയത്ത് എത്തുമ്പോൾ കാണാമെന്ന് അറിയിച്ചിരുന്നുവെന്നും സന്ദർശനത്തിന് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് എൻഎസ്എസ് നൽകിയ സംഭാവനകൾ നിസ്തുലമാണെന്നും നൂറുകണക്കിന് വിദ്യാലയങ്ങളും കലാലയങ്ങളും വളരെ മികച്ച രീതിയിൽ നടത്തുന്ന സംഘടനയാണ് എൻഎസ്എസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ മേഖലയിൽ ക്രെഡിബിലിറ്റിയുള്ളവരുടെ ഉപദേശ നിർദേശങ്ങൾ വകുപ്പിനെ മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമാണെന്നും മന്ത്രി പ്രതികരിച്ചു.

BREAKING NEWS
വീരമണിയുടെ ഗോപാലപുരത്തെ വീട്ടിനുള്ളിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കുഴിച്ചുമൂടുന്നത് താൻ കണ്ടിരുന്നു... അതിജീവിതയുടെ മൊഴി!! വീട്ടുവളപ്പിൽ മൃതദേഹത്തിനായി പരിശോധന 10 അടി താഴ്ചയിൽ കുഴിച്ചിട്ടും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല
15 Nov 2026
BREAKING NEWS
സംസാരിക്കാനെന്ന വ്യാജേന ട്രയൽ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി, പിന്നാലെ 18കാരിയെ കഴുത്തറുത്ത് കൊന്ന് യുവാവ്, മൃതദേഹം കണ്ടത് തുണിക്കടയിലെ ജീവനക്കാര്‍
15 Nov 2026
BREAKING NEWS
മന്ത്രി റെസ്റ്റ് ഹൗസിലെത്തിയപ്പോള്‍ ജീവനക്കാരില്ല, ഡ്യൂട്ടിയിലുണ്ടായിരുന്നത് രണ്ട് പേര്‍ മാത്രം, അഞ്ച് പേര്‍ക്ക് സസ്പെന്‍ഷന്‍
15 Nov 2026
BREAKING NEWS
ഇടിച്ച് വീഴ്ത്തിയിട്ടും നിർത്തിയില്ല; വയോധികൻ കാറിനടിയിൽ കുരുങ്ങി, വലിച്ചിഴച്ച് കൊണ്ടുപോയത് രണ്ടുകിലോമീറ്ററോളം ദൂരം ; സിസിടിവിയിൽ കുടുങ്ങി ഷാജഹാൻ; നരഹത്യയ്ക്ക് കേസ്; വയോധികന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല
15 Nov 2026